top of page

Maya Kazhchakal

By Abhijith Kumar V R


വീടിന്റെ ഉമ്മറത്ത് നിൽക്കുന്ന മായയും അലനും.    

അലൻ(ചിന്തിച്ചുകൊണ്ട്)

കാല് പിടിക്കുന്നോ!

മായയുടെ റിയാക്ഷൻ.    

അലൻ

അല്ലെങ്കിൽ വേണ്ട..കെട്ടിപ്പിടിച്ചാലോ!

മായ അവനെ രൂക്ഷമായി നോക്കുന്നു.    

അലൻ

ചിരിച്ചാ മതി

അവൻ വീടിന്റെ ബെല്ലടിക്കുന്നു.  

കറുത്ത വൃത്തത്തിലുള്ള ഒരു ചവിട്ടിയുടെ മുകളിലാണ് മായ നിൽക്കുന്നത്.അവളുടെ തൊട്ടു പിന്നിലാണ് അലൻ (high angle/shot).   

വാതിൽ തുറക്കുന്ന ലിജി. അവർ സുഖകരമല്ലാത്തൊരു ചിരി പാസാക്കുന്നു.

-cut interior-


സീൻ 1A - ഹാൾ (INT/DAY)

അലൻ ബാഗ് എടുത്ത് മുന്നിൽ നടന്നുകൊണ്ട്, മായയെ അകത്തേക്ക് ആനയിക്കുന്നു.  

ഹാളിന്റെ ചുമരിൽ പ്രൊഫസറുടെ (അലന്റെ അച്ഛന്റെ) ഫോട്ടോ മാലയിട്ടു തൂക്കി വെച്ചത് കാണാം.  

അലൻ

വരുന്ന വഴിക്ക് ഫുള്ള് ബ്ലോക്ക്..

ലിജി(ഇടയിൽ കയറികൊണ്ട്)

നിങ്ങൾക്ക് കുടിക്കാനെന്തെങ്കിലും വേണോ?

മായ

വേണ്ട ആന്റി

ലിജി പോകുന്നത് കണ്ട് അവർ പരസ്പരം നോക്കി നിൽക്കുന്നു.

-Cut to-


സീൻ 2 - മുറി(INT/DAY)

ദുഃഖത്തോടെ മുറി വീക്ഷിക്കുന്ന മായ.  

അലൻ (vo)

ചില ബുക്ക് ഒക്കെ ഇതിലുണ്ട്.

അവൾ അലനിലേക്ക് തിരിയുന്നു. അവൻ ഒരു പെട്ടിയിൽ നിന്നും ബുക്ക് എടുക്കുകയാണ്.  

അലൻ

ബാക്കിള്ളത് വിടെ എവിടെയെങ്കിലുണ്ടാവും.

മായ

ഓക്കേ. അത് ഞാൻ കണ്ടെത്തി കൊള്ളാം

അലൻ

സമയമെടുത്ത് പതിയെ കണ്ടെത്തിയ മതി

മായ താല്പര്യം ഇല്ലാത്ത മട്ടിൽ തലയാട്ടുന്നു.  

അലൻ

പിന്ന പ്രൊജക്റ്റെന്ന് പറഞ്ഞ് ഇവിടെ കുത്തിയിരിക്കല്ല്. സമയം കിട്ടുമ്പോളൊക്കെ അവരെ കയ്യിലെടുക്കാൻ നോക്കണം

മായ(മടിയോടെ)

നോക്കാം

അലൻ

Baby it's all about you. നീ എന്തെങ്കിലും ആക്കികൊണ്ട് അവരുടെ സ്നേഹം പറ്റിപ്പിടിച്ചേ മതിയാവൂ

അവൾ ശ്വാസം വിട്ടുകൊണ്ട് തലയാട്ടുന്നു.  

അവൾ തിരിഞ്ഞു കൊണ്ട് വീണ്ടും മുറി വീക്ഷിക്കാൻ തുടങ്ങുന്നു.  

ടേബിളിന്റെ മുകളിൽവെച്ച ഹാം റേഡിയോയുടെ അരികിലേക്ക് അവൾ നീങ്ങുന്നു.

മായ

ഇതിപ്പോൾ യൂസ് ചെയ്യല്ലില്ലേ?

അലൻ

ആര് യൂസ് ചെയ്യാൻ. ആന്റിന ഒക്കെ പോയി കിടക്കാണ്

മായ

വർക്കിംഗ് ആണോ?

അലൻ

ആണെന്നാണ് തോന്നുന്നത്

മായ

എന്നാൽ പിന്നെ യൂസ് ചെയ്തൂടെ

അലൻ

എന്തിന്.ഇത് ശരിക്കും ഒരു ഓർമ്മയ്ക്ക് വേണ്ടി വെച്ചതാ

മായയുടെ റിയാക്ഷൻ.  

അലൻ(വികാരതീഷ്ണതയോടെ)

മൂപ്പര് കുറച്ചുകാലം ഇതിന്മേൽ തന്നെയായിരുന്നു.He was crazy

മായയുടെ മുഖത്ത് വിഷാദം.  

അലൻ

sorry…

മായ അവനെ നോക്കി ഒരു നനത്ത ചിരി ചിരിക്കുന്നു.  

അലൻ(വിഷയം മാറ്റിക്കൊണ്ട്)

നീ ഇവിടെ തന്നെ കിടക്കാൻ തീരുമാനിച്ചോ?

അവൾ തലയാട്ടുന്നു.  

അലൻ

എന്റെ ബെഡ്ഡിൽ സ്ഥലം ഒഴിവുണ്ട്

മായ

പഫ്…

അലൻ(ചിരിച്ചുകൊണ്ട്)

ok.. carry on

അവൻ പുറത്തേക്കിറങ്ങുന്നു.    

മായ അവിടെയുള്ള മറ്റു ചില പുസ്‌തകങ്ങൾ എടുത്തു നോക്കുന്നു.  തുടർന്നവൾ ഷെൽഫിന്റെ അരികിലേക്ക് നീങ്ങുന്നു.  

ഷെൽഫിൽ പൊട്ടി കിടക്കുന്ന ഒരു മങ്ങിയ കണ്ണാടി ഉണ്ട്.  

അവൾ ഒരു നേർത്ത പുഞ്ചിരിയോടെ അതിലേക്ക് നോക്കുന്നു.  

അവളുടെ പ്രതിബിംബം രണ്ടു ഭാഗങ്ങളായിട്ടാണ് അതിലൂടെ കാണുന്നത് (pov).

-cut to-


സീൻ 3 - അടുക്കള(INT/DAY)

ഗ്യാസ് കത്തിക്കാൻ ശ്രമിക്കുന്ന മായ.  

അവൾ പരിശ്രമിക്കുന്നുണ്ടെങ്കിലും  ഗ്യാസ് കത്തുന്നില്ല.  

മായ

ആന്റി തീപ്പെട്ടി എവിടെയാണുള്ളത്

ശബ്ദം കേട്ട് അകത്തേക്ക് വരുന്ന ലിജി.  

മായ

തീപ്പെട്ടി. ഗ്യാസ് കത്തിക്കാൻ..

ലിജി

നീയെന്താ ചെയ്യാൻ പോന്നത്?

മായ

ചായ ഉണ്ടാക്കാൻ

ലിജി

അതൊക്കെ ഞാൻ ഉണ്ടാക്കി കൊള്ളാം, മോളേ

ലിജി ഗ്യാസ് കത്തിച്ചു കൊണ്ട് വെള്ളം അടുപ്പതേക്ക് വെക്കുന്നു.  

മായ അൽപനേരം മൗനം പാലിച്ചു നിന്നു.  

ലിജി

നിന്റെ പ്രൊജക്റ്റിന് ആവശ്യമുള്ള സാധനം കിട്ടിയോ?

മായ

നോക്കിക്കൊണ്ടിരിക്കുകയാണ്  ആന്റ.….അലൻ നിർബന്ധിച്ചത് കൊണ്ടാണ് ഞാൻ ഇവിടെ സ്റ്റേ ചെയ്യാൻ തീരുമാനിച്ചത്..എനിക്ക്…

ലിജി(ഇടയിൽ കയറികൊണ്ട്)

അത് കുഴപ്പല്ല

മായ

ഒരു രണ്ടുമൂന്നു ദിവസം കൊണ്ട് എഴുതി തീർക്കാൻ കഴിയും എന്നാ വിചാരിക്കുന്നു

ലിജി

മ്മ്

-cut to-


സീൻ 4 - ഹാൾ(INT/DAY)

ചായയുമായി ഹാളിലേക്ക് വരുന്ന മായ.  

ഹാളിൽ അലനും മിന്നുവും ഇരിപ്പുണ്ട്.  

മായ ചായ അലന് കൊടുത്തശേഷം മിന്നുവിന്റെ അരികിലേക്ക് നീങ്ങുന്നു.  

മായ(അവളെ നോക്കിക്കൊണ്ട്)

മിന്നൂസ്

മിന്നു സോസറിൽ നിന്നും ചായ എടുക്കുന്നു.  

മായ 

നീ ഏതാ സബ്ജറ്റ് എടുത്തത്?

മിന്നു

സയൻസ്

മായ

ഗുഡ്

 ഹാളിലേക്ക് വരുന്ന ലിജി.  

ലിജി

എടി നിനക്ക്ന്ന് ട്യൂഷന് പോവണ്ടേ?

മിന്നു

സമയായില്ല അമ്മാ

ലിജി

സമയം അങ്ങ് ആയിക്കോളും നീ ചെന്ന് ഒരുങ്ങ്

മിന്നു മടിയോടെ എഴുന്നേറ്റ് പോകുന്നു. മായയുടെ മുഖത്ത് വിഷാദത്തിന്റെ നിയൽ പരക്കുന്നു.  

അലൻ അവളെ നോക്കി കൊണ്ട് ചായയിലേക്ക് ഊതുന്നു.

-cut to-

സീൻ 5 - മുറി(INT/NIGHT)

ഒരു ചട്ടപ്പടിയുടെ അരികിൽ നിന്ന് ഫോട്ടോകൾ മാറ്റിമാറ്റി നോക്കുന്ന മായ.  

അവൾ അതിൽ നിന്നും ഒരു ഫോട്ടോ എടുത്തു കൊണ്ട് ബാക്കിയുള്ളതെല്ലാം പെട്ടിയിലേക്ക് വെക്കുന്നു.  

പ്രൊഫസർ മായക്ക് സർട്ടിഫിക്കറ്റ് നൽകുന്ന ഫോട്ടോയാണത്.  

അവൾ നേരിയ ഒരു പുഞ്ചിരിയോടെ ഫോട്ടോ മാറ്റി വെക്കുന്നു.  

തുടർന്ന് അവൾ ആ പെട്ടി പരിശോധിക്കാൻ തുടങ്ങുന്നു. പരിശോധനയ്ക്കിടയിൽ അവൾക്കൊരു ഡയറി ലഭിക്കുന്നുണ്ട്. അതിൽ ഹാം റേഡിയോയിലൂടെ സംഭാഷണം നടത്തിയ ചില വ്യക്തികളുടെ പേരും സമയവും ആണുള്ളത്.  

തുടർന്ന് അവൾ ഡയറിയുടെ പേജുകൾ മറിച്ചു നോക്കിയപ്പോൾ, അതിൽ അൺനോൺ സ്റ്റേഷനെന്ന് പറയുന്ന ഒരു പേര് കണ്ടു.  

അവൾ ജിജ്ഞാസയോടെ അതിൽ കുത്തികുറിച്ചിട്ട ചില വിവരങ്ങൾ അൽപ്പനേരം നോക്കി നിന്നു.  തുടർന്നവൾ അത് മാറ്റി വെച്ച് കൊണ്ട് വീണ്ടും പെട്ടി പരിശോധിക്കാൻ തുടങ്ങി.

-cut to-


സീൻ 6 - അടുക്കള(INT/DAY)

ക്യാരറ്റ് മുറിക്കുന്ന മായ. 

റേഡിയോ പ്രവർത്തിക്കുന്ന ശബ്ദം കേൾക്കാം. 

ലിജി കറി ഉണ്ടാക്കുന്ന തിരക്കിലാണ്. അവർ ഇടയ്ക്കിടെ അവളെ നോക്കുന്നുണ്ട്.

ലിജി

മതി മായെ.നീ ചെന്ന് പഠിച്ചോ

മായ

ഞാനിപ്പോ ഫ്രീയാണ് ആന്റി

ലിജി

നീയിത് അലൻ പറഞ്ഞിട്ടാണോ ചെയ്യുന്നത്

മായ

അല്ല…, ആന്റിയെ സഹായിക്കാം എന്ന് കരുതിയാ..

ലിജി

നീ തൽക്കാലത്തേക്ക് ഇപ്പോ പണിയൊന്നും എടുക്കേണ്ട. നിനക്ക് ഇഷ്ടപ്പെട്ട വേറെ എന്തെങ്കിലും ചെയ്തോ. അതാകുമ്പോ നിന്റെ മനസ്സും ഒന്ന് തണുക്കും

മായ ഒരു ദുഃഖം കലർന്ന ചിരി ചിരിക്കുന്നു.  

-cut to-


സീൻ 7 - ഇടനാഴി (INT/DAY) 

ജനലിലൂടെ വിദൂരതയിലേക്ക് നോക്കിനിൽക്കുന്ന മായ. അവൾ മൂകതയോടെ, എന്തൊക്കെയോ ചിന്തിച്ചു കൂട്ടുകയാണ്.

-cut to-


സീൻ 8 മുറി(INT/NIGHT)

ഹാം റേഡിയോ നന്നാക്കാൻ ശ്രമിക്കുന്ന മായ. അവളെ നോക്കിക്കൊണ്ട് അലൻ, കട്ടിലിന്റെ മുകളിൽ ഇരിക്കുന്നുണ്ട്.  

മായ

ഇതു വർക്കാവുന്നുണ്ട് പക്ഷേ സിഗ്നൽ കിട്ടുന്നില്ല

അലൻ

ഇതിപ്പോ എന്തിനാ നന്നാക്കിയത്

മായ

വെറുതെ

അലൻ

So, how it's going.

മായ

പണ്ടേ നിന്റെ അമ്മയ്ക്ക് എന്നോട് വലിയ താല്പര്യം ഇല്ല. ഇപ്പോ അത് കൂടിയോ എന്നൊരു ഡൗട്ടുണ്ട്. ഞാനിവിടെ താമസിക്കുന്നതൊന്നും ഇഷ്ടപ്പെട്ടില്ലെന്നാ തോന്നുന്നത്

അലൻ

ഹെയ്..അങ്ങനെയൊന്നുല്ല ആള് ഇപ്പോന്ന് ടെററായെന്നേയുള്ളൂ. ഈ ഫാമിലി ഇനി നോക്കി നടത്തേണ്ടേ അതിന്റെ ഒരു ടെൻഷൻ. അത്രയേ ഉള്ളൂ

മായ

അതെനിക്കറിയാം. But..

അലൻ

നീ ഇപ്പോ എന്താ പറഞ്ഞ് വര്ന്നത്

മായ

അല്ല..ഞാൻ ഈ റിസർച്ചിന്റെ പേരും പറഞ്ഞ് ഇവിടെ അധികപ്പറ്റായി നിൽക്കണോ. ശരിക്കും സാറിന്റെ കുറച്ച് നോട്ട് എടുത്തു കൊണ്ട് എനിക്കി വേറെ എവിടുന്നെങ്കിലും ചെയ്യാലോ. അല്ലെങ്കിൽ വേറെ ഏതെങ്കിലും സോഴ്സിൽ നിന്ന് മെറ്റീരിയൽസ് കലക്ട് ചെയ്യാലോ. ഇത് ഞാനിവിടെ റിസർച്ചിന്ന് വേണ്ടി മാത്രം വന്നതല്ലെന്ന് നിന്റെ അമ്മയ്ക്ക് മനസ്സിലായിട്ടുണ്ട്. (മടിച്ചുകൊണ്ട്) അതുകൊണ്ട് ഞാൻ ഇവിടെ നിൽക്കണോ?

അലൻ

നിന്നോട് ആരെങ്കിലും ഇവിടുന്ന് പോകാൻ പറഞ്ഞോ ?

മായ ഇല്ല എന്ന തലയാട്ടം.

അലൻ

 പിന്നെ എന്താ കുഴപ്പം

മായ ഒന്നും മിണ്ടാതെ ഹാം റേഡിയോ വർക്ക് ചെയ്യിപ്പിക്കാൻ ശ്രമിക്കുന്നു.

മായ(ഹാം റേഡിയോയുടെ ബട്ടൺ തിരിച്ചുകൊണ്ട്)

 എന്നാലും ഇത് റെഡിയാകും തോന്നുന്നില്ല

അലൻ

അത് റെഡിയാവണ്ട

മായ

ഇതല്ല..നമ്മുടെ കാര്യം. you know..ഈയൊരു സിറ്റുവേഷനിൽ നമ്മുടെ റിലേഷൻ മുന്നോട്ടു കൊണ്ടുപോകുക എന്നൊക്കെ പറയുന്നത്..

അലൻ  

ഓ…സെന്റി ആണെങ്കിൽ എനിക്ക് കേൾക്കേണ്ട

മായ(സീരിയസായി കൊണ്ട്)

എന്നാ ഞാൻ തമാശ പറയാ

അലൻ (ചിരിച്ചുകൊണ്ട്)

ആ പറ

അവൾ അവനിൽ നിന്നും തല തിരിച്ചു കൊണ്ട് വീണ്ടും ഹാം റേഡിയോ പ്രവർത്തിക്കാൻ തുടങ്ങുന്നു.

അലൻ(vo)

പറ..

പെട്ടെന്ന് ഹാം റേഡിയോയിൽ നിന്നുള്ളൊരു കരകരപ്പ് കേട്ടവൾ ഞെട്ടുന്നു.

അവൾ ഞെട്ടിയത് കണ്ട്, അലൻ ചിരിക്കുന്നു.

അവർ പരസ്പരം നോക്കി ചിരിക്കുന്നു.

-cut to-


സീൻ 9 - മുറി(INT/NIGHT)

ഇടിമുഴക്കത്തിന്റെ ശബ്ദം കേൾക്കാം.  

മായ കിടക്കയിൽ അലസമായി കിടന്നുറങ്ങുകയാണ്.

പെട്ടെന്നൊരു അലോസരമായ ശബ്ദം കേട്ടവൾ എഴുന്നേൽക്കുന്നു.  

ഹാം റേഡിയോയിൽ നിന്നുമാണ് ആ ശബ്ദം കേൾക്കുന്നത്.  

അവൾ കിടക്കയിൽ നിന്നും എഴുന്നേറ്റ് കൊണ്ട് ഹാം റേഡിയോയുടെ അരികിലേക്ക് നീങ്ങുന്നു.  

അവൾ ഹാം റേഡിയോയുടെ ബട്ടൻ അഡ്ജസ്റ്റ് ചെയ്തു നോക്കിക്കുന്നു. ശബ്ദത്തിന്റെ ഘനം കൂടി വരുന്നുണ്ട്.

അവൾ മേശയുടെ അരികിൽ നിന്നും ഒരു പേപ്പർ എടുത്തു നോക്കുന്നു. തുടർന്ന് അവൾ മൈക്കോണാക്കുന്നു.

മായ(പേപ്പറിലേക്ക് നോക്കിക്കൊണ്ട്)

This is victor uniform 2 whiskey mike bravo standing by…

ഹാം റേഡിയോയിൽ നിന്നും വ്യത്യസ്തമായ ഒരു ശബ്ദം ഉടലെടുക്കുന്നു.  

മായ

This is victor uniform 2 whiskey mike bravo. Is any one there on this frequency

വീണ്ടും ആ അലോസരമായ ശബ്ദം തന്നെ മുഴങ്ങുന്നു.  

മായ അല്പം നടുക്കത്തോടെ എന്തൊക്കെയോ ചിന്തിക്കാൻ തുടങ്ങുന്നു.   

പതിയെ ആ അലോസരമായ ശബ്ദം നിലക്കാൻ തുടങ്ങുന്നു.  

അവൾ ബട്ടൺ അഡ്ജസ്റ്റ് ചെയ്തു നോക്കുന്നു. ശബ്ദങ്ങൾ ഒന്നും വരുന്നില്ല. തുടർന്ന് അവൾ ക്ലോക്കിലേക്ക് നോക്കുന്നു.  

സമയം 3-20 മണി (pov).

-dissolve-


സീൻ 10 - മിന്നുവിന്റെ മുറി(INT/DAY)

മിന്നു

അച്ഛൻ കുറെ സമയം അത് യൂസ്  ചെയ്യല്ണ്ടായിരുന്നു. പിന്നെ, അമ്മ ചീത്ത പറഞ്ഞപ്പോളാ അതിന്റെ യൂസ് കുറച്ചത്

മായ

നിന്റെ അച്ഛൻ എപ്പോഴെങ്കിലും ഒരു പ്രത്യേക സിഗ്നൽ കിട്ടിയതായിട്ട് പറഞ്ഞിട്ടുണ്ടോ

മിന്നു ഇല്ല എന്ന് തലയാട്ടുന്നു.  

മിന്നു

എന്താ?

മായ

ഏയ്, ഒന്നുല്ല

മായ ശൂന്യതയിലേക്ക് നോക്കി കൊണ്ട് എന്തൊക്കെയോ ചിന്തിച്ച് കൂട്ടുന്നു.  

ദൃശ്യത്തിലേക്ക് overlap ചെയ്യുന്ന ഇടി മുഴക്കം.  

-match cut-


സീൻ 11 - മുറി(INT/NIGHT)

തുടർന്ന് കേൾക്കുന്ന ഇടിമുഴക്കം.  

ഹെഡ്സെറ്റ് വെച്ച് കൊണ്ട്, ഹാം റേഡിയോയുടെ അരികിലിരിക്കുന്ന മായ.  

അവൾ ഒരു നോട്ട് ബുക്കിൽ എന്തോ എഴുതുന്നുണ്ട്.  

മായ

Reporting negative. over

പെട്ടെന്ന് ബൾബുകൾ മെല്ലെ മിന്നി അണയാൻ തുടങ്ങുന്നു. അതോടൊപ്പം ഘോരമായൊരു ഇടി മുഴക്കത്തോടെ എന്തോ പൊട്ടുന്ന ശബ്ദവും കേൾക്കുന്നു.  

പൊടുന്നനെ ചുറ്റും ഇരുട്ട് വ്യാപിക്കുന്നു.

-Dip to black -


സീൻ 11A - മുറി(INT/NIGHT)

വാർപ്പിന്റെ മുകളിലേക്ക് കണക്ട് ചെയ്തു വെച്ച വയറിലേക്ക് ടോർച്ചടിച്ചു നോക്കുന്ന അലൻ.  

മായ(ജിജ്ഞാസയോടെ)

എന്താ സംഭവം?

അലൻ

ആന്റിന അടിച്ചു പോയി

അവൻ ഹാം റേഡിയോയുടെ അരികിലേക്ക് നീങ്ങുന്നു.  

അലൻ

ഇതിനെന്തെങ്കിലും പറ്റിയോ

മായ

ഞാൻ ഒന്ന് ചെക്ക് ചെയ്തു നോക്കട്ടെ

അലൻ

ഇപ്പോ നോക്കേണ്ട.എനി ഇതും കൂടി പൊട്ടിത്തെറിച്ചാൽ ആവൂല്ല.

അവൾ തന്റെ പരിശ്രമത്തിൽ നിന്ന് പിന്മാറുന്നു.  

അലൻ

നീ ഇന്ന് തൽക്കാലത്തേക്ക് മിന്നുവിന്റെ ഒപ്പരം കടന്നോ

മായ

അതു കൊഴപ്പല്ല

അലൻ

വെറ്തെ എന്തെങ്കിലും പറ്റികണ്ട. ഇങ്ങോട്ട് വാ

അവർ മുറിക്കു വെളിയിലേക്ക് പോകുന്നു.

-cut to-


സീൻ 12 മുറി(INT/DAY)

ഒരു പേപ്പർ നോക്കിക്കൊണ്ട്, നോട്ട് ബുക്കിലേക്ക് എന്തോ എഴുതുന്ന മായ  

അവൾ ഒരു ദീർഘശ്വാസം വിട്ടു കൊണ്ട് എഴുത്ത് നിർത്തുന്നു.   

തുടർന്നവൾ കഴുത്തു ഒന്ന് റിലാക്സ് ചെയ്യിപ്പിക്കുന്നു.  

പെട്ടെന്ന് ദൃഷ്ടിയിൽ എന്തോ പതിഞ്ഞത് പോലെ അവൾ മുന്നോട്ടു തന്നെ നോക്കി നിന്നു.  

ഹാം റേഡിയോയുടെ അരികിലുള്ള ചുമരിൽ പ്രത്യേക തരത്തിലുള്ളൊരു പൂപ്പൽ രൂപം ആർജ്ജിച്ചിട്ടുണ്ട് (pov). കൗതുകത്തോടെ അതിലേക്ക് തന്നെ നോക്കി നിൽക്കുന്ന മായയുടെ മുഖത്തേക്ക്.

-dissolve-


സീൻ 13 മുറി(INT/NIGHT)

ഹാം റേഡിയോ വർക്ക് ചെയ്യിപ്പിക്കാൻ ശ്രമിക്കുന്ന മായ.  

അവളുടെ ശ്രമം പരാജയപ്പെടുകയാണ്.  

അവൾ നിരാശ കലർന്നൊരു ശ്വാസം വിട്ടുകൊണ്ടു മുന്നോട്ടു നോക്കുന്നു.  

അവളുടെ മുഖത്ത് ആശ്ചര്യം.  

പൂപ്പൽ അല്പം കൂടി വികസിച്ചിട്ടുണ്ട് (pov).

-cut to -


 സീൻ 14 മുറി(INT/DAY)

ലാപ്ടോപ്പിൽ സിനിമ കണ്ടുകൊണ്ടിരിക്കുന്ന മായ.

തുടർന്നവൾ ലാപ്ടോപ്പ് മടക്കി വെക്കിവെച്ചശേഷം കഴുത്തു ഒന്ന് റിലാക്സ് ചെയ്യിപ്പിക്കുന്നു.

പെട്ടെന്ന് എന്തോ ദൃഷ്ടിയിൽ പെട്ടതുപോലെ അവൾ മുന്നോട്ടു തന്നെ നോക്കി നിൽക്കുന്നു.

പൂപ്പൽ അല്പം കൂടി വികസിച്ചിട്ടുണ്ട് (pov).

-dissolve-


സീൻ 15 - മുറി(INT/DAY)

വാതിൽ തുറന്ന് കൊണ്ട് അകത്തേക്ക് കയറി വരുന്ന മായ.

മായ(ഫോണിൽ)

അതല്ല ഒരു മനുഷ്യനാണെങ്കിൽ കമ്മ്യൂണിക്കേറ്റ് ചെയ്യല്ലോ. ഇതൊരുമാതിരി നോയിസ് മാത്രയുള്ളൂ. ഇടയ്ക്ക് എവിടെയോ ചില വേർഡ്സ് വരുന്നുണ്ട്

മായ ചലനമറ്റ മട്ടിൽ അത്ഭുതത്തോടെ മുന്നോട്ടു നോക്കി നിൽക്കുന്നു.

പൂപ്പൽ അല്പംകൂടി വികസിച്ചിട്ടുണ്ട് (pov).

(vo)

ഇത് ആരോ പറ്റിക്കാൻ വേണ്ടി ചെയ്തതാണെങ്കില്ലോ?

മായ അത്ഭുതത്തോടെ ചുമരിന്റെ അരികിലേക്ക് നീങ്ങുന്നു. തുടർന്നവൾ പൂപ്പലിലേക്ക് സൂക്ഷ്മമായി നോക്കുന്നു.

(vo)

ഹലോ..ഹൽ..

ഫോണിൽ അലോസരമായ ശബ്ദം ഉടലെടുക്കുന്നു.

മായ

ഹലോ!

ഫോണിൽ നിന്നും അലോസരം ആയ ശബ്ദം ആണ് കേൾക്കുന്നത്.

അവൾ അത്ഭുതത്തോടെ ഫോണിലേക്ക് നോക്കുന്നു.

മായ

ഹലോ!

മായ എഴുന്നേറ്റ് കൊണ്ട് പുറകോട്ട് നീങ്ങി.

അലോസരമായ ശബ്ദം നിലയ്ക്കുന്നു. അപ്പോഴേക്കും കാൾ കട്ടായി പോയിരുന്നു.

ഫോൺ ഇപ്പോൾ നിശബ്ദം ആയിട്ടുണ്ട്.

അവൾ അത്ഭുതത്തോടെ ഫോണിലേക്ക് നോക്കിയശേഷം.ആ പൂപ്പലിലേക്ക് നോക്കുന്നു.

-cut to-


സീൻ 16  - അടുക്കള(INT/DAY)

പൈപ്പിൽ നിന്ന് ശക്തിയിൽ വരുന്ന വെള്ളം. ആ വെള്ളം ഉപയോഗിച്ച് പാത്രം കഴുകുകയാണ് മായ.  

റേഡിയോ പ്രവർത്തിക്കുന്ന ശബ്ദം കേൾക്കാം.  

ലിജി തിരക്കിട്ട പണിയിലാണ്.  

മായ കഴുകിവെച്ച സ്പൂണുകളെല്ലാം റേഡിയോയുടെ അരികിൽ വെക്കുന്നു.  

അവൾ റേഡിയോ എടുത്ത് ചുമരിന്റെ ഒരു അറ്റത്തേക്ക് നീക്കിവെക്കുന്നു. പെട്ടെന്ന് റേഡിയോയുടെ സിഗ്നൽ കട്ടായി കൊണ്ട്, അലോസരമായ ശബ്ദം ഉടലെടുക്കുന്നു.  

മായ ആശ്ചര്യത്തോടെ റേഡിയോയിലേക്ക് നോക്കുന്നു.  

മായ

ആന്റി ഒരു different ശബ്ദം!

ലിജി റേഡിയോ എടുത്തു പഴയ സ്ഥാനത്തേക്ക് നീക്കിവെക്കുന്നു.  

റേഡിയോ പഴയ രീതിയിൽ പ്രവർത്തിക്കാൻ തുടങ്ങുന്നു.  

മായ

ആന്റി അതൊരു different ശബ്ദം അല്ലായിരുന്നോ!

ലിജി

അത് സിഗ്നൽ കട്ടായതല്ലേ

മായ

അല്ല.. ആന്റി അത് ചുമരോട് ചേർത്തപ്പോൾ ആണ് ഈയൊരു സൗണ്ട് ഉണ്ടായത്

ലിജി അവളെ  അത്ഭുതത്തോടെ നോക്കുന്നു.  

ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കിയ മട്ടിൽ മായ, ആശ്ചര്യം വെടിഞ്ഞു കൊണ്ട് പാത്രത്തിന്റെ അരികിലേക്ക് നീങ്ങി.

-cut to-

        

സീൻ 17 - മുറി(INT/DAY)

ഹാം റേഡിയോയുടെ അരികിലായി ഇരിക്കുന്നു മായയും അലനും.

അലന്റെ കയ്യിൽ പ്രൊഫസറുടെ ഡയറി ഉണ്ട്.

അലൻ

So!

മായ

അതായത് സാറിന് ഒരു അൺനോൺ സ്റ്റേഷനിൽ നിന്നും വ്യത്യസ്തമായ ഒരു സിഗ്നൽ ലഭിച്ചിട്ടുണ്ട്. ഞാനിത് യൂസ് ചെയ്ത സമയത്ത്, ഈയൊരു സ്റ്റേഷനിൽ നിന്നു മാത്രമാണ് എനിക്ക് മെസ്സേജ് receive ആയത്. അതും ഒരു മാതിരി weird സൗണ്ട് മാത്രം.

അലന്റെ റിയാക്ഷൻ.

മായ

പിന്നെ ഈ പൂപ്പൽ!..ആന്റിന പൊട്ടിയ സമയത്താണ് ഈ പൂപ്പൽ ഇവിടെ ഫോം ആയത്. I think..ഇത് തമ്മിൽ എന്തെങ്കിലും ഒരു കണക്ഷൻ ഉണ്ടാവാം.

അലൻ

നീ എന്താണ് ഉദ്ദേശിക്കുന്നത്?

മായ(മടിച്ചു കൊണ്ട്)

അതായത് ഇയൊരു weird സൗണ്ട്..ഈ പൂപ്പൽ നിന്നും വരുന്നുണ്ട്.

അലൻ(അത്ഭുതത്തോടെ)

So..ഈ സിഗ്നൽ അയച്ച ആളാണ്, ഈ പൂപ്പൽ ഇവിടെ ക്രിയേറ്റ് ചെയ്തത്,!

മായ

Sort of..but അതൊരാൾ ആവണമെന്നില്ല

അലൻ

ഏലിയൻ..!

മായ(മടിച്ചു കൊണ്ട്)

May be…but, I don't know

അലൻ(ചിരിച്ചുകൊണ്ട്)

ഇതിപ്പോ അമേരിക്കയിലൊക്കെ ആണെങ്കിൽ ഞാൻ സമ്മതിച്ച് തരാ. ബട്ട് ഇവിടെ, അതും ഈ പട്ടി കാട്ടില്. No way

മായ

ഇതൊരു സ്റ്റാൻഡേർഡ് പ്ലേയ്സിൽ മാത്രം നടക്കുന്ന സംഭവമല്ല. ലോക്കൽ പ്ലേയ്സുകളിലോക്കെ unnature ആയ പല സംഭവങ്ങൾ നടന്നിട്ടുണ്ട്.

അലൻ

ഓക്കേ. നീ ഇവിട ഏലിയനെ പിടിക്കാനാണോ വന്നത്

മായ(നിരാശയോടെ)

അയാം സീരിയസ്. There is something wrong about it

അലൻ

നീ ഇപ്പോ എന്താ ചെയ്യേണ്ടതെന്ന് അറിയോ? സയൻസ് ഫിക്ഷൻ മൂവീസൊക്കെ ഒഴിവാക്കിക്കൊണ്ട്, നല്ല റൊമാൻസ് മൂവീസ് കാണ്..

മായ(നിരാശയോടെ)

Pls..belive me. ഇത് എന്റെ (സംശയത്തോടെ) തോന്നല്ല..ല്ല

അവൾ നിരാശയോടെ പൂപ്പലിലേക്ക് നോക്കുന്നു.

അവളുടെ മുഖം വാടുന്നു.

അലൻ

നീ ഇങ്ങോട്ടു വന്നേ

അവർ എഴുന്നേൽക്കുന്നു.

അലൻ

ഇരി..

മായ ഒരു കസാലയിൽ ഇരിക്കുന്നു.

അലൻ

നിനക്ക് വേറെ റൂമ് അറേഞ്ച് ചെയ്ത് തരണോ?

മായ നിരാശയോടെ തലയാട്ടുന്നു.

അലൻ

ഓക്കേ നീ ഇവിടെ വന്നതിന്റെ ഉദ്ദേശമെന്താണ്

മായ(താല്പര്യമില്ലാത്ത മട്ടിൽ)

റിസർച്ചിന് വേണ്ടിയുള്ള നോട്ട് എഴുതാൻ

അലൻ

Meantime

മായ

നിന്റെ അമ്മയുടെ സ്നേഹം പറ്റി പിടിക്കാൻ

അലൻ

അത് മറക്കരുത്. പിന്നെ ആ പൂപ്പൽ നനച്ച് തുടച്ചാൽ പോവും.. വെറുതെ അതിനെക്കുറിച്ച് ആലോചിക്കേണ്ട.

മായയുടെ reaction

അലൻ

ok..

അവൾ നിരാശയോടെ തലയാട്ടുന്നു.

അവൻ വെളിയിലേക്ക് പോകുന്നു.

നിരാശ കലർന്ന മായയുടെ മുഖത്തേക്ക്.

-cut to-


സീൻ 18- മുറി(INT/DAY)

നനഞ്ഞ തുണി കൊണ്ട് ചുമര് തുടയ്ക്കുന്ന മായ.  

ചുമരിലെ പൂപ്പൽ പോയെന്ന് ഉറപ്പുവരുത്തിയശേഷം അവൾ അവിടെ നിന്നും എഴുന്നേൽക്കുന്നു.

-cut to-


സീൻ 19 - അടുക്കള(INT/DAY)

പാത്രങ്ങൾ കഴുകുന്ന മായ.  

അവളുടെ അരികിലേക്ക് വരുന്ന ലിജി.  

ലിജി

അലൻ നിനക്ക് ദിവസക്കൂലിയെന്തെങ്കിലും തെരലുണ്ടോ!

മായ(മനസ്സിലാവാത്ത വണ്ണം)

എന്താ ആന്റി!

ലിജി

അല്ല നീ ഇങ്ങനെ പണിയെടുക്കുന്നത് കണ്ട് ചോദിച്ചതാ

മായ

ഇല്ലാ ആന്റി, ഞാൻ സാധാരണ പണിയെടുക്കാറുണ്ട്

ലിജി

അങ്ങനെയാണെങ്കിൽ കുഴപ്പമില്ല.

അത് പറഞ്ഞുകൊണ്ട് ലിജി പുറത്തേക്ക് പോകുന്നു.  

മായയുടെ മുഖത്ത് നിരാശ.  

അവൾ നിരാശ മാറ്റാൻ വേണ്ടി റേഡിയോ ഓൺ ചെയ്യുന്നു.  

Radio vo

ഭൂമിയിൽ നിന്നും നിരീക്ഷിച്ചാൽ അടയാളപ്പെടുത്താൻ പറ്റുന്ന ഏറ്റവും ശക്തമായ പല റേഡിയോ തരംഗങ്ങളും ഭൂമിയിലേക്ക് വന്നിട്ടുണ്ട്.ഇത് യഥാർത്ഥത്തിൽ ഗ്രഹങ്ങളും നക്ഷത്രങ്ങളും തമ്മിലുള്ള കാന്തിക ബന്ധനം കൊണ്ടാണ് വരുന്നത്.

മായ ഒരു ദീർഘശ്വാസം വിട്ടു കൊണ്ട് ചാനൽ മാറ്റുന്നു.  

ആ ചാനലിൽ നിന്നും ഗാനം കേൾക്കാൻ.  

അവൾ വീണ്ടും പാത്രം കഴുകാൻ തുടങ്ങുന്നു.  

അവൾ എന്തൊക്കെയോ ചിന്തിച്ചു കൂട്ടുന്നുണ്ട്.  

തുടർന്ന് അവൾ പാത്രം കഴുകിയ വെള്ളം എടുത്ത് പുറത്തേക്ക് നടക്കുന്നു. അതിനിടയിൽ റേഡിയോയുടെ സിഗ്നൽ കട്ട് ആകുന്നു.  അവൾ റേഡിയോയുടെ അരികിലേക്ക് തിരിഞ്ഞു നോക്കുന്നു. തുടർന്നവൾ എന്തൊക്കെയോ ചിന്തിച്ചു കൊണ്ട്, പാത്രം കഴുകിയ വെള്ളം പുറത്തേക്ക് ഒഴുക്കുന്നു.  

അകത്തേക്ക് കയറി വരുന്ന ലിജിയുടെ ദേഹത്താണ് ആ വെള്ളം ചെന്നു വീഴുന്നത്.  

മായ(പരുങ്ങിയ മട്ടിൽ)

സോറി ആന്റി. ഞാൻ..കണ്ടില്ല

ലിജിയുടെ റിയാക്ഷൻ.

-cut to-


സീൻ 20 - ഉമ്മറം(EXT/NIGHT)

അടങ്ങിയ ഒരു ചിരി ചിരിക്കുന്ന അലൻ.  

മായ

ചിരിക്കല്ലേ. സംഭവം കയ്യിൽ നിന്ന് പോയി. എനി എനിക്കൊന്നും ചെയ്യാനാവൂല്ല

അലൻ

അത് സീനില്ല

മായ

അതല്ല പ്രശ്നം. നിന്റെ അമ്മ കരുതുന്നത് ഞാനിവിടെ വന്ന് കയ്യും കാലും കാട്ടിട്ടാണ് നിന്നെ വളച്ചതെന്ന

അലൻ

അതങ്ങനെയല്ലല്ലോ

മായ

അതുമാത്രമല്ല. (ഒരു മടിയോടെ) ഞാനിപ്പോൾ ഒരു ആരാധയാണല്ലോ. കുടുംബക്കാരുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല. പിന്നെ എന്റെ പാസ്റ്റ്..

അലൻ (ഇടയിൽ കയറിക്കൊണ്ട്)

നമ്മളിത് ഓൾറെഡി ഡിസ്കസ് ചെയ്തതല്ലേ.

മായ

അതല്ല. നിന്റെ അച്ഛൻ എന്നെ ഒരു മകളെ പോലെയായിരുന്നു കണ്ടത്. ആയൊരു സ്ഥിതിക്ക്..

അലൻ (ഇടയിൽ കയറിക്കൊണ്ട്)

ഞാൻ നിന്നെ അങ്ങനെയല്ലല്ലോ കണ്ടത്.

മായ

എന്റെ ഭാഗത്തും തെറ്റുണ്ട്

അലൻ

എന്ത്?

മായ

നിന്നെ സ്നേഹിക്കലായിരുന്നു

അലൻ (ഒരു ദീർഘശ്വാസം വിട്ടുകൊണ്ട്)

നമ്മുടെ ബാച്ചിൽ വേറെ കുട്ടികൾ  ഇല്ലാഞ്ഞിട്ടാണോ. പിന്നെ എന്താ. കാരണം, അവർക്കൊന്നും ഇല്ലാത്തൊരു ഇത്, അത് നിനക്ക് ഉണ്ടായിരുന്നു.

മായ

ആയൊരു ഇത് പോയി. ഇനിയത് തിരിച്ചു വരില്ല

അലൻ

നീ ശ്രമിച്ചാൽ വരും. ട്രൈ ചെയ്യ്. എല്ലാ പ്രശ്നങ്ങളെയും ചിരിച്ചുകൊണ്ട് നേരിട്

മായ

ആ…ഇനി ഞാൻ നിന്റെ അമ്മയുടെ അടുത്തു പോയി ചിരിക്കാ.

അലൻ

ആ…ചിരിക്കി

മായ

പോടാ..(ആലോചിച്ചുകൊണ്ട്) അതല്ല..

അലൻ (ഇടയിൽ കയറിക്കൊണ്ട്)

പരിശ്രമം ചെയ്യുകില്‍ എന്തിനെയും വശത്തിലാക്കാന്‍ കഴിവുള്ള വണ്ണം,

അവനത് പറഞ്ഞുകൊണ്ട് മുറിക്ക് പുറത്തേക്ക് ഇറങ്ങുന്നു.

 മായ ചമ്മലോടെ എന്തോ ചിന്തിക്കുന്നു.

-cut to-


സീൻ 21 - മുറി(INT/DAY)

ഒരു ബുക്കിൽ നോക്കിക്കൊണ്ട്, പേപ്പറിൽ എന്തോ എഴുതുന്ന മായ.  

തുടർന്നവൾ ബുക്ക് മടക്കിക്കൊണ്ട് ചട്ടപെട്ടിയുടെ അരികിലേക്ക് നീങ്ങുന്നു.  

അവൾ നടത്തം നിർത്തിക്കൊണ്ട് ആശ്ചര്യത്തോടെ ചുമരിന്റെ അരികിലേക്ക് നോക്കുന്നു.  

ചുമരിൽ വീണ്ടുമാ പൂപ്പൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് (pov).  

-cut to-


സീൻ 22 - മുറി (INT/NIGHT)

ചുമരിൽ ഉണ്ടാകുന്ന പൂപ്പലിനെ കുറിച്ച് ലാപ്ടോപ്പിൽ സർച്ച് ചെയ്യുന്നു മായ. തുടർന്നവൾ ഏലിയൻസിനെ കുറിച്ച് സർച്ച് ചെയ്യുന്നു (montage).  

അവൾ എന്തൊക്കെയോ കാര്യങ്ങൾ ഒരു നോട്ട്ബുക്കിൽ കുറച്ച് വെക്കുന്നുണ്ട്.

-cut to-


സീൻ 23 - വീട്(INT&EXT/DAY)

വീടിന്റെ ഓരോ ചുമരുകളും സസൂക്ഷ്മം നിരീക്ഷിക്കുന്ന മായ (montage).

-cut to-


സീൻ 24 - അടുക്കള(INT/DAY)

മുട്ടുകുത്തിയിരുന്നു കൊണ്ട് അടുക്കളയിലെ ചുമര് വീക്ഷിക്കുന്ന മായ.  

അവൾ പതിയെ തിരിഞ്ഞു നോക്കിയപ്പോൾ, തന്നെ ആശ്ചര്യത്തോടെ നോക്കിനിൽക്കുന്ന ലിജിയെ അവൾ കാണുന്നുണ്ട്.  

അവൾ പരുങ്ങിയ മട്ടിൽ അവിടെ നിന്നും എഴുന്നേറ്റ് പോകുന്നു.

-cut to-


സീൻ 25 - മിന്നുവിന്റെ മുറി(INT/DAY)

മിന്നുവിന്റെ മുറി സൂക്ഷ്മമായി നോക്കുന്ന മായ.  

മായ(നിരീക്ഷണത്തിനിടയിൽ)

ഈ വീട്ടിൽ എവിടെയെങ്കിലും ഏതെങ്കിലും തരത്തിലുള്ള പൂപ്പൽ കണ്ടതായി ഓർക്കുന്നുണ്ടോ?

മിന്നു(ഓർത്തുകൊണ്ട്)

ഇല്ല

മായയുടെ റിയാക്ഷൻ.  

മിന്നു

ഇതും പ്രോജക്റ്റിന്റെ  ഭാഗാ?

മായ

ഇതും പ്രോജക്റ്റാണ്. പക്ഷേ വേറെ ഒരു സബ്ജക്റ്റിനെ കുറിച്ചാണ്

മിന്നു

ഏത് സബ്ജക്ട്?

മായ(നിഗൂഢമായി കൊണ്ട്)

mysterious mildew 

മിന്നു

ന്ന് വെച്ചാ?

-cut to-


സീൻ 26 - മുറി(INT/DAY)

പ്രൊഫസറുടെ ഡയറി വായിച്ചു നോക്കുന്ന മിന്നു. അരികിലായി മായ നിൽപ്പുണ്ട്.  

മായ

എനിക്ക് തോന്നുന്നത് ഇയൊരു പൂപ്പലും ആ സിഗ്നലും തമ്മിൽ  എന്തോ കണക്ഷനുണ്ടെന്നാണ്

മിന്നു(സംശയത്തോടെ)

Are u sure about it?

മായ

I think so..ഞാൻ കിടക്കുന്ന സമയത്തൊക്കെ ഇതിൽനിന്നുമാ weird സൗണ്ട്

വിരലുണ്ടായിരുന്നു. ആദ്യം ഞാൻ വിചാരിച്ചത് ഇത് എന്റെ തോന്നലായിരിക്കും എന്നാ. But there is something wrong about it.

മിന്നു

ഈ സിഗ്നലിൽ നിന്നും weird ശബ്ദം അല്ലാതെ വേറെ എന്തെങ്കിലും മെസ്സേജ് വന്നിട്ടുണ്ടോ

മായ

words വരുന്നുണ്ട്, പക്ഷേ അത് catch ചെയ്യാൻ കഴിയുന്നില്ല.

മിന്നു(നിഗൂഢതയോടെ)

ഇതൊരു ghost സ്റ്റേഷനിൽ നിന്നും വരുന്ന ഒരു സിഗ്നൽ

ആണെങ്കില്ലോ. റഷ്യയിലുള്ളതു പോലെ..

മായയുടെ reaction.

മിന്നു

അങ്ങനെയാണെങ്കിൽ പല അമാനുഷികമായ സംഭവങ്ങളും നടക്കാൻ ചാൻസുണ്ട്.

മായ (ചിന്തിച്ചുകൊണ്ട്)

എന്തായാലും ഈ പൂപ്പലിന് എന്തോ പ്രശ്നമുണ്ട്. ആദ്യം ഇതുപോലത്തെ പൂപ്പൽ ഇവിടെ എവിടെയെങ്കിലും ഉണ്ടോ എന്ന് നോക്കണം.

മായ പൂപ്പലിന്റെ അരികിലേക്ക് തിരിയുന്നു.

മായ

ഇതെങ്ങനെയാണ് വികസിക്കുന്നതെന്നാണ് എനിക്ക് മനസ്സിലാവാത്തത്.

മിന്നു

ഇത് ഏതെങ്കിലും ഒരു സമയത്തായിരിക്കുമല്ലോ വികസിക്ക്യാ. നമുക്ക് നോക്കാം

മായ ആവേശത്തോടെ അവളെ നോക്കുന്നു.

-cut to-


സീൻ 27 - മുറി(INT/NIGHT)


പൂപ്പലിന്റെ അരികിലിരിക്കുന്ന മായയും മിന്നുവും. മിന്നു മായ എഴുതിവെച്ച നോട്ടുകൾ മറച്ചു നോക്കുകയാണ്.  

മായ

ഇയൊരു ടൈമിലാണ് സിഗ്നൽ വരാറ്. ഇത് തമ്മിൽ എന്തെങ്കിലും കണക്ഷൻ ഉണ്ടെങ്കിൽ ഇപ്പോളായിക്കും എന്തെങ്കിലും സംഭവിക്കുക

മിന്നുവിന്റെ മുഖത്ത് ഒരു ഭയം വരുണ്ട്.  

മിന്നു

ഇതിപ്പോ ഡെയിഞ്ചർ ആയ ഒരു ഫംഗസാണെങ്കിലോ. അതുകൊണ്ടാണെങ്കിലോ ഇത് വികസിക്കുന്നത്

മായ(ചിന്തിച്ചു കൊണ്ട്)

Yeah..അതും ഒരു സാധ്യതയാണ്

മിന്നു വീണ്ടും ആ നോട്ട് ബുക്കിലേക്ക് നോക്കുന്നു.  

മായ അല്പം നടുക്കത്തോടെ ആ പൂപ്പൽ തൊടാൻ ഒരുങ്ങുന്നു.  

അവളാ പൂപ്പൽ തൊട്ടതും, പെട്ടെന്ന് ഷോക്കടിച്ചത് പോലെ അവൾ കൈ പുറകോട്ടു വലിച്ചു.  

ആ കൈ ചെന്ന് പതിച്ചത് മിന്നുവിന്റെ മുഖത്താണ്.  

മിന്നു വേദനയോടെ മൂക്കു പൊത്തുന്നു.  

മായ

സോറി സോറി..സോറി, അറിയാതെ പറ്റിയത്. ഞാൻ അത് തൊട്ടപ്പോ എനിക്കി ഷോക്കടിച്ചത് പോലെ തോന്നി..

മിന്നു അമർഷത്തോടെ മായയെ നോക്കിയശേഷം, മുറിക്ക് പുറത്തേക്കിറങ്ങുന്നു.  

മായ: മിന്നു please..Belive me..

മായ പശ്ചാത്താപത്തോടെ മുഖം പൊത്തുന്നു.

-cut to-


സീൻ 27A - മുറി


ഹാം റേഡിയോ വെച്ചിരുന്ന മേശ, പൂപ്പൽ ഉള്ള ചുമരിലേക്ക് നീക്കുന്ന അലൻ.  

അവൻ തിരിച്ച് മായയുടെ അരികിലേക്ക് വരുന്നു. അവൾ കട്ടിലിൽ ഇരിക്കുകയാണ്.  

മായ

ശരിക്കും എനിക്ക് ഷോക്കടിച്ച പോലെയാ തോന്നിയത്

അലൻ

Come on മായാ. എനി അതിനെ കുറിച്ച് ചിന്തിക്കേണ്ട 

മായ(നിരാശയോടെ)

എനിക്ക് ഭ്രാന്ത് മാറിയില്ലെന്ന് നിനക്ക് തോന്നുന്നുണ്ടോ?

അലൻ

ബേബി നിനക്ക് ഡിപ്രഷനായിരുന്നു, ഭ്രാന്തല്ല.

 മായ(നിരാശയോടെ)

പക്ഷേ എല്ലാവരും അങ്ങനെയാണ് വിചാരിച്ചത്. ചില സമയത്ത് എനിക്ക് വരെ തോന്നിയിട്ടുണ്ട്

അലൻ മായയുടെ അരികിലേക്ക് ചെന്നിരിക്കുന്നു.

അലൻ

ബേബി, നമ്മൾ അത്രയും സ്നേഹിക്കുന്ന ഒരാൾ, മരിച്ചു കഴിഞ്ഞാൽ ആരാണെങ്കിലും ആ സ്റ്റേജിൽ എത്തും.

മായ

Its not like that. അമ്മ മരിച്ചതിനുശേഷം, പിന്നെ എനിക്ക് എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. ഞാനെന്തൊക്കെയാണ് ചെയ്തതെന്ന് പോലും എനിക്ക് ഓർമ്മയില്ല

അലൻ 

അത് നീ സ്ട്രോങ്ങ് അല്ലാത്തതുകൊണ്ടാ. നിനക്ക് പ്രശ്നങ്ങളെ നേരിടാൻ അറിയില്ല. നീ ആദ്യം പ്രശ്നങ്ങളെ നേരിടാൻ പഠിക്കി

മായ

I'm trying. (ചിന്തിച്ചുകൊണ്ട്) എന്തായാലും ഇവിടുന്ന് പോവാം. അതായിരിക്കും നല്ലത്

അലൻ

നീ ഇപ്പൊ വീട്ടിൽ പോയാലും ഇതേ അവസ്ഥ ആയിരിക്കും. അവിടെ നീ ഒറ്റയ്ക്കാണ്. വെറുതെ സിറ്റുവേഷൻ വഷളാക്കേണ്ട

മായ

പിന്നെ, ഞാൻ എന്തു ചെയ്യും

അലൻ

നീ  നോട്ട്സ് എഴുതിത്തീരുന്നത് വരെ  ഇവിടെ നിന്നോ

മായ

എന്നാലും, ഞാൻ അവളെ അറിയാതെ അടിച്ചു പോയില്ലേ

അലൻ

ദേ പിന്നെയും. അത് സീനില്ല, അവക്ക് അല്ലെങ്കിലും ഒരു അടി കിട്ടാത്ത കൊറവുണ്ടായിന്നു. അതിങ്ങനെയങ്ങ് തീർന്നെന്ന് വിചാരിച്ചാൽ മതി

മായയുടെ റിയാക്ഷൻ.     

അവർ അൽപനേരം മൗനം പാലിക്കുന്നു.   

അലൻ കിടക്കയിൽ നിന്നും എഴുന്നേൽക്കുന്നു.  

അലൻ

എനി നിനക്ക് ഇവിടുന്ന് പോകണമെങ്കിൽ, പോയിക്കാം. ഞാൻ നിന്നെ ഇവിടെ പിടിച്ചുനിർത്തുന്നില്ല

അവൻ മുറിക്ക് പുറത്തേക്ക് പോവുന്നു.  

ഗാഢമായ ചിന്തയിലേക്കാഴുന്ന  മായയിലേക്ക്.

-cut to-


സീൻ 28 – മിന്നുവിന്റെ മുറി(INT/DAY)

മിന്നു ബുക്കിൽ നോക്കിക്കൊണ്ട് എന്തോ എഴുതുകയാണ്. അവളുടെ അരികിലായി മായ ഇരിക്കുന്നുണ്ട്. എന്നാൽ മായയെ അവൾ ശ്രദ്ധിക്കുന്നില്ല.

മായ

പ്ലീസ്..ആമീ, ഞാൻ നിന്നെ മനപ്പൂർവം അടിച്ചതല്ല. നീ എന്റെ അവസ്ഥ ഒന്ന് മനസ്സിലാക്ക്. I am not a psycho. അത് റിയലാണോ എന്റെ ഇമേജിനേഷനാണോ എന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല.

അമികയുടെ റിയാക്ഷൻ.

മായ

പലർക്കും എന്നെ പേടിയാണ്. അവരെയും പറഞ്ഞിട്ട് കാര്യമില്ല. രോഗി എന്ന പേര് വീണു കഴിഞ്ഞാൽ പിന്നെ പെട്ടെന്നൊന്നും അത് മാറില്ലല്ലോ.(ഒന്ന് നിർത്തിക്കൊണ്ട് ) നീ വേണമെങ്കിൽ എന്നെ തിരിച്ചടിച്ചു. No problem

മിന്നു അവളെ നോക്കി ചിരിക്കുന്നു.

മായ ഒരു നനുത്ത പുഞ്ചിരിയോടെ അവളെ പുണരുന്നു.

-cut to-


സീൽ 29 - മുറി(INT/NIGHT)

അലോസരമായ ശബ്ദം കേട്ടു കൊണ്ട് കിടക്കയിൽ നിന്നും എഴുന്നേൽക്കുന്ന മായ.

അവൾ മേശ ചാരിവെച്ച ചുമരിലേക്ക് നോക്കുന്നു (pov).

അവിടെ നിന്നുമാണ് ശബ്ദം ഉയരുന്നത്.

അവർ ഹെഡ്സെറ്റ് ചെവിയിൽ വെച്ചുകൊണ്ടൊരു പഴയ english ഗാനം കേൾക്കുന്നു.

തുടർന്നവൾ വീണ്ടും കിടന്നുറങ്ങാൻ ശ്രമിക്കുന്നു.

-dissolve-


സീൻ 30

തുടർന്ന് കേൾക്കുന്ന പശ്ചാത്തല സംഗീതത്തിൽ ദൃശ്യമാകുന്ന മായയുടെ activities (montage)  

●പച്ചക്കറി മുറിക്കുന്ന മായ. ലിജി നോക്കുന്നത് കണ്ട്, തനിക്കൊരു കുഴപ്പവുമില്ലെന്ന മട്ടിൽ അവൾ കൈ പൊക്കി കാണിക്കുന്നു.  

●മായയെ മേക്കപ്പ് ചെയ്യിപ്പിക്കുന്ന മിന്നു. തുടർന്ന് മിന്നു അവളെ, തെളിച്ചമുള്ള ഒരു കണ്ണാടിയുടെ മുന്നിൽ നിർത്തുന്നു.  കണ്ണാടിയുടെ പ്രതിബിംബത്തിൽ ഇപ്പോൾ മായയെ വ്യക്തമായി കാണാം . തുടർന്ന് മായ bright കളറുള്ള ഡ്രസ്സ് ധരിക്കുന്നു.   

●നോട്ട് എഴുതിക്കൊണ്ടിരിക്കുന്ന മായ.അവളുടെ മുഖത്ത് ഇപ്പോൾ ഒരു സന്തോഷമുണ്ട്.

●വീടിന്റെ പുറത്തെ പ്രകൃതി ഭംഗി ആസ്വദിക്കുന്ന മായ.  

●(ഗാനം നിലയ്ക്കുന്നു) എഴുതിക്കൊണ്ടിരിക്കുന്ന മായ.അലോസരം ആയ ശബ്ദം ഉടലെടുക്കുമ്പോൾ അവർ ഹെഡ്സെറ്റ് ചെവിയിൽ വെക്കുന്നു.(ഗാനം വീണ്ടും തുടരുന്നു)  

●ലുഡോ ബോർഡ് കളിച്ചുകൊണ്ടിരിക്കുന്ന മായയും അലനും മിന്നുവും.മായ ഡൈസ് വീഴ്ത്തിക്കൊണ്ട് ഹോമിൽ കയറുന്നു.  

(ഗാനം അവസാനിക്കുന്നു).

-cut-


സീൻ 31 - മുറി (INT/DAY)

ഡ്രസ്സുകൾ എല്ലാം ബാഗിൽ പേക്ക് ചെയ്യുന്ന മായ. അവൾ തന്റെ നോട്ടുബുക്കുകൾ എല്ലാം ബാഗിൽ വച്ചശേഷം സിബ്ബടക്കുന്നു.

മായ ഒരു grey കളർ ഡ്രസ്സാണ് അണിഞ്ഞത്.

കട്ടിലിന്റെ മുകളിലാണ് ബാഗ് ഉള്ളത്. കട്ടിലിന്റെ ഒരു ഭാഗത്തായി അലൻ ഇരിപ്പുണ്ട്.

അലൻ

നീയിത് ചെയ്യാൻ റെഡിയാണോ?

മായ അല്പം ഗൗരവത്തോടെ അവനെ നോക്കുന്നു.

അലൻ

അല്ല...അങ്ങനെയല്ല..ഞാൻ ഉദ്ദേശിച്ചത്

മായ

Yeah..I am ready. ഡിപ്പാർട്ട്മെൻറ് ടെസ്റ്റ് ഒന്നും സീനില്ല, പിന്നെ ഇൻറർവ്യൂ ആണ് കുറച്ച് ടാസ്ക്. അതിലീ research proposal present ചെയ്യേണ്ടിവരും.

അലൻ

അത് സീൻ ആണോ?

മായ

സീനൊന്നുമില്ല. (ശ്വാസം വലിച്ചുകൊണ്ട്,) I will do it.

അലൻ

ഇനി എന്നാ ഇങ്ങോട്ട് 

മായ(ചിരിച്ചുകൊണ്ട്)

നമുക്ക് നോക്കാം

അലൻ

ഒക്കെ. ഞാൻ പുറത്തുണ്ടാവും

അവൻ പുറത്തേക്ക് പോകുന്നു.

മായ മുറിക്ക് ചുറ്റും ഒന്ന് കണ്ണോടിച്ചു നോക്കുന്നു. തുടർന്നവൾ ജിജ്ഞാസയോടെ ചുമരോട് ചാരിവെച്ച മേശയുടെ അരികിലേക്ക് നീങ്ങുന്നു.

അവളാ മേശ നീക്കി നോക്കുന്നു.

മായ(ആത്മഗതം)

Oh..fuck

അവൾ ആശ്ചര്യത്തോടെ ചുമരിലേക്ക് നോക്കുന്നു. (ചുമരിൽ എന്താണുള്ളതെന്ന് കാണിക്കുന്നില്ല).

തുടർന്നവൾ ആശ്ചര്യം വെടിഞ്ഞുകൊണ്ട് മേശ തിരികെ നീക്കിവെക്കാൻ ഒരുങ്ങുന്നു.

പെട്ടെന്ന് ചുമരിൽ നിന്നും അലോസരമായ ശബ്ദം ഉടലെടുക്കുന്നു. അവൾ ആശ്ചര്യത്തോടെ ആരെയോ വിളിക്കാൻ ഒരുങ്ങുന്നു.

തുടർന്നവൾ നിരാശയോടെ മുഖം താഴ്ത്തി കൊണ്ട് വീണ്ടും ചുമരിലേക്ക് നോക്കുന്നു. അവൾ കണ്ണ് ചിമ്മിയശേഷം ചെവികൾ പൊത്തുന്നു. തുടർന്നവൾ പതിയെ കണ്ണുകൾ തുറന്ന് കൊണ്ട് ചെവിയിൽ നിന്നും കൈ എടുക്കുന്നു.

ശബ്ദം കൂടി വരുന്നത് കേൾക്കാം.

അമ്പരപ്പ് നിറഞ്ഞ അവളുടെ മുഖത്തേക്ക്.

-cut to white-

തിരശ്ശീലയിൽ തെളിയുന്ന ടൈറ്റിൽ കാർഡ്.    

മായക്കാഴ്ചകൾ

-The £nd-


By Abhijith Kumar V R


Recent Posts

See All
The Foxhole

By Abhijeet Madhusudan Ghule 1. INT. JASON’S RENTED ROOM – NIGHT Characters: JASON, MR. VASSILI, POLICE OFFICER, RADIO ANCHOR Black screen: Title: The Fox Hole An old model of mobile phone with Symbia

 
 
 
Freedom@lockdown

By Abhijith Kumar V R ഒരു പാത്രത്തിൽ നിന്നും, ചായ തിളച്ചു മറിയുന്നു. പാത്രത്തിന്റെ അരികിലേക്ക് വരുന്ന പ്രിയ. അവൾ ഇൻഡക്ഷൻ കുക്കർ ഓഫ് ചെയ്തു കൊണ്ട്, പാത്രം അതിൽനിന്നും എടുക്കുന്നു. ദൃശ്യത്തിൽ ഓവർ ലാപ് ച

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page