സ്വപ്നങ്ങൾ
Updated: Jul 28, 2025
By Tulasi Chembakam
മറവിയുടെ കയത്തിൽ
മറഞ്ഞു പോയൊരു
മധുരിതമോർമ്മകളിലു-
മെത്തിക്കും മെൻ ദിവാസ്വപ്നം .
ആശിച്ചു വശം കെട്ട
ലക്ഷ്യത്തിൻ ശ്യംഗത്തിലു-
മെത്തിക്കുമെൻ നഷ്ട സ്വപ്നം .
നഷ്ടങ്ങൾ നങ്കൂരമിട്ട
കണ്ണീർ തോരാത്തൊരെൻ
നെഞ്ചിൻ കൂടിലുമെത്തി -
ക്കുമെൻ പേടിസ്വപ്നം .
വൃഥാ എത്തി പിടിക്കാൻ
കൊതിക്കും സങ്കല്പ
സാമ്രാജ്യത്തിലുമെത്തി -
ക്കുമെൻ പകൽ സ്പ്നം .
കടുകിന്റെ കണ്ണിലും,
സൗരയൂഥത്തിന്റെ
കൊമ്പിലുമെത്തിക്കുമെൻ
ഭ്രാന്തൻ സ്വപ്നം .
ഭയത്താൽ ഉരുകി
തീരുമെന്നെ
ഞെട്ടിയുണർത്തി നരകത്തി -
ലെത്തിക്കുമെൻ ദു:സ്വപ്നം .
ഇവയെല്ലാം
കണ്ണടച്ചു ഞാൻ കണ്ട
പാഴ് സ്വപ്നങ്ങളെങ്കിൽ,
ഉയിരായ് കണ്ടു
ഞൊടിയൊന്നിൽ
ഞാൻ കാണും
അക്ഷര സ്വപ്നങ്ങൾ
എത്തിച്ചിടുന്നെന്നെ
കാവ്യസ്വർഗത്തിൽ .
By Tulasi Chembakam

Comments