സ്‌മൃതി
By Roshni P
ഹേ മനുഷ്യ എവിടേക്കു നിന്റെയീ ഓട്ടവും പാച്ചിലും
ഈ കാലമത്രയും നിന്നുടെ കൂടെ ഉണ്ടായിരുന്നതാരെന്ന് സ്മരിച്ചിടൂ അമ്മ തൻ ചൂടേറ്റ് വളർന്നൊരാ ബാല്യവും,
നേർവഴിയിലേക്കായ് ദീപം തെളിയിച്ച അച്ഛനേയും മറന്നുവോ നീ ?
വിദ്യാധനം നിനക്കായി നൽകിയ നിൻ ഗുരുവിനേയും മറന്നുവോ നീ ?
നീ ചെയ്ത പാപങ്ങൾ പലവട്ടമായി ക്ഷമിച്ച സർവേശ്വരനേയും മറന്നുവോ നീ ?
അഹം എന്ന ബോധവും സ്വാർത്ഥതാല്പര്യവും കൊണ്ട് നടക്കുന്ന നീ ജീവിച്ചിടുന്നു നിനക്കായി മാത്രം നിനക്കായി മാത്രം ഒരു വട്ടമെങ്കിലും ചിന്തിക്കൂ സോദരാ
രോഗവും മതവും ഏതു നേരത്തും വന്നു ഭവിച്ചിടാം ആരോരുമറിയാതെ. മരണക്കിടക്കയിൽ നീയന്നോർത്തിടും കൂടെയുണ്ടായ മനുഷ്യരെയെമ്പാടും .
ധനലാഭം മാത്രമല്ലീയിഹലോകജീവിതം എന്നോർത്തിടൂ മാനവാ വല്ല നേരത്തും
ഇന്ന് നാം കാണുന്നതെന്തുമാകട്ടെ പണവും പ്രശസ്തിയും ആർഭാടവും, നൈമിഷികമാണവ നഷ്ടപ്പെടുമ്പോൾ നീ തിരിച്ചറിഞ്ഞീടുമെന്നുറപ്പുണ്ടെനിക്ക്. കൂറ്റൻ പാർപ്പിടം വീണുടഞ്ഞീടുവാൻ ക്ഷുഭിതമാം (പക്യതിതൻ താണ്ഡവം മതി
അത് പേമാരിയായും അഗ്നിയായും, ഉരുൾപൊട്ടലായും ഭൂചലനമായും ഭവിച്ചിടാം എപ്പോഴുമെന്ന് വിവരദോഷിയായ നീ മറന്നിടല്ലേ
സഹജീവിതൻ ഓർമ്മയ്ക്കും പ്രവൃത്തിക്കും വില തരാത്ത നീ ഓർക്കുക,
നിൻ മനമൊരല്പം താളം തെറ്റിടുവാൻ ഒരു നിമിഷം മതി, ക്ഷണിക നേരം മതി.
രോഗം വന്നു നിന്റെ ശരീരവും
കാർന്നു തിന്നീടുവാൻ ഒരു വൈറസു മതി,
നിൻ നയനങ്ങൾക്കുപോലും അദൃശ്യമായ കൊറോണയോ നിപയോ ഏതുമാവാം
ഇന്നു ഞാൻ നാളെ നീ അത്രയേയുള്ളു അതെന്തിനും
മരണവും രോഗവും എന്തുമാവട്ടെ.
ഇനിയെങ്കിലും തിരിച്ചറിഞ്ഞീടു നിന്നെയീ ഭൂമിയിലേക്കയച്ചത്
സ്വാർത്ഥ താല്പര്യങ്ങൾ നേടുവാനല്ലെന്നും,
സഹജീവികളെ അതു മനുഷ്യനാകട്ടെ മരമോ പുഷ്പമോ ശലഭമോ ആവട്ടെ,
അവയെ സ്നേഹിക്കുവാനും വേണ്ടിയാണെന്ന്
(പകൃതി തൻ മാറിൽ ചൂടേറ്റുറങ്ങുന്ന ഏതൊരു ജീവിക്കുമതു തന്നെ ആഗ്രഹം.
പൂന്തേൻ നുകരുന്ന ചിത്രശലഭവും ഓർക്കേണ്ടതുണ്ട് തനിക്ക് മാത്രമല്ല
ആ പൂവിനും വേണ്ടേ ഒരല്പം ആനന്ദമെന്ന്
(പകൃതി കനിഞ്ഞേകിയ ഈ ജന്മം പ്രകൃതിയെ പിണക്കാതെ നമുക്ക് ജീവിക്കാം.
ഒരു തൈ നടാം നാളേയ്ക്കായ് നമുക്ക് ഒരിറ്റു ജലമേകാം ഓരോ തൈയ്ക്കും, ഓരോ മൃഗത്തിനും ഓരോ പക്ഷിയ്ക്കും പൂർവികർ തന്നൊരാ സുഖങ്ങൾ അനുഭവിക്കുന്ന നാം കരുതണം
നല്ല നാളേക്കായ് പുതുതലമുറയ്ക്കായ്.
ഇന്ന് ഞാൻ, നാളെ നീ അത്രയേയുള്ളു നമ്മളോരോരുത്തരും,
അതിനാൽ ഇന്ന് ജീവിക്കുക ഇന്നലെ വിസ്മരിക്കാതെ,
കരുതുക മറ്റൊരു നാളേക്കായ് ഇണങ്ങിയിടുക പ്രകൃതിയുമായ്
അന്ന് മനസ്സിന് ശാന്തി ലഭിക്കു മെന്നറിയുക, ഓർക്കുക, മാനവാ, നീ!
By Roshni P

👌👌
Beautiful words 👌
നന്നായിട്ടുണ്ട് ലേഖനം. . എഴുത്ത് തുടരുക. .