സ്ത്രീ
- Hashtag Kalakar
- Dec 11, 2025
- 1 min read
By Noorjahan Basheer
കവികൾ പണ്ടുപാടിയ വരിയിലെ
സ്ത്രീയേ നിന്റെപേരോ കണ്ണൂനീരെന്ന്.
അവളെന്നെന്നുമുരുകി-
ത്തീരാനുള്ള മെഴുകുതിരിനാളമോ.
എന്നോവൊരിക്കലാരോപറഞ്ഞു
മനുഷ്യർതൻ മനസ്സിൽ വെരുറപ്പിച്ച അബന്ധജഢിലങ്ങളാം അജ്ഞതയല്ലോയിതെല്ലാം.
കരുണയുള്ളൊരമ്മയാ-
ണവളെങ്കിലും, സ്നേഹമയിയാം
ഭൂമിദേവിപോലവളെങ്കിലും
അനീതിക്കുനേരെ, ദുഷ് ചെയ്തികൾക്കെതിരെ
മിഴികൾപൂട്ടാതെയവൾതൻ
തൂലികയെങ്കിലും പടവാളാക്കേണ്ടവൾ.
ദുർബലയല്ലവൾ തീരെ
നീറിയൊടുങ്ങാനുള്ളതു-
മല്ലജന്മമീ പാരിൽ.
അടിമയുമല്ലവളാരുടെയും
ഉയരങ്ങളിലേക്ക് കുതിക്കുവാൻവെമ്പും
മനസ്സൊന്നുമാത്രം മതിയവൾക്ക്
പുതിയ വിജയത്തിൻ
ഗാഥകൾ രചിച്ചീടാൻ.
By Noorjahan Basheer

Comments