top of page

ശില്പിയെ തേടിയ യാത്ര - By Kanulal Madanassery Shanmughan

Written By: Kanulal Madanassery Shanmughan

Category: Poetry

Competition: Poetry and Creative Writing Competition 2026

In the evocative poem "Shilpiye thediya yathra," Kanulal Madanassery Shanmughan embarks on a profound exploration in search of the greatest sculptor. As part of the Poetry and Creative Writing Competition 2026, this piece delves into the beauty of the world and the realization that the ultimate creator lies within. This competition celebrates diverse voices and themes, offering a platform for creative expression.

About the Work

"Shilpiye thediya yathra" is a reflective poem that takes readers on a journey through nature's splendor, highlighting its intricate beauty. The narrative seamlessly intertwines with introspection, leading to the revelation of an inner sculptor, symbolizing divine presence. Through vivid imagery and a contemplative tone, the poem conveys a message of self-discovery and appreciation for the universe's artistry.

Shilpiye thediya yathra

Original Submission by Kanulal Madanassery Shanmughan

ശില്പിയെ തേടിയ യാത്ര

ഈ ലോകത്തിലെ ഏറ്റവും നല്ല ശില്പിയെ അന്വേഷിച്ചു

ഞാൻ യാത്രയായി-

നടന്നു നടന്നു

ഭൂമിയുടെ അറ്റത്തെത്തി;

ഇനി നടക്കാനിടമില്ലെന്ന് തോന്നിയപ്പോൾ

എന്റെ ഉള്ളിൽ ഒരു വാതിൽ തുറന്നു.

യാത്രയിലുടനീളം

പ്രകൃതിയെ ഞാൻ കണ്ടു-

അതിന്റെ സൗന്ദര്യം

വേണ്ടുവോളം ആസ്വദിച്ചു.

കാടുകളും മലകളും,

പുഴകളും തോടുകളും,

നെൽപ്പാടങ്ങളുടെ പച്ചപ്പും,

ആടിയുലയുന്ന പനകളും തെങ്ങുകളും,

ആകാശത്തിന്റെ അശേഷ നീലവും-

എത്ര മനോഹരം ഈ സൃഷ്ടി!

എത്ര മനോഹരി ഈ പ്രകൃതി!

രാത്രിയിൽ വിരിയുന്ന താരങ്ങൾ,

ശാന്തമായി ചിരിയോടെ നിന്ന ചന്ദ്രൻ-

ഇവയൊക്കെയും

ഈശ്വരന്റെ കലാവിരുതല്ലേ?

സർവ്വചരാചരങ്ങളെയും സൃഷ്ടിച്ചവൻ

അങ്ങനെ മനുഷ്യനെയും ഭൂമിയിൽ എത്തിച്ചു.

ആണിനെയും പെണ്ണിനെയും സൃഷ്ടിച്ചു-

പൌരുഷവും ഗൗരവവും നൽകി ആണിനു,

മൃദുത്വവും സൗമ്യതയും നൽകി പെണ്ണിനു;

ഒന്നിനൊന്ന് പൂർത്തിയാകാൻ

രണ്ടു സ്വരങ്ങൾപോലെ

രണ്ടു ഹൃദയങ്ങൾ രൂപപ്പെടുത്തി.

വ്യത്യസ്ത വടിവുകളോടെ,

വ്യത്യസ്ത സ്വഭാവങ്ങളോടെ,

ഒന്നിനെ മറ്റൊന്നിലേക്ക് ആകർഷിക്കുന്ന

അദൃശ്യമായൊരു നൂൽപാലം കെട്ടി-

അങ്ങനെ സൃഷ്ടി പൂർണ്ണമായി.

അവസാനം ഞാൻ മനസ്സിലാക്കി-

പ്രപഞ്ചത്തിലെ ഏറ്റവും നല്ല ശില്പി

ഭൂമിയുടെ അറ്റത്തല്ല,

എന്റെ ഉള്ളിലായിരുന്നു.

അത് ഈശ്വരൻ തന്നെയല്ലേ?

About the Competition

The Poetry and Creative Writing Competition 2026 by Hashtag Kalakar is an esteemed platform for writers and poets to showcase their talents. It encourages creativity and expression across diverse themes, providing participants with an opportunity to share their unique voices with a wider audience. This competition is a celebration of linguistic artistry and imaginative storytelling.

We extend heartfelt thanks to Kanulal Madanassery Shanmughan for sharing "Shilpiye thediya yathra" with us. This thoughtful poem is a valuable contribution to the Poetry and Creative Writing Competition 2026. We appreciate the depth and beauty of your work, and wish you continued success in your creative endeavors.

About Hashtag Kalakar

Hashtag Kalakar is a creative platform dedicated to providing artists, writers, singers and other creative talents with opportunities to showcase their work and reach wider audiences through competitions, features and creative initiatives.

 
 
 

Recent Posts

See All
Born Not To Belong - By Arpita Das

Written By: Arpita Das Category: Poetry Competition: Poetry and Creative Writing Competition 2026 In her evocative poem "Born Not To Belong," Arpita Das invites readers to contemplate the profound jo

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page