വാട്ട്സ്ആപ്പ് ചരിതം: ആക്ഷേപ ഹാസ്യം
By Tulasi Chembakam
കൂടണയും പക്ഷികൾക്കിത് പകലന്തിയോളം അധ്വാനിക്കും ചിറകിനുള്ള വിശ്രമ നേരം.
ആഴിയിലാഴും സൂര്യനിതു- നാളേയ്ക്കു നല്ലൊരു
ഉഷസ്സിനായൊരുങ്ങും നേരം.
മിഴിക്കൂമ്പി നിന്നൊരാ മുല്ലക്കിതു- വിരിഞ്ഞിടാൻ തിടുക്കമായ് തുടിക്കും നേരം.
അമ്പിളിക്കിതു പുലരുവോളം ആകാശം നിറയെ പൂത്തിരി കത്തിച്ചു അഹ്ളാദിക്കും നേരം.
വീടണയും അച്ച്ഛനിതു-
കാത്തിരിക്കും
കിടാങ്ങൾക്കു മിഠായി പൊതിയേകും നേരം.
ഇണകൾക്കിതു വസന്തോത്സവത്തിൽ ആറാടാൻ കൊതിക്കും നേരം.
അനേകമനേകം നടത്തക്കാർക്കിതു സൗഹൃദം
പുതുക്കും ആരോഗ്യ സുന്ദരനേരം.
മുത്തശ്ശി മുത്തുകൾക്കിതു നിലവിളക്കിൻ നാളത്തിനൊത്ത് നാമം ചൊല്ലും നേരം.
തസ്ക്കര വീരൻമാർക്കിതു മെഴ് വഴക്കംക്കൂട്ടി,
മിനുങ്ങും ആസൂത്രണങ്ങളുടെ നേരം.
അഭിസാരിണികൾക്കിതു അന്നത്തെ യന്തിയിൽ
വരുമാ അതിഥിയെ വരവേല്ക്കാനൊരുങ്ങും നേരം.
കാലത്തിൻ കണക്കുപ്പിള്ളക്കിതു ഒരു ദിനംകൂടി
വരവുവെയ്ക്കും പ്രദോഷ നേരം.
എന്തൊക്കെയാകിലും എന്റമ്മക്കു മാത്രമിതു
അത്താഴമൊരുങ്ങാത്തൊരു അടുപ്പിന്റെ
നീറ്റൽ നെഞ്ചിലേറ്റും നേരം.
By Tulasi Chembakam

Comments