വാട്ട്സ്ആപ്പ് ചരിതം: ആക്ഷേപ ഹാസ്യം
By Tulasi Chembakam
മുപ്പതിൻ മേലെ അംഗങ്ങളുമായ് -
വാട്ട്സ്സാപ്പിൽ ഇന്നൊരു ഗ്രൂപ്പ് തുടങ്ങി.
കുടുംബക്കാർ തന്നെയാണേവരുമെങ്കിലും
തമ്മിലറിയാത്തവരതിലേറെയും ഉണ്ട് .
1-ാം വാരം
ഹായും, ഹൂയും ആയിരം സ്മെയിലിയും
ഒന്നിച്ചയച്ചവർ ആനന്ദിച്ചാർ,
ഗ്രൂപ്പ് ചാറ്റിംഗും , വീഡിയോ കോളും
തകൃതിയായ് തന്നെ നടന്നു നെറ്റ് തീരുവോളം .
2-ാം വാരം
ഗുഡ് മോണിംഗ്, ഗുഡ് നൈറ്റിൽ ഒതുങ്ങി നിന്നു .
വഴി തെറ്റി വന്ന ചില ഫോർവേഡ് മെസ്സേജും
ഗ്രൂപ്പിതിൻ കോളത്തിൽ നിറഞ്ഞു നിന്നു .
3 ാം വാരം
ഭിന്ന സ്വരങ്ങൾ നുഴഞ്ഞുകയറി, കണ്ണുകടിയും
കല്ലുകടിയും തലപ്പൊക്കി നോക്കുന്നു ഇടയിലൂടെ .
അങ്ങനെ തമ്മിലടിയും പതിവായി വിടെ .
4-ാം വാരം
പറയാതെ അറിയാതെ പലരും പ്പോയി
ലെഫ്റ്റടി എന്നത് ശീലമായി.
5-ാം വാരം
അങ്ങനെ ഗ്രൂപ്പിതുക്കാലിയായി ,
അന്തം വിട്ടഡ്മിനോ കുന്തിച്ചിരിക്കുന്നു.
🤯🤯🤯🤯🤯🤯🤯🤯
By Tulasi Chembakam

Comments