യാത്ര
- Hashtag Kalakar
- May 5, 2023
- 1 min read
By Murshitha K
"ഉപ്പാ.. "
"എന്താടാ?"
"നമ്മളെന്നാ വയനാട് കാണാൻ പോവ്വാ? "
"ഈ തിരക്കിലിപ്പൊ വയനാട് കാണേ..? എനിക്ക് എത്ര പണിയുണ്ട്... കണ്ടില്ലേ രാവും പകലും ചെയ്തിട്ടും തീരാത്ത പണി? "
"നിങ്ങളെത്ര കാലമായി പറയുന്നു ഉപ്പാ.."
"നീ എന്റെ മുമ്പീന്ന് പോവുന്നുണ്ടോ? "..അയാളത് അല്പം ദേഷ്യത്തോടെയാണ് പറഞ്ഞത്.
എന്തോ ആ നിഷ്കളങ്കഹൃദയം തേങ്ങി.
ഓഫീസ് ജോലികൾക്കിടയിൽ അയാള്‍ മറന്നുപോയ പലതുമുണ്ട്.
പെട്ടെന്ന് ഒരു നിലവിളി കേട്ടു...
"ഇക്കാ. ..വേഗം വരീ.. "
രക്തം ഛർദിച്ച് തളർന്ന മകനരികിൽ നിലവിളിക്കുകയായിരുന്ന ഭാര്യയെ അയാള്‍ കണ്ടു.
പെട്ടെന്ന് ആശുപത്രിയിലെത്തിച്ചു..
അവിടുന്ന് കേട്ടത് അയാള്‍ക്ക് ഉൾകൊള്ളാനായില്ല...
"നിങ്ങളുടെ മോന് ബ്ലഡ് കാൻസർ ആണ്. .. ലാസ്റ്റ് സ്റ്റേജ് ...! "
"ഡോക്ടർ.. ഞാനെന്റെ മോനെ കൊണ്ട് പൊയ്ക്കോട്ടെ.. ? "
ഡോക്ടർ തടഞ്ഞു:
"ഞങ്ങളൊന്ന് ശ്രമിക്കട്ടെ.."
"വേണ്ട...ഞാൻ അവനെ വയനാട് കാണിച്ച് വരാം... " അയാൾ കരഞ്ഞു പറഞ്ഞു.
നിവൃത്തിയില്ലാതെ അവർ സമ്മതിച്ചു.
അവനെ അയാൾ കൊണ്ട് പോയി. ..
അനുമോൻ ചോദിച്ചു:" അപ്പോ നിങ്ങക്ക് ഇന്നെ ഇഷ്ടാണ് ലേ പ്പച്ചീ...
നമ്മക്ക് ഇനീം പോവണട്ടോ..."
അയാളുടെ കണ്ണുകൾനിറഞ്ഞു...
അപ്പോൾ ആ കുഞ്ഞുജീവൻ അയാളുടെ കൈകളിൽ തളർന്ന് വീണു...
By Murshitha K

Comments