മൗനസമ്മതം
- Hashtag Kalakar
- May 5, 2023
- 1 min read
By Murshitha K
സുമോദ് ഇന്ന് സ്വന്തം പേരുപോലും പറയാൻ കഴിയാത്ത അവസ്ഥയിലാണ്. കിടപ്പിലൊന്നുമല്ല..; നാവ് വഴങ്ങാത്തത് കൊണ്ടാണ്.
അത്രയും കുടിച്ച് കുടിച്ച് മത്ത്പിടിച്ചിരിക്കാണ്...
എന്തൊക്കെയോ പുലമ്പി നടക്കുകയാണ്...
" ഞാനെന്തൊരു വിജയിയാണല്ലേ.. കെട്ടിയ പെണ്ണ് എനിക്ക് മാത്രമാണ്.. അവള് മാത്രല്ല ; ഇൻക്ക് സ്വന്തമായ കുറെ പൈങ്കിളികളുണ്ട്.. ശ്ശൊ! ആർക്കാ കഴിയാ ഇത്രയും വലിയ സമ്പാദ്യം കാണിക്കാൻ... പെണ്ണല്ലേ മ്മളെ ജീവൻ.."
ഇങ്ങനെയൊക്കെ പറയുമ്പോ തോന്നും കക്ഷി നല്ല സ്നേഹകാമുകനാണെന്ന്.. പക്ഷേ, ഇത് വേറെ ലെവലാ..
അയാൾ ഓരോന്ന് വിളിച്ച് പറഞ്ഞുകൊണ്ടേയിരുന്നു...
" ഓരോ പെണ്ണും ഓരോ തരമാ.. അറിയോ നിങ്ങൾക്ക്...മ്മള് ഒന്ന് മുറുക്കിപ്പിടിച്ചാ കാണാം; ഓരോന്നിന്റെയും മൗനസമ്മതം..ഹ..ഹ..ഹ..ആരാണീ ചുമോദ് ലേ.."
പെട്ടെന്നെന്തോ ഒരു തികട്ടൽ അയാൾക്ക് അനുഭവപ്പെട്ടു.
ആരുടെയോ സാമീപ്യം ഉണ്ടെന്ന് തോന്നി.. അത് മറ്റാരുമായിരുന്നില്ല; ഈ കാടൻജീവിതം അവസാനിപ്പിക്കാനുള്ള ദൈവത്തിന്റെ ഓർഡറുമായി വന്നതായിരുന്നു കാലൻ..
അങ്ങനെ ലഹരിയ്ക്ക് മുന്നിൽ കരളും തലച്ചോറും നഷ്ടപ്പെട്ടവൻ, ഇതുവരെ വിജയി എന്ന് അവകാശപ്പെട്ട അയാൾ , കാലനുമുന്നിൽ മൗനസമ്മതം നൽകി.
By Murshitha K

Comments