മാതൃഭാഷ
- Hashtag Kalakar
- Dec 11, 2025
- 1 min read
By Noorjahan Basheer
മിണ്ടിതുടങ്ങുന്നപൈതലിൻ
ചുണ്ടിലെയാദ്യത്തെ
തേൻമൊഴി അമ്മയെന്ന
മലയാളഭാഷ.
മലയാളമെന്നാൽ
പെറ്റമ്മയെപ്പോൽ
മധുരംനിറയ്ക്കുന്നൊ-
രോർമ്മകൾ,
സ്നഹവാത്സല്യങ്ങൾ.
മാമലനാടിന്റെ സംസ്‌കൃതി
മാതൃഭാഷയാം
മണ്ണിന്റെ മണമുള്ള മലയാളം.
മലയാളമാണെന്നകതാരിൽ
മുളപൊട്ടുംചിന്തകളിലാദ്യമായ്
നിറയുന്ന ഭാഷ.
മലയാളിമക്കൾക്കമ്മയാം
മലയാളഭാഷയെ മറന്നുവെന്നാലത്
സ്വന്തം പെറ്റമ്മയെ വിസ്മരിച്ചപോലെ.
സ്വര മാധുര്യമേറുന്ന മലയാളം
എഴുത്തച്ഛനേകിയ ഭാഷ.
കേരളനാടിന്റെ സുന്ദര ഭാഷ
മലയാളികൾക്കെന്നും
അഭിമാനമാകുമിഭാഷ.
By Noorjahan Basheer

Comments