പൊരുൾ
Updated: Jul 28, 2025
By Tulasi Chembakam
അക്ഷരങ്ങളനേകം
പെറുക്കി നിരത്തി ,
ശങ്കയേതുമില്ലാതെ
അലങ്കാരങ്ങൾ ചാർത്തി,
പ്രാസവൃത്താദികൾ ഇണക്കി ,
വടിവൊത്തൊരു രൂപത്തിലും ,
വിരിയുന്ന ഭാവത്തിലും
രചിച്ചീടുകിൽ കവിതയാകും.
എന്നാകിലും ...
വരികളിലൂടെ വരഞ്ഞിടുമാ
നിഴൽ നാടകത്തിൻ പൊരുൾ -
എന്തെന്നറിഞ്ഞിടുവാൻ
വിളമ്പാത്ത വിഭവമായ്
മറഞ്ഞിരിക്കുമെൻ
അനുഭവ ലിപികളേയും
വിളക്കി വായിച്ചിടേണം.
By Tulasi Chembakam

Comments