നായാട്ട്
By Tulasi Chembakam
നാട് ഭരിച്ചീടും നായകൻമാർക്കൊരു
നായാട്ട് കമ്പം കീഴ്വഴക്കങ്ങളിൽ ഒന്നേ ...
വിനോദമായ് കൊണ്ടവർ വിളയാടുന്നു
വിപരീതങ്ങളൊക്കെയും ക്ഷണിച്ചീടുന്നു.
ഭൂഖണ്ഡമതേതായാലും, വിശ്വത്തിൽ
വിദ്വേഷ വിവേചനങ്ങൾക്കൊരതിരുമില്ല.
മണ്ണിതിലൊന്നാകെ നിറഞ്ഞിടുന്നതിരു-
വർഗ്ഗങ്ങൾ മാത്രമെന്നും, ഇരയും വേടനും .
ബാഹ്യവർണ്ണങ്ങളിൽ, ജന്മ ജാതികളിൽ,
ദരിദ്ര്യ ശോകങ്ങളിൽ, നാരീ ഭോഗങ്ങളിൽ,
കള്ള ചൂതാടി നേടുമധികാരങ്ങളിൽ,
അങ്കംവെട്ടും മതവെറിയുടെ മേലങ്കികളിൽ ,
നായാടി നേടിയ ഇരയെപ്പോലൊരു ഭാഗവും ,
വേടരൊക്കെ വിശുദ്ധരാവും മറുഭാഗവും.
ഇരയുടെ രോദനമിരുളിൽ പുതയുമ്പോൾ ,
വേടന്റെ ആവനാഴി അമ്പൊടുങ്ങാതെയിനിയും.
മൃഗ നായാട്ടിനായും, നരനായാട്ടിനായും
രക്തദാഹിയായ് ഒരുങ്ങുന്നു
നിശാചരൻമാരിവിടെ നിർലോഭം .
🔅🔅🔅🔅🔅🔅🔅🔅🔅🔅🔅
🔅🔅🔅🔅🔅🔅🔅🔅🔅🔅
By Tulasi Chembakam

Comments