top of page

ദിഗംബരന്‍

Dec 15, 2022
7 min read

By Krishnankutty P R


''ഭാരത്യേച്ച്യേ, നിങ്ങടെ മോന്‍... പോലീസെത്തിയിട്ടുണ്ട്... ബോഡി ആരോ കൊണ്ടു വന്ന പഴയ പായയിട്ട് മൂടിയിട്ടുണ്ട്... പോലീസ് നായ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നുണ്ട്...''

സരസ്വതി ഉള്ളിലൊതുങ്ങാത്ത വീര്‍പ്പുമുട്ടലുകളുമായി ഇടതടവില്ലാതെ പറഞ്ഞുകൊണ്ടിരുന്നു. ഭാരതി ചുമരും ചാരി അവിടെത്തന്നെ നിന്നു. അവരുടെ മുഖത്ത് അപ്പോള്‍ ആശ്വാസത്തിന്റെ തിളക്കം മിന്നി മറയുന്നുണ്ടായിരുന്നു. അവനിപ്പോള്‍ മുപ്പത്തിരണ്ട് വയസ്സായിരിക്കുന്നു. എന്നാലും കുട്ടികളുടെ ബുദ്ധിയാണ്. ഒരു കാര്യവും ഗൗരവത്തോടെ എടുക്കാനവന് അറിയില്ല. ഇങ്ങനെയും ഓരോ ദുരിതങ്ങള്‍ ജിവിതത്തിലേക്ക് പെയ്തിറങ്ങുമെന്ന് നിനച്ചിരുന്നില്ല. ഭര്‍ത്താവായിരുന്നു സ്വതന്ത്രവിഹാരങ്ങള്‍ക്ക് തടസ്സം. ആ തടസ്സങ്ങളൊന്നും ഇന്ന് ഇല്ല. അപ്പോഴാണ് ഇങ്ങനെ ഒന്ന് അവതരിക്കുന്നത്...

ഒരു മാസത്തെ ലീവില്‍ നാട്ടില്‍ വന്നതായിരുന്നു. ഒരു ദിവസം പോലും അവന്‍ സ്വസ്ഥത തന്നിരുന്നില്ല. വിഷം കൊടുക്കണമെന്ന്‌വരെ പലതവണ മനസ്സില്‍ ഒരുക്കൂട്ടിയതാണ്. എല്ലാ ബാധയും ഇപ്പോള്‍ ഒഴിവായിരിക്കുന്നു. തെല്ലൊന്നുമല്ല ഇപ്പോള്‍ അത് ആശ്വാസം കൊണ്ടുവന്നിരിക്കുന്നത്. ഒന്നുകില്‍ പറഞ്ഞാല്‍ അനുസരിക്കണം. അല്ലെങ്കില്‍ കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാനുള്ള വിവേകം കാണിക്കണം. ഒരു ദിവസം ദിവാകരേട്ടന്‍ അവനെ തന്ത്രപൂര്‍വ്വം ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയതാണ്. അങ്ങനെയെങ്കിലും അവനെ നേരെയാക്കിയെടുക്കാന്‍ കഴിയുമോ എന്ന ഒരു പരിശ്രമം. എന്നാല്‍ അവിടെയെത്തിയതും അവന്‍ ദിവാകരേട്ടനെ തള്ളിയിട്ട് ഓടി രക്ഷപ്പെട്ടു. ഡോക്ടര്‍ക്ക് കാര്യങ്ങളുടെ ഗൗരവം മനസ്സിലായി. അദ്ദേഹം പറഞ്ഞു. ചികിത്സിക്കേണ്ടിയിരുന്ന സമയം അതിക്രമിച്ചിരിക്കുന്നു. എന്നാലും അദ്ദേഹം എഴുതി നല്‍കിയ പ്രിസ്‌ക്രിപ്ഷന്‍ വാങ്ങി അദ്ദേഹത്തിന് ഫീസും കൊടുത്ത് ദിവാകരേട്ടന്‍ മരുന്നുമായി വന്നു. ട്രീറ്റ്‌മെന്റ് എടുക്കുന്ന കാര്യം അവന്‍ പോലുമറിയാന്‍ പാടില്ലെന്നായിരുന്നു ഡോക്ടറുടെ നിര്‍ദ്ദേശം. മുറിയില്‍ പൂട്ടിയിട്ടുള്ള ചികിത്സ അപകടമാണ്. അങ്ങനെയായാല്‍ അവന്റെ ഇപ്പോഴത്തെ സൗമ്യഭാവം മാറും. അത് രൗദ്രമാകാന്‍ ഇടവരരുത്. അതിനാല്‍ കഴിവതും പുറത്ത് ഇഷ്ടത്തിനനുസരിച്ച് നടക്കട്ടെ. മരുന്നുകള്‍ കഴിപ്പിക്കണം. അത് ഒരിക്കലും മുടങ്ങാന്‍ ഇടവരരുത്. എന്തിനുള്ള മരുന്നാണെന്ന് അവന്‍ അറിയാനും പാടില്ല.

ആരോഗ്യമുണ്ടാവാനുള്ള മരുന്നുകളാണെന്ന വ്യാജേന പല നുണകളും പറഞ്ഞ് അവകള്‍ കൊടുത്തുനോക്കിയെങ്കിലും ഒന്നും അവന്‍ കഴിക്കാറില്ല. ത്രികാലജ്ഞാനം പോലെ അവനില്‍ നിറയെ സന്ദേഹങ്ങളായിരുന്നു. അതിനാല്‍തന്നെ പറഞ്ഞതൊന്നും അനുസരിക്കാറില്ല. ഇപ്പോള്‍ സ്വഭാവം കൂടുതല്‍ കൂടുതല്‍ ഭീഷണമായിത്തുടങ്ങിയിരിക്കുന്നു. ഇന്നത്തെ അനുഭവം ആദ്യത്തേതായിരുന്നു. ഇതുവരെ തന്നെ അവന്‍ ശാരീരികമായി ശല്യം ചെയ്തിട്ടില്ലായിരുന്നു. ഇപ്പോള്‍ ആ അവസ്ഥയ്ക്കും മാറ്റം വന്നിരിക്കുന്നു. കൂടുതല്‍ ഭീകരമായ അവസ്ഥയിലേക്ക് അവന്‍ പ്രവേശിച്ചിരിക്കുന്നു. അല്ലെങ്കിലവന്‍ സ്വന്തം അമ്മയെതന്നെ ഇങ്ങനെ ചെയ്യ്യോ... അതിനാല്‍ അവനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ചിന്തിച്ച് തലപുകഞ്ഞിരിക്കുമ്പോഴാണ് സരസ്വതി ആ വാര്‍ത്തയുമായി വന്നത്... എങ്ങനെ അതിനോട് പ്രതികരിക്കണമെന്നുപോലും ഒരു രൂപവുമില്ലാതെ... എന്തു ചെയ്യണമെന്നില്ലാതെ അവര്‍ മിഴിച്ചു നിന്നതേയുള്ളൂ.

ഭാരതി വെറുതേ അവന്റെ പിന്നിട്ട നാളുകളെ ഓര്‍ത്തു. അവന്റെ കളിക്കൂട്ടുകാരിയായിരുന്ന സനിതയെ ഒറ്റയ്ക്ക് കാണുമ്പോഴായിരുന്നു അവനാദ്യമായി സ്വന്തം അരക്കെട്ടു പ്രദര്‍ശിപ്പിച്ചുതുടങ്ങിയത്. ആദ്യം ആരും അതത്ര കാര്യമാക്കിയില്ല. പിന്നെ അവളെ കാണുമ്പോഴെല്ലാം ഇതാവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ അവളുടെ അമ്മ വാസന്തി പരാതിയുമായി വന്നു.

''ഭാരത്യേച്ച്യേ, മോന്‍ കാണിച്ച തെമ്മാടിത്തം അറിയണോ?…അതിങ്ങനെ തുടര്‍ന്നാല്‍ പറ്റില്ല.''

അതുകേട്ട് കലിയിളകി കയ്യില്‍ കിട്ടിയ പട്ടവടിയെടുത്ത് അവനെ പൊതിരെ തല്ലി. തല്ലിന്റെ ആധിക്യംകൊണ്ട് തളര്‍ന്നുവീഴുംവരെ തല്ലി. എന്നിട്ടും കലിയടങ്ങിയില്ല. അതുകണ്ട് വാസന്തി തടഞ്ഞുകൊണ്ട് പറഞ്ഞു.

''ഞാനിത് ഇവിടെ അറിയീച്ചത് അവനെ തല്ലികൊല്ലാനല്ല. നല്ല ഡോക്ടറെ കാണിച്ച് ചികിത്സിക്കാനാണ്.'' അതുകേട്ട് ഭാരതി തന്റെ അഹന്തയ്ക്കു തീ പിടിച്ച് വാസന്തിക്കുനേരെ അലറി വിളിച്ചു.

''എന്തു ചികിത്സ. എന്താ നിന്റെ ഉദ്ദേശം. എന്റെ മോനെ ഭ്രാന്തനാക്കി മാറ്റാനുള്ള പുറപ്പാടാണോ?… അവനൊള്ള ചികിത്സ ഞാന്‍ കൊടുത്തോളാം. നിങ്ങടെ ആര്‌ടേം ഉപദേശം വേണ്ട.''

പിന്നീട് ഏറ്റുപിടിക്കാന്‍ നില്‍ക്കാതെ വാസന്തി വേഗം സ്ഥലം കാലിയാക്കി. അല്ലെങ്കില്‍ വെറുതേ വഴക്കടിക്കേണ്ടി വരുമെന്ന് അവര്‍ക്ക് മനസ്സിലായിരുന്നു.

''എന്താണ് നിങ്ങടെ മകന്‍ ഇങ്ങിനെ?''…

പലരും വന്ന് ചോദിക്കാറുണ്ട്. അപ്പോഴെല്ലാം എന്തിനെന്നില്ലാതെ അവരോട് പൊട്ടിത്തെറിക്കും.

''എങ്ങനെ?… എന്താ നിങ്ങള്‍ ഉദ്ദേശിക്കുന്നത്?''

''ഇതിപ്പോ, ഞങ്ങളായാ തെറ്റുകാര്... നിങ്ങള്‍ ഇഷ്ടമുള്ളതുപോലെയായിക്കോ... ഞങ്ങളിനിയൊന്നും പറയാനില്ല. ഇതിപ്പോള്‍ വാദി പ്രതിയാകുന്ന അവസ്ഥയാണല്ലോ...'' അവരെല്ലാം അതോടെ നിര്‍ത്തി പോകും. പിന്നെ ഒന്നും പറയാന്‍ അവര്‍ ധൈര്യപ്പെടാറില്ല. ആരുടേയും ഉപദേശം ഇഷ്ടമില്ലെന്ന് വളരെ വ്യക്തമായി പ്രകടമാക്കിയിരുന്നു. അതിനാല്‍ സംസാരം കൂടുതല്‍ പരുഷമാകുന്നതിനുമമ്പേ എല്ലാവരും വായടച്ച് പിന്മാറും. അവരെല്ലാം മനസ്സില്‍ കരുതും. അവര് എന്താണെങ്കില്‍ ചെയ്യട്ടെ...… നമ്മളെന്തിന് അതില്‍ വെറുതേ ഇടപെടണം. നമുക്ക് നേരെ വരുമ്പോഴല്ലേ…അപ്പോള്‍ എന്താ വേണ്ടതെങ്കില്‍ ചെയ്യാം. ഓരോരുത്തരും അങ്ങനെത്തന്നെ കരുതിനടന്നു.

പെണ്‍കുട്ടികളുള്ള രക്ഷിതാക്കള്‍ക്ക് അവനെ കാണുമ്പോളേക്കും ഉള്ളില്‍ ഒരു ആന്തലാണ്. ആദ്യമെല്ലാം തുണിയുയര്‍ത്തി കാണിക്കലായിരുന്നു. അതാരും വേണ്ടത്ര ഗൗനിക്കുന്നില്ലെന്ന് മനസ്സിലായതോടെ അവന്റെ രീതികള്‍ക്ക് മാറ്റം വന്നു. ഇപ്പോള്‍ നഗ്നനായി ഓരോ വീടുകള്‍ക്കുമുന്നില്‍ രാത്രിയില്‍ ചെന്നു നില്‍ക്കും. അലസമായ അവന്റെ യാത്രകള്‍... എല്ലാം മറന്നുള്ള അവന്റെ യാത്രകള്‍... അതെല്ലാം നാട്ടുകാരുടെ സ്വസ്ഥതകളെ ചവിട്ടിമെതിക്കുന്നതായിരുന്നു. പലരും അവനെക്കുറിച്ച് പലപല കഥകള്‍ രചിക്കാന്‍ തുടങ്ങി. നാട്ടില്‍ കഥകള്‍ പെരുകിപ്പെരുകി അവന്‍ നാടുനിറയെ വളര്‍ന്നുകൊണ്ടിരുന്നു. അതിനിടെ അടുത്ത വീട്ടിലെ രമേശന്റെ വീടിനുപുറത്ത് പുറംലോകം കാണാനായി വെച്ചിരിക്കുന്ന കേമറകള്‍ ഒപ്പിയെടുത്ത ദിഗംബരനടനങ്ങള്‍ ലവലേശം ഉളുപ്പില്ലാതെ തന്റെ അടുപ്പക്കാരികള്‍ക്കും, അയാള്‍ അംഗമായ എല്ലാ വാട്ട്‌സ് അപ്പ് ഗ്രൂപ്പുകളിലേക്കും സര്‍വ്വാധികാരിയെപ്പോലെ പ്രക്ഷേപണം ചെയ്തു. അഡള്‍ട്‌സ് ഒണ്‍ലി ചിത്രം കാണുന്നതിന്റെ ആവേശത്തോടെ പലരും അത് ഇടയ്ക്കിടെ തുറന്നുകണ്ട് ആവേശം കൊണ്ടു. പലരും അത് രഹസ്യമായി കൂടുതല്‍ കൂടുതല്‍ കരങ്ങളിലേക്ക് കൈമാറിക്കൊണ്ടിരുന്നു. സമീരന്‍ അങ്ങനെ നാട്ടിലെ കുപ്രസിദ്ധനായിത്തീര്‍ന്നിരിക്കുന്നു. അവന്റെ ഉണര്‍ച്ചകളും യാത്രയുടെ സമയങ്ങളും ഒരിക്കലും കണ്ടു പിടിക്കാന്‍ കഴിയാറില്ല. ഉറങ്ങാന്‍ കിടക്കുമ്പോഴും ഉറങ്ങിയെണീക്കുമ്പോഴും അവന്റെ മുറിയില്‍ ചെന്ന് പരിശോധിക്കും. അവന്‍ അപ്പോഴെല്ലാമവിടെതന്നെയുണ്ടാകാറുണ്ട്.

സമയതാളം സമീരനില്‍ തെളിഞ്ഞതും അയാള്‍ ഞെട്ടിയുണര്‍ന്നു. പരിസരം ദലമര്‍മ്മരങ്ങള്‍ പോലും കേള്‍ക്കാവുന്നത്രയും നിശ്ശബ്ദമായിരുന്നു. ഒരിലപോലും അനങ്ങുന്നില്ല. എല്ലാ ജൈവഘടനകളും പരിപൂര്‍ണ്ണ നിദ്രയിലാണ്. ഒന്നുരണ്ടാഴ്ച മുമ്പ് നാട്ടിലെത്തിയ അമ്മയുടെ ശ്വസനതാളങ്ങള്‍ അവന്‍ ശ്രദ്ധിച്ചു. അവരുടെ സാന്നിദ്ധ്യം അയാളെ അലോസരപ്പെടുത്തി. തന്റേതുമാത്രമായിരുന്ന സാമ്രാജ്യത്തിലേക്ക് അമ്മയാണെങ്കിലും മറ്റൊരാള്‍ കടന്നുവന്നത് സമീരന് അരോചകമായി തോന്നി. ഇത്രയും കാലം തനിക്ക് ലഭിച്ചിരുന്ന സ്വാതന്ത്ര്യത്തിന് അത് തടസ്സങ്ങള്‍ തീര്‍ത്തതായി അയാള്‍ മനസ്സിലാക്കി.

നാടുമുഴുവന്‍ സുഖനിദ്രയിലാണ്. അയാള്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ ധരിച്ചിരുന്ന ബര്‍മുഡ അഴിച്ചു മാറ്റി. ഘനീഭവിച്ചു നിന്ന ബെഡ്‌ലാമ്പിന്റെ വെളിച്ചത്തില്‍ അയാള്‍ തന്നെത്തന്നെ നോക്കിനിന്നു. അലമാരയുടെ നിലക്കണ്ണാടിയില്‍ അയാള്‍ പൂര്‍ണ്ണമായിരുന്നു. പാദം മുതല്‍ ശിരസ്സുവരെ അയാള്‍ നോക്കികൊണ്ടിരുന്നു. അയാള്‍ തന്റെ നഗ്നതയിലേക്ക് സസൂക്ഷ്മം നിരീക്ഷിച്ചു. അവിടത്തെ ചലനങ്ങള്‍ ഒരു ചെറുചിരിയോടെ കണ്ടുനിന്നു. ആ കാഴ്ച അയാളില്‍ കൗതുകമുണര്‍ത്തി. അത് പലയിടത്തും ഇക്കിളിയുണര്‍ത്തി. പതുക്കെ അയാളുടെ പൗരുഷമുണരാന്‍ തുടങ്ങി. തലച്ചോറില്‍ നിന്നും തുടിപ്പുകളുടെ ഊര്‍ജ്ജപ്രസരണങ്ങള്‍ താഴോട്ടൊഴുകി. അതിന്റെ ത്രസിപ്പ് ശരീരം മുഴുവന്‍ വ്യാപിച്ചു. അയാള്‍ ഉരുക്കുപോലെ വിജ്രംഭിതനായി. എത്ര നിയന്ത്രിക്കാന്‍ ശ്രമിച്ചിട്ടും അയാളുടെ വലതുകൈ നിയന്ത്രണത്തില്‍ വന്നില്ല. അത് അവിടെ തന്നെ മുറുകെ പിടിച്ചു. മുറുക്കുന്തോറും കൂടുതല്‍ കൂടുതല്‍ അമര്‍ത്തിക്കൊണ്ടിരിക്കാന്‍ അയാളില്‍ വാശിയുണര്‍ത്തി.

വിളക്കുകള്‍ അണച്ച് വീടിനുപുറകിലെ വാതില്‍ തുറന്ന് മൊബൈല്‍ഫോണിലെ ടോര്‍ച്ച് അതിന്മേലേയ്ക്ക് തെളിയിച്ച്, അതാസ്വദിച്ച്, വലതുകൈകൊണ്ട് അതില്‍ പിടിച്ച് അയാള്‍ പുറത്തിറങ്ങി. അയാള്‍ക്കത് സത് ചിത് ആനന്ദം പോലെ നിര്‍വൃതികരമായിരുന്നു. അവിടം കണ്ടുകൊണ്ടിരിക്കുമ്പോള്‍ അയാളില്‍ സന്തോഷം തിരതള്ളുന്നുണ്ടായിരുന്നു. അതിന്റെ ആലസ്യത്താല്‍ അയാള്‍ മതി മറന്ന് ഒരു നിമിഷം നിന്നു. പിന്നെ പുറത്തിറങ്ങി നടക്കാന്‍ തുടങ്ങി. അയാളുടെ നഗ്നമേനിയെ തണുപ്പാര്‍ന്ന അന്തരീക്ഷം ആര്‍ത്തിയോടെ വന്നു പൊതിഞ്ഞു. ഇളംതണുപ്പിന്റെ തലോടല്‍ അയാളെ കൂടുതല്‍ ഉന്മേഷവാനാക്കി. ആ തലോടലില്‍ അയാള്‍ കൂടുതല്‍ കൂടുതല്‍ വിജ്രംഭിതനായിക്കൊണ്ടിരുന്നു. സ്വപ്നത്തിലെന്നോണം ഇരുട്ടിന്റെ മേലാപ്പു ചാര്‍ത്തിയ വഴിയിലൂടെ അയാള്‍ നടന്നു. വിജനമായ റോഡ് മറ്റേതോ ഗ്രഹത്തിലേതുപോലെ അയാള്‍ക്കു തോന്നി. റോഡിനിരുവശവുമുള്ള വീടുകള്‍ ഏതോ വാട്ടര്‍ പെയിന്റിംഗിലെ നിഴല്‍ചിത്രങ്ങള്‍പോലെ അപ്രസക്ത ങ്ങളായിരുന്നു. അയാളുടെ സിരകളില്‍ രക്തം നുരഞ്ഞുപതഞ്ഞ് തിരയലകള്‍പോലെ നിലകൊണ്ടു. അയാളും ആ താളത്തില്‍ മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു. വിജനതയും നിശ്ശബ്ദതയും അയാളെ വീണ്ടും വീണ്ടും മത്തുപിടിപ്പിക്കുന്നുണ്ടായിരുന്നു. അയാളൊരു മായികലഹരിയില്‍ ആറാടികൊണ്ടിരുന്നു. മയക്കുമരുന്നിന്റെ ലഹരിപോലെ എന്തോ ഒന്ന് അയാളില്‍ തെളിഞ്ഞുകത്തി നിന്നു.

നടക്കുമ്പോള്‍ പലതും അയാളോര്‍ത്തെടുക്കാന്‍ ശ്രമിച്ചു. കഴിഞ്ഞ ദിവസം ഊടുവഴികള്‍ താണ്ടി പ്രധാനപാതയിലേക്ക് പ്രവേശിച്ചപ്പോള്‍ അയാള്‍ക്ക് തുള്ളിച്ചാടാന്‍ തോന്നിയിരുന്നു. ആനന്ദത്തിന്റെ പരവേശത്താല്‍ അയാള്‍ റോഡിനു നടുക്ക് നിന്ന് തുള്ളിച്ചാടി. അരക്കെട്ടില്‍ ഫണം വിടര്‍ത്തിയാടുന്ന നാഗത്താന്‍ അയാളെ ആനന്ദലഹരിയിലാഴ്ത്തി. അന്നേരമാണ് ദൂരെ നിന്നും രണ്ടു പ്രകാശധാരകള്‍ പതഞ്ഞൊഴുകാന്‍ തുടങ്ങിയത്. അയാളിലെ ആ നേരത്തെ ഗ്രാഹ്യശക്തി അപാരമായിരുന്നു. വളരെ ദുരെ നിന്നും വരുന്നത് ഒരു കാറാണ് എന്ന് അയാള്‍ തിരിച്ചറിഞ്ഞു. അത് കൂടുതല്‍ കൂടുതല്‍ അടുത്തെത്താന്‍ തുടങ്ങിയപ്പോള്‍ തീരുമാനമെടുക്കാനാവാതെ നിന്നു പരുങ്ങി. തന്റെ ജീവിതത്തിലെപ്പോഴും അതു തന്നെയാണ് വില്ലനായി വരുന്നതെന്ന് അയാള്‍ ആദ്യമായി തിരിച്ചറിയുകയായിരുന്നു. ഒരു നിമിഷത്തെ പകപ്പിനു ശേഷം അയാളുണര്‍ന്നു. കാറിന്റെ ഹെഡ്‌ലൈറ്റ് കൂടുതല്‍ കൂടുതല്‍ പ്രകാശമാനമാകുന്നതായി അയാള്‍ അറിഞ്ഞു. അത് അടുത്തേക്ക് ഒഴുകിയെത്തുന്നതിന് മുന്നേ അടുത്തുള്ള മതിലിനുമുകളിലൂടെ തൊട്ടടുത്ത പറമ്പിലേക്ക് അയാളെടുത്തുചാടി. അവിടെ അഴിച്ചു വിട്ടിരുന്ന അല്‍സേഷ്യന്‍ നായ കടിച്ചുകീറാന്‍ വരുന്നതിനുപകരം അയാളെകണ്ട് ഭയന്ന് കൂടിന്റെ പുറകില്‍ പതുങ്ങി. കാറിന്റെ പ്രകാശം കടന്നുപോയപ്പോള്‍ അയാള്‍ മതില്‍ മറികടന്ന് വീണ്ടും റോഡിലേക്ക് പ്രവേശിച്ചു. വീണ്ടും അയാളുടെ ദിഗംബരനടനം തുടര്‍ന്നു. അയാള്‍ അത്യാനന്ദത്തിന്റെ പാരമ്യത്തില്‍ നൃത്തമാടിക്കൊണ്ടായിരുന്നു സഞ്ചരിച്ചിരുന്നത്.




മൂന്നുമണിക്കൂര്‍ നേരത്തെ ആനന്ദകരമായ നടത്തത്തിനു ശേഷം യാതൊരു ക്ഷീണവും കൂടാതെ അയാള്‍ വീട്ടില്‍ തിരിച്ചെത്തി. തേവരുടെ നിയമവെടി പൊട്ടുന്നതിന്റെ അലയൊലി കാതില്‍ വന്നുപതിച്ചപ്പോള്‍ അയാള്‍ക്ക് ചിരിയൊതുക്കാനായില്ല.

ഇനി ഓരോരുത്തരായി ഉണരാന്‍ തുടങ്ങും. ആദ്യം പത്രക്കാര്‍. പിന്നെ പാലുകച്ചവടക്കാര്‍. പിന്നെ ആഭിചാരങ്ങളുടെ ഭാണ്ഡം പേറാനായി കഴുതകളായ ജനങ്ങളും. അയാള്‍ക്ക് അതിലൊന്നുമായിരുന്നില്ല ആനന്ദം. കല്യാണം, കുടുംബം, ആചാരങ്ങള്‍ ഒന്നും അയാള്‍ക്ക് പഥ്യമല്ലായിരുന്നു. അയാള്‍ വീട്ടിലേക്ക് തിരിച്ചു കയറി. പുറകിലെ വാതില്‍ തുറന്നുതന്നെ കിടന്നിരുന്നു. അയാളകത്തു കയറി വാതിലടച്ചുകുറ്റിയിട്ടു. ബെഡ്ഡിലേക്ക് വീണു. അയാളുടെ ഒരു ദിവസത്തെ ഊഴം കഴിഞ്ഞു. അതിന്റെ ആലസ്യം അയാളപ്പോഴാണ് തിരിച്ചറിഞ്ഞത്. രതിമൂര്‍ച്ഛയ്ക്കു ശേഷമുള്ള നിര്‍വൃതിപോലെ ഒന്ന് അയാള്‍ ആ യാത്രയില്‍ നേടിയിരുന്നു.

ബെഡ്ഡില്‍ കിടന്നുകൊണ്ട് അയാള്‍ വെറുതേ തന്റെ കുട്ടിക്കാലമോര്‍ത്തു. അങ്ങനെയൊന്ന് കുറേകാലങ്ങളായി അയാളില്‍ വരാറില്ലായിരുന്നു. ജീവിതം അയാളില്‍ സ്റ്റേഷനില്ലാതെ കൂകിപാഞ്ഞുകൊണ്ടേ ഇരിക്കുന്ന തീവണ്ടിപോലെ ഒന്നായിരുന്നു. ഇപ്പോള്‍ ചില ചിഹ്നങ്ങള്‍ അയാളുടെ മനസ്സില്‍ തെളിയുകയാണ്. അതിലാദ്യത്തെ തണല്‍മരമായിരുന്നു അടുത്തവീട്ടിലെ കേശവമുത്തശ്ശന്‍. എവിടെ പോകുമ്പോഴും ആ മുത്തശ്ശന്‍ കൂട്ടിനുണ്ടാവും. പലരും അതുകണ്ട് കളിയാക്കി പറയും. നിങ്ങള് ഭയങ്കര കൂട്ട് തന്നെ. പതിമൂന്നുവയസ്സുകാരനും എഴുപതുകാരനും തമ്മിലുള്ള കൂട്ട്. പലപ്പോഴും നാട്ടുകാര്‍ അതുകണ്ട് പറയും. എന്തൊരു കരുതലാ ഈ മുത്തശ്ശന്. അമ്മക്കൊരിക്കലും തന്റെ കാര്യങ്ങള്‍ നോക്കുന്നതിന് നേരമുണ്ടാകാറില്ലെന്ന് അയാള്‍ മനസ്സിലാക്കിയിരുന്നു. അമ്മയ്‌ക്കെപ്പോഴും ദിവാകരേട്ടനാണ് കൂട്ട്. അച്ഛന്‍ മരിച്ചതില്‍പിന്നെ ഓരോ സഹായങ്ങളുമായി ബന്ധുവായ ദിവാകരേട്ടന്‍ എന്നുമെത്തും. വീട്ടിലെ എല്ലാ കാര്യങ്ങളിലും അയാളുടെ ഒരു കൈ സഹായത്തിനുണ്ടാവും. നല്ലൊരു സംഖ്യ ഫാമിലി പെന്‍ഷന്‍ കിട്ടുന്നതിനാല്‍ ജീവിക്കാന്‍ പ്രയാസമില്ലായിരുന്നു. സ്റ്റോറില്‍ നിന്ന് വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ പോകേണ്ടി വരുമ്പോഴും അദ്ദേഹമാണ് കൂട്ടിനുപോകാറ്. കുപ്പികളുടെ ക്വോട്ട അങ്ങേര് കൊണ്ടുപോകും.

ദിവാകരേട്ടന്‍ വീട്ടില്‍ വരുന്നതില്‍ എന്നും സന്തോഷമായിരുന്നു തനിക്കെന്ന് അയാള്‍ ഓര്‍ത്തെടുത്തു. അദ്ദേഹം വീട്ടില്‍ വന്നുകയറുമ്പോഴെല്ലാം സ്‌നേഹത്തോടെ അടുത്തുവന്ന് കയ്യില്‍ പണമെടുത്ത് തരും. കടയില്‍പോയി എന്തെങ്കിലും വാങ്ങി കഴിച്ചോളാന്‍ പറയും. രണ്ടു കിലോമീറ്ററകലെയുള്ള കടയിലേക്ക് അതുമായി ഓടുമ്പോള്‍ ഓര്‍ക്കും. അമ്മക്കില്ലാത്ത സ്‌നേഹം അദ്ദേഹമെങ്കിലും കാണിക്കുന്നുണ്ടല്ലോ... കടയില്‍ പോയി പലഹാരങ്ങള്‍ വാങ്ങിക്കഴിച്ച് തിരിച്ചെത്തുമ്പോള്‍ വീടിന്റെ വാതില്‍ അടഞ്ഞുകിടക്കുന്നുണ്ടാവും. അപ്പോഴേയ്ക്കും കേശവമുത്തശ്ശന്‍ വന്ന് മിഠായി നീട്ടും. എന്നിട്ട് അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൂട്ടും. അവിടെ തട്ടിന്‍പുറത്ത് കയറിയാല്‍ മുത്തശ്ശന്‍ പല കളികളും പുറത്തെടുക്കും. അരക്കെട്ടില്‍ കയ്യിട്ട് ട്രൌസറിനുള്ളിലൂടെ അവിടെ തൊടുമ്പോള്‍ ഒന്നു ഞെട്ടിത്തരിക്കും. പിന്നെ ഉദാസീനഭാവത്തില്‍ ഇരുന്നുകൊടുക്കും. ഉണര്‍ന്നുണര്‍ന്നുവരുന്ന അവിടെ അമര്‍ത്തി താളംപിടിച്ചുകൊണ്ടിരിക്കാന്‍ അദ്ദേഹത്തിന് വലിയ ഉത്സാഹമാണ്. ആ ഇരുപ്പില്‍ മതിവരുമ്പോള്‍ അന്നത്തെ കലാപരിപാടികള്‍ അവസാനിപ്പിച്ച് വീട്ടിലെത്തും. അപ്പോഴേക്കും ദിവാകരേട്ടന്‍ പോകാന്‍ തയ്യാറായി നില്‍ക്കുന്നുണ്ടാകും. അയാള്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് പുറപ്പെടാനൊരുങ്ങുമ്പോള്‍ അമ്മ ഓര്‍മ്മപ്പെടുത്തും. നാളെയും വരണേ... എനിക്ക് എന്തിനുമേതിനും സഹായത്തിന് നിങ്ങള്‍ മാത്രമേയുള്ളൂവെന്നറിയാലോ...

പലപ്പോഴും കേശവമുത്തശ്ശനാണ് തനിക്ക് എന്തിനും കൂട്ട് എന്ന് അപ്പോഴെല്ലാം സമീരന്‍ മനസ്സിലാക്കും. അമ്മയ്ക്ക് ദിവാകരേട്ടന്‍ എന്നപോലെ കേശവമുത്തശ്ശനാണ് തന്റെ എല്ലാ കാര്യങ്ങള്‍ക്കും തുണ. അതിനാല്‍ കേശവമുത്തശ്ശന്റെ എല്ലാ കളികള്‍ക്കും ഒപ്പം കൂടും. എവിടെ പോകുമ്പോഴും മുത്തശ്ശന്‍ തന്നെ വിളിക്കാന്‍ വീട്ടില്‍ വരും. അമ്മയ്ക്ക് എപ്പോഴും തിരക്കാണ്. നാട്ടുകാരുടേയും അയല്‍ക്കാരുടേയും കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരിക്കുവാന്‍ എപ്പോഴും വീട്ടില്‍ കുറേ പേരുണ്ടാവും. ദിവാകരേട്ടന്‍ വരുമ്പോള്‍ അമ്മയുടെ കൂട്ടുകാരി ഗള്‍ഫുകാരന്റെ ഭാര്യ സരസ്വതിയും ഇടയ്ക്കിടെ സന്നിഹിതരാകാറുണ്ട്. അന്നേരമെല്ലാം വീട്ടില്‍ നിന്നും പുറത്തു പേകേണ്ടി വരും. അപ്പോഴെല്ലാം കേശവമുത്തശ്ശനായിരുന്നു കൂട്ട്.

നാട്ടിലെ പ്രധാന ഉത്സവങ്ങള്‍ക്കുപോകുമ്പോഴും അമ്മ തന്നെ കൂട്ടാറില്ലെന്ന് അയാള്‍ ഓര്‍ത്തെടുത്തു. ദിവാകരേട്ടന്റെ ബൈക്കില്‍ കയറി അമ്മ അങ്ങ് പോകും. അതിനുമുന്നേതന്നെ കേശവമുത്തശ്ശന്‍ തന്നെ വന്ന് കൂട്ടിക്കൊണ്ടുപോകും. പോകുമ്പോഴെല്ലാം പത്രോസിന്റെ കടയില്‍ നിന്ന് കോലുമിഠായി വാങ്ങിത്തരും. അതും വായില്‍ തിരുകി ഞൊട്ടിനുണഞ്ഞ് നടക്കും. തോളില്‍കയ്യിട്ടുകൊണ്ട് മുത്തശ്ശനും. അപ്പോഴെല്ലാം ഷര്‍ട്ടിനുള്ളിലൂടെ കയ്യിട്ട് മുലക്കണ്ണില്‍ മൃദുവായി ഞെരടിക്കൊണ്ടിരിക്കും. ആദ്യം കൈ തട്ടിമാറ്റണമെന്ന് കരുതി കുതറാന്‍ ശ്രമിക്കും. അപ്പോഴേക്കും ഒരു ത്രസിപ്പ് ശരീരമാകെ പൊതിയാന്‍ തുടങ്ങും. സര്‍വ്വ നാഡികളിലും ഒരുണര്‍വ്വ് തെളിയാന്‍ തുടങ്ങും. അതോടെ ആ ശ്രമം ഉപേക്ഷിക്കും. അങ്ങേര്‍ക്ക് താനേ വഴങ്ങിക്കൊടുക്കും.

പൂരപറമ്പിലെത്തിയാല്‍ ആദ്യം കാണുന്ന ഹോട്ടലില്‍ കൊണ്ടുപോയി ബീഫും പൊറോട്ടയും വാങ്ങിത്തരും. അതുകഴിച്ചുകഴിഞ്ഞാല്‍ പൂരം കാണാനായി ആളൊഴിഞ്ഞ ഇടത്ത് ചെന്നിരിക്കും. ചേരെ സുരക്ഷിതവലയംപോലെ അങ്ങേരും നിലയുറപ്പിക്കും. മുത്തശ്ശന്റെ ഒരു കൈ എപ്പോഴും അരക്കെട്ടിലൂടെ ചുറ്റിവരിഞ്ഞിരിക്കും. ട്രൌസറിന്റെ അരപ്പട്ടയ്ക്കിടയിലൂടെ പതുക്കെ അത് താഴോട്ടിഴയും. അവിടെ വിരലുകള്‍വിടര്‍ത്തി തട്ടിത്തടവും. കൌമാരത്തിന്റെ തുടിപ്പുകള്‍ അവിടെ ഞെട്ടിയുണരും. മുത്തശ്ശനത് ആവോളം ആസ്വദിക്കും. മുത്തശ്ശന് മതിവരുമ്പോള്‍ അദ്ദേഹം പറയും. നമുക്കിനി പോകാം. തിരിച്ചുപോരുമ്പോഴും വയറുനിറച്ച് ഭക്ഷണസാധനങ്ങള്‍ വാങ്ങിത്തരും.

അമ്മയുടെ കൂട്ടുകാരി സരസ്വതി അമ്മയില്ലാത്ത സമയത്ത് ഒരു ദിവസം വീട്ടില്‍ വന്നു. അവരുടെ ആടിയുലഞ്ഞുള്ള വരവ് കണ്ടപ്പഴേ ഒരു പന്തിക്കേട് തോന്നി. അവര്‍ അനുവാദംപോലും ചോദിക്കാതെ അകത്തേക്ക് കടന്നുവന്നു. അകത്തു കയറിയതും വാത്സല്യം കാണിക്കാനെന്നോണം തന്നെ അവരുടെ മാറോട് ചേര്‍ത്തുപിടിച്ച് പുറത്ത് തടവി. പതുക്കെ ദേഹത്ത് പലയിടത്തും പരതി. അതിനിടെ അവരുടെ മാറിടങ്ങള്‍ തുറന്നു പിടിച്ച് അവിടേക്ക് ബലമായി തന്റെ മുഖം പിടിച്ചമര്‍ത്തി. വിയര്‍പ്പിന്റെ ഗന്ധം മൂക്കിലേക്ക് തുളഞ്ഞു കയറിയപ്പോള്‍ ഓക്കാനിക്കാന്‍ തോന്നി. അതിനിടെ അവര്‍ തന്നേയും നഗ്നനാക്കിയിട്ടുണ്ടായിരുന്നു. പെട്ടെന്നാണ് പുറത്ത് കാല്‍ പെരുമാറ്റം കേട്ടത്. ഉടനെ അവര്‍ വസ്ത്രമെല്ലാം നേരെയാക്കി വെളിയില്‍ ചാടി. തന്നിലെ നഗ്നതയെ ചൂണ്ടി വിളിച്ചു പറഞ്ഞു.

''അയ്യേ, ഇവനെന്ത് പയ്യനാ...… കണ്ടില്ലേ എനിക്കു നേരെ തുണിയുരിഞ്ഞു കാണിക്കുന്നേ? ഭാരത്യേച്ചി അകത്തുണ്ടെന്ന് കരുതി അകത്തോട്ട് കയറിയതാ...… ഇവനിത്തരക്കാരനാണെന്ന് അറിയില്ലായിരുന്നു...''…

അതുകണ്ട് കലിപൂണ്ട ഭാരതി അവനെ പൊതിരെ തല്ലി. തല്ലുമ്പോഴെല്ലാം അവരാണ് ഇതിനെല്ലാം കാരണക്കാരി എന്ന് പറയാന്‍ പലവട്ടം ശ്രമിച്ചുനോക്കി. ഒന്നും അവര്‍ ചെവികൊണ്ടില്ല. തല്ലുകൊണ്ട് അന്ന് അവശനായി കുറേ സമയം കരഞ്ഞുകിടന്നു. പിന്നീട് തിണര്‍ത്തു കിടക്കുന്ന ഓരോ അടയാളങ്ങള്‍ കാണുമ്പോഴും പ്രതികാരം പതഞ്ഞുയരും. ഓരോ പെണ്ണിനെ കാണുമ്പോഴും അവര്‍ക്കുമുന്നില്‍ തുറന്നു കാണിക്കാന്‍ വാശിയാകും. എന്നിട്ട് പരുഷമായി പറയും.

''ഇന്നെടീ,… കണ്ടെടീ...… മതി വരുവോളം കാണ്...''

അവരെല്ലാം നിത്യവും പരാതികളുമായി ഭാരതിയുടെ അടുത്തുവരും. ഒരു ദിവസം തല്ലാനായി വടിയുമായി വന്ന അമ്മയെ വടി പിടിച്ചുവാങ്ങി തിരിച്ച് പൊതിരെ തല്ലി. പിന്നെ അവര്‍ ഒന്നും ചോദിക്കാതായി. ഒന്നും പറയാതെയുമായി. സ്വയം അധികാരിയായി മാറുന്നതിന്റെ സ്വാതന്ത്ര്യം അന്നാണ് അയാള്‍ ആദ്യമായി അറിഞ്ഞത്. അത് ഒരു പുതിയ ആകാശം തുറന്നുകിട്ടി. മറ്റുള്ളവരെല്ലാം കാണുമ്പോള്‍ അച്ചടക്കത്തോടെ മാറി നിന്നു തന്നു. പലപ്പോഴും അയാള്‍ ആലോചിക്കും, ഇവരെല്ലാം എന്തിനാണ് തന്നെകാണുമ്പോള്‍ ഇത്രയും ബഹുമാനം തരുന്നത്!

ഇടയ്ക്കിടെ പുറത്തു പോകുമ്പോള്‍ തനിച്ചുകാണുന്ന പെണ്‍കുട്ടികളെ ശബ്ദമുണ്ടാക്കി വിളിക്കും. അവര്‍ നോക്കുമ്പോള്‍ ആവേശം മനസ്സില്‍ പതഞ്ഞുയരും. എന്തിനെന്നില്ലാതെ ഒരു ത്വര മനസ്സില്‍ തിരയിളക്കംപോലെ ഉയര്‍ന്നുവരും. പിന്നെ അവര്‍ക്കായി അരക്കെട്ട് തുറന്നിടും. എന്നിട്ട് അവരുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് പറയും.

''ഹലോ,…ദാ ഇവിടെ...… താഴേക്ക് നോക്ക്...''

അവര്‍ ആശ്ചര്യത്തോടെ ആദ്യം അവിടേയ്ക്ക് നോക്കും. പിന്നെ തലതാഴ്ത്തി നാണിച്ച് മുഖം തിരിച്ച് കണ്ണടച്ച് ഓടും. അതുകാണുമ്പോള്‍ ആരോടെന്നില്ലാതെ ഒരു പ്രതികാരം പതഞ്ഞുയരും. എന്തെന്നില്ലാത്ത നിര്‍വൃതി ഉണര്‍ന്നു വരും. അത് ശീലമായപ്പോള്‍ പലയിടത്തുനിന്നും പൊതിരെ അടി കിട്ടി. പലരും പിടിച്ച് കെട്ടിയിട്ടു. പോലീസ് വന്ന് പിടിച്ചുകൊണ്ടു പോയി. സ്‌റ്റേഷനില്‍ കൊണ്ടുപോയി ചോദ്യം ചെയ്യും. അമ്മയെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തും. വാലുംതുമ്പുമില്ലാതെ വായില്‍ നിന്ന് പുറത്തുവീഴുന്ന സംഭാഷണശകലങ്ങള്‍ പിടിച്ചെടുത്ത് അവര്‍ മിഴിച്ചുനോക്കി നില്‍ക്കും. പിന്നെ കുറേ ഉപദേശങ്ങള്‍ രണ്ടുപേര്‍ക്കും തരും. അതിനുശേഷം വീട്ടിലേക്ക് തിരിച്ചയക്കും. തന്റെ ശോഷിച്ച ശരീരവും കുട്ടികളുടേതുപോലുള്ള സംസാരവും കണ്ടിട്ടാവണം അവരാരും ദേഹത്ത് കൈവെക്കാറില്ല. കേസും രജിസ്റ്റര്‍ ചെയ്യാറില്ല. അതോടെ പോലീസിലുള്ള പേടിയെല്ലാം പോയി. ആരെങ്കിലും വഴക്കുകൂടി വന്നാല്‍ നെഞ്ചുനിവര്‍ത്തി പറയും. എന്നാ പോയി കേസ് കൊടുക്ക്. ദേഷ്യം കൂടുതല്‍ പതഞ്ഞുയരുമ്പോള്‍ ഒരു പിച്ചാത്തിയുമായി അവരെ ഭീഷണിപ്പെടുത്തും. കൊന്നും കളയും ഞാന്‍. എനിക്കതിനുള്ള ലൈസന്‍സുണ്ട്.

ജോലിക്കാണെന്നും പറഞ്ഞ് അമ്മ ദിവാകരേട്ടനോടൊത്ത് വിദേശത്ത് പോയപ്പോള്‍ വീട്ടില്‍ തനിച്ചായി. അപ്പോഴാണ് പുതിയ കൂട്ടുകാരെ കിട്ടിയത്. അവര്‍ കൊണ്ടു വരുന്ന സിഡികള്‍ വീടിന്റെ വിജനമായ അന്തരീക്ഷത്തില്‍ ടിവിയില്‍ പ്ലേ ചെയ്യിച്ച് കാണിച്ചുതരും. സര്‍വ്വതന്ത്രസ്വതന്ത്രനായി അതു കണ്ടിരിക്കാന്‍ എന്തൊരു ശേലാണ്. അവരും അതുകാണാന്‍ കൂട്ടിനുണ്ടാവും. പലരും അതിലെ ക്രീഢകള്‍ പുനരാവിഷ്‌കരിക്കാന്‍ ശ്രമങ്ങള്‍ നടത്തും. ഇടയ്ക്ക് അവര്‍ ബീഡികളെടുത്ത് അഴച്ചു പണിത് വലിക്കും. പുകയില നീക്കി അവരതില്‍ മറ്റു ചില ഇലകള്‍ നിറച്ച് കത്തിച്ച് വലിക്കാന്‍ തരും. അതുവലിച്ചു കഴിഞ്ഞാല്‍ എന്താണ് സംഭവിക്കുന്നതെന്ന് പോലും അറിയാറില്ല. മിക്ക ദിവസങ്ങളിലും അവരും തന്റെ ഒപ്പം കിടക്കാനുണ്ടാവും. നേരം വെളുക്കുമ്പോഴാണ് അറിയുക. തുണിയുടുത്തിട്ടില്ലായിരുന്നുവെന്ന്. ആരുടെ ദേഹത്തും തുണിയുണ്ടാകാറില്ലെന്നതിനാല്‍ ആര്‍ക്കും അതിലൊരു പുതുമയുമില്ലായിരുന്നു. അമ്മയില്ലാത്ത കാലം മുഴുവന്‍ ഇതു തുടര്‍ന്നു. ആവശ്യത്തിന് പണം അമ്മ അയച്ചുതരും. ഇഷ്ടമുള്ളത് തിന്നും ഇഷ്ടമുള്ളത് കണ്ടും കഴിയാന്‍ പണം തന്നെയാണ് മുഖ്യം. അമ്മ ഇനി തിരിച്ചു വന്നില്ലെങ്കിലും വിരോധമില്ലെന്ന് പലപ്പോഴും തോന്നാറുണ്ട്. കൂട്ടുകാരില്ലാത്ത സമയങ്ങളില്‍ പലപ്പോഴും കേശവമുത്തശ്ശന്‍ വരും. പുതിയ കൂട്ടുകെട്ടുകള്‍ കിട്ടിയതോടെ കേശവമുത്തശ്ശനെ പഴയതുപോലെ താല്പര്യം തോന്നാറില്ല. അതിനാല്‍ അദ്ദേഹത്തിനടുത്തേക്ക് പോകാറില്ല. അപ്പോഴെല്ലാം അദ്ദേഹം നീരസം പ്രകടിപ്പിക്കും. അന്നേരമെല്ലാം അദ്ദേഹത്തെ വാശിപിടിപ്പിക്കാനായി പറയും.

''കുഴിയിലേക്ക് കാലുനീട്ടിയിരിക്കുന്ന നിങ്ങള്, കിഴവനെ ഇനി ആര്‍ക്ക് വേണം.''

അപ്പോഴദ്ദേഹമതിന് മറുപടി പറയും.

''ഇപ്പോഴത്തെ കൂട്ടുക്കെട്ട് അത്ര ശരിയല്ല. ഇതുമായി മുന്നോട്ടുപോയാല്‍ നിനക്ക് കേസൊഴിഞ്ഞുള്ള നേരമുണ്ടാവില്ല.''…

അതുകേള്‍ക്കുമ്പോള്‍ കിളവനെനോക്കി ഒന്നു ചിരിക്കും. ആ ചിരിയില്‍ കിളവന്‍ തളരും. പിന്നെ ഒരക്ഷരം കിളവന്‍ പറയില്ല. തല താഴ്ത്തി തിരിച്ചുപോകും.

എന്നത്തേയുംപോലെ അയാള്‍ അന്നും ഇറങ്ങിനടക്കുമ്പോള്‍ മനസ്സില്‍ കണക്കുകള്‍കൂട്ടി. കേമറകള്‍ ഉണ്ടെന്ന് അയാള്‍ക്ക് സംശയമുള്ള വലിയ വീടുകളുടെ അടുത്തെത്തുമ്പോഴെല്ലാം അവിടെ നിന്ന് അയാള്‍ കൂടുതല്‍ ശക്തനായി നൃത്തമാടി. കൂടുതല്‍ ത്രസിച്ചുത്രസിച്ച് ഉന്മത്തനായി അയാള്‍ താണ്ഡവനൃത്തമാടി. എന്നിട്ട് മനസ്സില്‍ പറഞ്ഞു.

'കാണട്ടെ... എല്ലാ നായിന്റെ മക്കളും കണ്ട് ആസ്വദിക്കട്ടെ...'…

പക്ഷെ അയാള്‍ക്കന്ന് തിരിച്ചുവരാനായില്ല. തേവരുടെ നിയമവെടി പൊട്ടുമ്പോള്‍ അയാള്‍ ആകാശത്തെ നക്ഷത്രങ്ങളെ കണ്ട് അനക്കമറ്റ് പ്രധാന കവലയില്‍ കിടക്കുകയായിരുന്നു. എന്നും നായ്ക്കള്‍ തന്നെ കാണുമ്പോള്‍ ഓടിയൊളിക്കുമായിരുന്നു. ഇന്നവകള്‍ കൂട്ടംകൂട്ടമായി ആക്രമിക്കുകയായിരുന്നു. എവിടെ നിന്നാണ് അത്രമാത്രം തെരുവുനായകള്‍ എത്തിയത്. ഇന്ന് എന്താണ് അവകള്‍ക്കിത്രയും ശൗര്യം. അതിനയാള്‍ക്ക് കാരണം തിരക്കിയിട്ടും ഒന്നും അന്നേരം മനസ്സില്‍ തെളിഞ്ഞില്ല. നിത്യനിദ്രയിലേക്ക് ഊളിയിടുന്നതിനിടക്ക് മനസ്സില്‍ ഒന്നുമാത്രം തെളിഞ്ഞു. എന്നത്തേയുംപോലെ പുറത്തിറങ്ങാന്‍ നേരം ഇന്നാണ് ആദ്യമായി അമ്മയുടെ മുറിയില്‍ കയറിയത്... അടുത്ത ആഴ്ച വിദേശത്തേക്ക് തിരിച്ചുപോകുന്ന അമ്മയോട് ഉണര്‍ന്നു വന്ന പക തീര്‍ക്കാനായി നിദ്രയിലായിരുന്ന അവരുടെ വസ്ത്രങ്ങള്‍ വലിച്ചു പറിച്ചത്... ആ നഗ്നമേനിയിലേക്ക് ആഴ്ന്നിറങ്ങിയത്... ആദ്യരതിയുടെ സുഖമറിഞ്ഞത്...


By Krishnankutty P R






Recent Posts

See All
Unread

By Roshan Tara “You’ve never written me a love letter,” she teased, eyes bright. “Like in old movies. Handwritten. Just once—for my birthday.” He promised. But fate was faster than his pen. She never

 
 
 
Teaming Up and Escaping From Kidnap

By Hemasri Nithya Chodagiri “I don’t know how I got myself here”. “I'm an ordinary orphan and my name is Henry”. “My dad raised me until I was 10 but after that my dad died in a museum fire and my mom

 
 
 
The First Sight

By Gaayathri Arasakumar “ Senapathi , move forward, come what may! Let no Deva or man stop us!” I bellowed over the chaos of the battlefield. Perhaps, Mallan had not heard my cry over the maddening t

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page