തെരുവ് ജീവിതങ്ങൾ
- Hashtag Kalakar
- May 5, 2023
- 1 min read
By Murshitha K
സുധീരന് ദേഷ്യം ഇരച്ചുകയറി... അയാൾ വീട് വിട്ടിറങ്ങി.
ഭാര്യയുടെ നാലാമത്തെ പ്രസവവും കഴിഞ്ഞിരിക്കുന്നു, അതും ഒരു പെണ്ണാണ്.
ഗർഭിണി ആയിരുന്നപ്പോഴേ അയാൾ അവളോട് പറഞ്ഞിരുന്നു... ഇനിയും പെണ്ണാണെങ്കിൽ എന്റെ സ്വഭാവം ശരിക്കും നീ അറിയുമെന്ന്.
കുഞ്ഞുമുഖത്ത് ഒന്ന് നോക്കി അയാൾ നാല് പെണ്മക്കളെയും ഭാര്യയെയും വിട്ട് ഇറങ്ങി..
നഗരത്തിൽ ഒരു മുറിയെടുത്ത് അയാൾ താമസം തുടങ്ങി..
വളരെ കാലം ഒറ്റയ്ക്ക് താമസിച്ചു.
ഒരു ദിവസം വൈകിട്ട് മുറിയിൽ മുഷിഞ്ഞിരിക്കെ, അയാൾ ടിവി കാണാനിരുന്നു.
ആദ്യമേ തെളിഞ്ഞു വന്നത് ഒരു റിയാലിറ്റി ഷോ ആയിരുന്നു..
അതിൽ നാലു യുവതികൾ വേദിയിൽ വന്നു... ഓരോരുത്തരും അവരെ കുറിച്ച് പറയുകയായിരുന്നു...
" ഞങ്ങൾ 'ബെസ്റ്റ് സിസ്റ്റേഴ്‌സ് ' എന്ന് വിളിക്കപ്പെടുന്നു..
ഞാൻ ഡോ. നിയ . ഫിസിക്സിൽ ഡോക്ടറേറ്റ് നേടി ഒരു പ്രമുഖ കോളേജിൽ പഠിപ്പിക്കുന്നു.."
മറ്റൊരാൾ..
"ഞാൻ ഡോ. നയന. എംബിബിഎസ് എടുത്ത് ഒരു ഗൈനകോളജിസ്റ്റ് ആയി വർക് ചെയ്യുന്നു.."
മറ്റൊരാൾ..
"ഞാൻ നൈഷ സമീഷ്. ഒരു പ്രമുഖ കമ്പനിയിൽ അക്കൗണ്ടന്റ് ആണ്.."
മറ്റൊരാൾ...
"ഞാൻ നിമിഷ. ഡൽഹിയിൽ എയിംസിൽ പഠിക്കുന്നു.."
ഇതിനെല്ലാം ഞങ്ങൾക്ക് കൈത്താങ്ങായി നിന്നത് ഞങ്ങളുടെ അമ്മ മീര. അമ്മയെ ഇതിനെല്ലാം പ്രേരിപ്പിച്ചത് തനിച്ചാക്കിപ്പോയ അച്ഛൻ സുധീരൻ. സുധീരനെക്കാൾ ധീരയായിരുന്നു ഞങ്ങളുടെ അമ്മ.. !
പിന്നീടൊന്നും സുധീരൻ കേട്ടില്ല...
ഇരുന്ന ഇരിപ്പിൽ അയാൾ നിശ്ചലനായി.
By Murshitha K

Comments