top of page

ഗുരുപൂർണിമ

By Deepa Santosh


സ്നേഹവാത്സല്യങ്ങൾ ആവോളം പകർന്നുനൽകാൻ...

ത്യാഗനിസ്വാർത്ഥസേവനത്തിൻ

മഹത്വമാർജ്ജിക്കാൻ....

         പ്രഥമാധ്യാപികയായ്  അമ്മ!!


മുന്നിലതീവ ശ്രദ്ധയോടെ

ചുവടുകൾ വയ്ക്കുവാൻ....

ഓരോ പതനത്തിലും ഓരോ പാഠം ഉൾക്കൊണ്ട്

ഊർജസ്വലരായ് ഉയർന്നുണരാൻ....        ദ്വിതീയഗുരുവായ് അച്ഛൻ!!


പങ്കുവയ്ക്കലിൻ മഹനീയത

ആസ്വാദ്യകരമാക്കിത്തീർക്കാൻ... 

രക്തബന്ധത്തെക്കാൾ തീവ്രമായ

ബന്ധനങ്ങൾ മിഥ്യയാണെന്നറിയുവാൻ....            തൃതീയപാഠമായ് സാഹോദര്യം....... 


ചിരികളെ പൊട്ടിച്ചിരികളുടെ വസന്തമാക്കി... 

കണ്ണീർതുള്ളികളെ കൺമഷിക്കു പഴിചാരി....  

പ്രിയങ്ങളെല്ലാം ഒന്നായാഘോഷമാക്കി

ദർപ്പണങ്ങൾക്കു സമത ഘോഷിതമാക്കി

 ചങ്ങാതിക്കൂട്ടം ചതുർത്ഥകാധ്യായം... 


ജീവിതമാകും   മഹാസമുദ്രത്തിൽ സഹജീവികൾക്കു താങ്ങായും തണലായും.... 

  കൂടുമ്പോൾ ഇമ്പമുള്ളതാക്കി കുടുംബത്തെയും

     സംതുലിതമായ് കാത്തുകൊണ്ട് ദാമ്പത്യം…

                    മഹാകാവ്യം പഞ്ചമനിഘണ്ടു...... 

     

ക്ഷമയും അകൈതവമായ അർപ്പണവും…

നിദ്രയും പാനഭോജനവും അപ്രധാന...

സഹന-നിസ്വാര്‍ത്ഥ-ത്യാഗ-സേവനത്താൽ

ജന്മം അർത്ഥപൂർണം... അതീവധന്യം....

പുതുജീവസൃഷ്ടി സ്രോതസ്സായിമാറി...               

ഷഡ്ജോപനിഷത്തായ് മാതൃത്വം ...


എല്ലാത്തിനും ഉപരി... 

   അക്ഷരജ്യോതി എന്നിൽ പകർത്തിയ

അക്ഷയക്ഷേത്രത്തിലെ അധ്യാപകർ... 

അളവില്ലാതറിവിൻ അമൃതൂട്ടും

അക്ഷയപാത്രമാം ഗുരുക്കള്‍... 

വിദ്യ തൻ അനന്തതയിൽ

വരമരുളി സപ്തഋഷി തുല്യർ... 


എല്ലാവരും പകർന്നുനൽകിയത് അറിവുകൾ തന്നെ...... 

പല രൂപത്തിൽ.... 

പല ഭാവത്തിൽ...

 പല മാപിനിയിൽ...


ഓരോ ക്ഷണത്തിലും

 ഓരോ കർമ്മത്തിലും... 

ഓരോ അവസരത്തിലും

ഓരോ അനുഭവത്തിലും..

ഓരോ മൊഴിയിലും... 

ഓരോ സ്പന്ദനത്തിലും...

നാം ഉൾക്കൊള്ളുന്നു...


 വിനോദമായും... വിജ്ഞാനമായും.... വിവേകമായും.... വിരോധാഭാസമായും.... വിരഹവേദനയായും... 

അറിവ്.... ആർജ്ജിക്കാം... ആസ്വദിക്കാം... അനന്തമായി പകർന്നു നൽകാം...


    ""    വിദ്യാധനം സർവധനാത്പ്രധാനം.  

           വിദ്യാദാനം സർവഗുണാത്പ്രധാനം""


By Deepa Santosh

Recent Posts

See All
The (not so dreadful) Pause

By Rachana Shukla The 'infamous' pause  which everyone dreads can be looked upto with a different perspective ( if we have an eye to look for). There would be many times in our life when we would need

 
 
 
Tech and Today

By Battu Vania Introduction Technology — the defining word of our generation — is a revolutionary human creation and the foundation for future progress. In today’s world, there is hardly a single fiel

 
 
 
Quotients

By Deepa Santosh An article on the role of parents in framing a child by maintaining the equilibrium of measures of overall personal development.  The adage “change is the only constant” is now more r

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page