ഓര്‍മ്മക്കാലം
By Vishnu P Menon
മിഴിനീര്‍ തുള്ളിയില്‍ അലിയുന്ന കാലമേ
ഓര്‍മ്മയുണ്ടോ നിനക്കെന്‍റെ നെറ്റിമേല്‍
നിന്നാദ്യം എടുത്തൊരാ വര്‍ണധൂളിയെ
ഏഴഴകുള്ളോരാ സിന്ദൂര രേഖയെ
തരിക കാലമേ തിരികെ തരിക നീ
ഹൃദയത്തിലര്‍പ്പിക്കാനൊരിറ്റു സിന്ദൂരവും
വരിക കാലമേ തിരികെ വരിക നീ
അണഞൊരാദീപം തിരികെ കൊളുത്തുവാന്‍
വാടിയപ്പൂവിനെ തൊട്ടുന്നര്‍ത്തുന്നൊരാ സൂര്യനെ
ഓര്‍മിക്കുവാന്‍ എനിക്കാഗ്രഹം വാടിയ
പൂമൊട്ടു പോലൊരാ കൊമ്പിന്‍മേല്‍
വാടിനിന്നീടാന്‍ എനിക്കിന്നൊരാഗ്രഹം
ആറ്റിറമ്പിലെ തുള്ളികളെ നിങ്ങള്‍ കോര്‍ത്ത
മുള്ള് ഏറ്റൊരാ താമരമൊട്ടിലെക്ക്
ആര്‍ന്ന മഴവില്ലെടുതോരാ കാര്‍മേഘത്തെ
ഓര്‍മ്മയുണ്ടോ എന്നെനിക്ക് അറിയില്ല പോല്‍
ആളിയെരിഞൊരാ കാവിലെ ദീപത്തിന്‍
മാറിലായ് ചുംബിച്ച് അകന്നൊരു കാറ്റേ നിന്‍
ചുംബനമേറ്റന്നു കെട്ടോരു ദീപത്തെ
കാത്തിരിക്കുന്നൊര തിരിയിന്നെകനായി
എണ്ണയിലാര്‍ന്ന തിരിയുറക്കെ കരയുമ്പോള്‍
വാരിപ്പുണരുവാനൊരിറ്റ് എണ്ണതന്‍ തുള്ളിയായി
എന്നിലായി ശേഷിപ്പിനായിതാ കേവലം
തുള്ളികള്‍ വീണോരീ പൊട്ടിന്‍റെ പാടുകള്‍
ചൂടിയ പൂവിന്‍റെ ഗന്ധം അറിഞ്ഞാരോ
പാടുകളോടവ ദൂരേക്ക് എറിയവെ
തേടിനടകുന്നു കാതങ്ങളിപ്പുറം
കാട്ടിലെവിടെയോ നിന്നെയാം പുഷ്പമേ
ഓര്‍മ്മകളെല്ലാം ഒരിക്കലിന്ന് ഓര്‍ക്കുമ്പോള്‍
ഓര്‍ത്തോര്‍ത്തെടുക്കാന്‍ ഇന്നെന്ത് ഭംഗി
പിന്‍വഴിയിലൂടെയാ കാലടികളോടുമ്പോള്‍
കാതോര്‍ത്തിരിക്കാന്‍ ഇന്നെന്ത് ഭംഗി
By Vishnu P Menon

Comments