എന്റെ വിദ്യാഭവൻ - By Anju A S
Written By: Anju A S
Category: Poetry
Competition: Poetry and Creative Writing Competition 2026
In the realm of poetic expressions, Anju A S brings us "എന്റെ വിദ്യാഭവൻ," a profound piece submitted to the Poetry and Creative Writing Competition 2026. This captivating poem, submitted under the poetry category, is a heartfelt ode that encapsulates the beauty and sanctity of a cherished place. Anju's work resonates with readers as it paints vivid images and evokes the essence of 'എന്റെ വിദ്യാഭവൻ', showcasing the profound connection between culture and art.
About the Work
Anju A S's poem "എന്റെ വിദ്യാഭവൻ" is a rich tapestry of imagery and emotion. Through its eloquent verses, the poem celebrates the spiritual and educational sanctity of a hallowed space. With a focus on natural beauty and cultural richness, the work is a tribute to the timeless values and traditions that shape a community. The poem's lyrical quality and vivid descriptions effectively convey a sense of reverence and nostalgia.
എന്റെ വിദ്യാഭവൻ
Original Submission by Anju A S
എന്റെ വിദ്യാഭവൻ
സുന്ദര ശ്യാമള സന്മാർഗദായക
ലാളിത്യ മാർന്നൊരീ
പുണ്യ ക്ഷേത്രം...
നക്ഷത്ര വനത്താൽ അലംകൃതമായൊരു സരസ്വതീദേവിതൻ ശ്രീപീഠവും
അങ്കണ ചെരുവിലെ കശുമാവിൻ ചില്ലകൾ പൊന്മണി മുത്തിനെ പേറിടുന്നു
പവനന്റെ താളത്തിൽ നൃത്തമാടീടുന്നു ഹരിതാഭമാർന്ന തണൽ മരങ്ങൾ
ഉദ്യാനമധ്യത്തിൽ ചാഞ്ചാടി നിൽക്കുന്ന താമരപൊയ്ക തൻ ലാവണ്യത്തെ
മാധുര്യമേറുന്ന കളകള നാദത്താൽ പാടിപ്പുകഴ്ത്തുന്ന കൂജനവും
വർണ്ണച്ചിറകുകൾ വിരിച്ചു പായുന്ന കുഞ്ഞു മത്സ്യങ്ങൾ തൻ സാഗരത്തെ
മോടി പിടിപ്പിക്കാനെന്നോണം ചാരത്ത് വെള്ളാരം കല്ല് തിളങ്ങിടുന്നു
ശാന്തനായി സൗമ്യനായി കർത്തവ്യ നിരതനായി പൈതങ്ങൾ തന്നുടെ ഭീഷ്മഗ്രഹം
ഗുരുനാഥൻ ചൊല്ലുന്ന ജ്ഞാനത്തെ പുൽകുവാൻ വെമ്പുന്ന മനമോടെ പൈതങ്ങളും
കുഞ്ഞു കിടങ്ങൾ കളിച്ചുല്ലസിക്കുന്ന വ്യാസ ഗൃഹവും തിരുമുറ്റവും
ഗാന്ധി അപ്പൂപ്പനെ ഓർക്കുവാനെന്നോണം സുന്ദരമായതാ
ഗാന്ധിഗൃഹം
വിദ്യാ ഭവനിന്റെ ശ്രീകോവിലായതാ പരിശുദ്ധമായൊരു ഗ്രന്ഥാലയം
അറിവിന്റെ മുത്തുകൾ സ്വായത്തമാക്കുവാൻ ഉണർവോടെ അണയുന്നു ജ്ഞാനാർത്ഥികൾ
ശാസ്ത്രത്തിൻ നേട്ടത്തെ തഴുകി തലോടാനായി പരീക്ഷണശാല മുൻനിരയിൽ
ഗണിതത്തിൻ സൗന്ദര്യം മാറ്റുരച്ചീടുവാൻ ഗണിതശാലയ്ക്കും തുടക്കമായി
മാധുര്യമേറുന്ന തെളിനീരുമായതാ
ക്ഷേത്രത്തിൻ മധ്യത്തിൽ അമൃത കുംഭം
തുളസിയും തെറ്റിയും പിച്ചിയും മുല്ലയും
തിങ്ങിനിറഞ്ഞതിൻ ചുറ്റുവട്ടം
പുലരിയിൽ ഒരുങ്ങുന്ന കൂട്ടായ്മ ഓരോന്നും ഏകത്വ ഭാവത്തെ ഓതിടുന്നു
വാദ്യമേളങ്ങളാൽ സംഗീത സാന്ദ്രമായി ഓരോ ദിനങ്ങളും മാറിടുന്നു
ഏകാഗ്രചിത്തരായി താള ബോധത്തോടെ
മോഹിനി നൃത്തങ്ങൾ ആടിടുന്നു
കളരിയും ചെണ്ടയും കഥകളിയും പിന്നെ കായികാഭ്യാസങ്ങൾ മോടിയോടെ
ഈ പുണ്യ തീരത്തിൻ പൊന്മണി തൂവലായി ഉയരുന്നു ഉണരുന്നു വൻ സൗധങ്ങൾ
അതിനുള്ളിൽ നിന്നല്ലോ മാറ്റൊലി കൊള്ളുന്നു വിജയത്തിൻ കാഹളം സാന്ദ്രമായി
ഗോപാല രാമനായി പണ്ഡിത ശ്രേഷ്ഠനായി അവതാരമായൊരാ പുണ്യദേഹി
സംഗീതവിദ്വാനായി മുപ്പതിറ്റാണ്ടുകൾ നിസ്വാർത്ഥ സേവന സാരഥിയായി
ഈ പുണ്യഭൂമിയിൽ നാമ്പിട്ട കതിരുകൾ പൂത്തുലഞ്ഞീടുന്ന പൂമരങ്ങൾ
അളവറ്റ നന്മതൻ നേർ പ്രവാഹത്തിനാൽ കോൾമയിർ കൊള്ളുന്നു വിദ്യാഭവൻ
വിസ്മയ കാഴ്ചകൾ ഇനിയുമുണ്ട് പലതുണ്ട് വർണ്ണനാതീതമൻ വിദ്യാലയം
ഒരു ജന്മം പോരതിൻ മധുരം നുകരുവാൻ ഒരു യുഗം വേണമതിലലിയാൻ
ഈ മഹാതീരത്തിൽ സംഗീതമായെന്നും പരിലസിച്ചീടുവാൻ ആകണമേ
ഈ സാഗരത്തിലെ തിരയടി ഒച്ചകൾ ആനന്ദദായകം ആത്മഹർഷം
About the Competition
The Poetry and Creative Writing Competition 2026 by Hashtag Kalakar is a prestigious platform celebrating the art of written word. It invites poets and writers from diverse backgrounds to showcase their creativity and express their unique voices. This competition serves as a nurturing ground for budding talents and seasoned writers alike, fostering a global community of literary enthusiasts.
We extend our heartfelt gratitude to Anju A S for sharing "എന്റെ വിദ്യാഭവൻ" with us in the Poetry and Creative Writing Competition 2026. This evocative poem enriches the literary tapestry of the competition and underscores the power of cultural expression through art. Thank you, Anju, for your inspiring contribution.
About Hashtag Kalakar
Hashtag Kalakar is a creative platform dedicated to providing artists, writers, singers and other creative talents with opportunities to showcase their work and reach wider audiences through competitions, features and creative initiatives.


Comments