എന്റെ കഥ
- Hashtag Kalakar
- Dec 29, 2022
- 4 min read
By Naseeba
ഞാൻ അങ്ങ് ഉമ്മാന്റെ ഗർഭപാത്രത്തിൽ ഇരിക്കുന്ന സമയം.എന്നെ ആർക്കും ഇഷ്ടമല്ലായിരുന്നു.ഉപ്പക്കും ഉമ്മക്കും ഒന്നും.അവർക്ക് എന്നെ ഒഴിവാക്കുന്നതിനെ പറ്റി മാത്രാർന്നു അന്ന് ചർച്ച.പാവം ഞാൻ ഇതൊക്കെ കേട്ട് വല്ലാണ്ട് തകർന്ന് പോയിരുന്നു.അവർക്ക് അപ്പോ ഉണ്ടായിരുന്ന രണ്ട് മക്കളെ മതിയായിരുന്നു.അങ്ങിനെ അവർ അവസാനം ഒരു ഡോക്ടറുടെ അടുത്ത് പോയി.എന്നെ ഒഴിവാക്കുന്നതിന് വേണ്ടി സംസാരിച്ചു... പാവം ഞാൻ പേടിച്ച് പോയി.കുറെ നിലവിളിച്ചു "എനിക്ക് പുറത്തു വരണം "."എനിക്കും ഭൂമി കാണണം ,കുറെ കരഞ്ഞു ആര് കാണാൻ.ആര് കേൾക്കാൻ ,,ആകെ നിരാശയായി .പക്ഷെ ദൈവം എന്റെ കരച്ചിൽ അന്ന് കേട്ടിട്ടോ എന്തോ ,ഡോക്ടർ പറഞ്ഞു.. അതൊന്നും പറ്റില്ലാന്നു... 🤩🤩 അങ്ങ് അറബ് നാട്ടിലാണെ.അവർ അങ്ങിനെയൊന്നും അബോർഷനൊന്നും സമ്മതിക്കൂല.... അങ്ങിനെ ആദ്യത്തെ ലഡു എന്റെ മനസ്സിൽ അങ്ങട് പൊട്ടി...
അങ്ങിനെ വീട്ടിൽ പോയി.അവർ വീണ്ടും ആലോചന തുടങ്ങി.മോന്ക്ക് രണ്ട് വയസ്സല്ലേ ആയുള്ളൂ. അടുത്ത് തന്നെ അടുത്ത ഓപ്പറേഷൻ ശരീരത്തിന് കേടാവും... തുന്ന് വേദനിക്കും എന്നൊക്കെ പറയയുന്നത് കേട്ട് എനിക്ക് ഒന്നും മനസ്സിലായില്ല.അങ്ങിനെ ഹോസ്പിറ്റലിൽ പോയിട്ട് കാര്യമില്ലെന്ന് മനസ്സിലായ അവർ.വേറെ എന്തെങ്കിലും വഴി ഉണ്ടോന്ന് ആലോചിക്കാൻ തുടങ്ങി.അങ്ങിനെ ഉമ്മ പപ്പായയും .. പൈനാപ്പിളും ഒക്കെ തിന്ന് നോക്കി .എന്നെ കളയാൻ .എനിക്ക് ഒരുപാട് നൊന്തുട്ടോ എങ്കിലും ഞാൻ ഉണ്ടോ പോകുന്നു... ഞാൻ പിടിച്ചു നിന്നു.... ദൈവത്തിനെ വിളിച്ചു . ദൈവമെന്നെ കൈ വിട്ടില്ല.ഒടുവിൽ അവർക് മനസ്സിലായി... എന്ത് ചെയ്തിട്ടും കാര്യമില്ലെന്ന് .ഇവൾക്ക് പോകാനുള്ള പ്ലാൻ ഒന്നുമില്ലെന്ന്.അങ്ങിനെ അവർ ശ്രമങ്ങളൊക്കെ നിർത്തി.എന്നെ അങ്ങോട്ട് സ്വീകരിക്കാന്ന് വെച്ചു.അവർ എന്നെ സ്നേഹിക്കാൻ തുടങ്ങി.പിന്നെ എനിക്കങ്ങോട്ട് നല്ല നാളുകൾ ആയിരുന്നു.നല്ല ഭക്ഷണം .... സുഖ ജീവിതം... ആഹാ ..അവരെല്ലാരും പിന്നെ എനിക്കായ് കാത്തിരിക്കാൻ തുടങ്ങി ,,ഉപ്പ ഇടയ്ക്കിടെ വന്ന് എന്റെ അനക്കങ്ങൾ നോക്കാൻ തുടങ്ങി ..ഞാൻ ആരാ മോൾ ഞാൻ അപ്പൊ അനങ്ങാതെ ഇരിക്കും താത്തയും കാക്കയും ഇടയ്ക്കിടെ വന്ന് ഉമ്മാനോട് ഞാൻ എന്നാ പുറത്തു വരിക എന്ന് അന്വേഷിക്കും ,,ഉമ്മ പറയും കുറച്ചു ദിവസം കൂടെ ഉള്ളു എന്ന് ..അങ്ങിനെ കഷ്ടപ്പെട്ട് ഓരോ ദിവസവുമെണ്ണി ഞാനും കാത്തിരുന്നു ..ദിവസം കൂടുംതോറും എനിക്ക് അവിടെ സ്ഥലം തികയാതെയായി .
അങ്ങിനെ പോയികൊണ്ടിരിക്കേ ..ഒരു ദിവസം അവർ ഓപ്പറേഷൻ ഉള്ള ഡേറ്റ് അങ്ങട്ട് തീരുമാനിച്ചു.എന്താണ് ഓപ്പറേഷൻ എന്നൊന്നുമറിയില്ലെങ്കിലും എനിക്ക് പുറത്തു വരാമെന്ന് മാത്രം മനസ്സിലായി .അങ്ങിനെ അല്പസമയത്തിനകം തന്നെ ഉമ്മാന്റെ വയർ ഒക്കെ കീറി എന്നെ പുറത്തെടുത്തു.ആദ്യം കരഞ്ഞെങ്കിലും ഞാൻ പിന്നീട് സന്തോഷിച്ചു .പോരാടി ജയിച്ച ഒരു പോരാളിയെ പോലെ... ഹ...ഹ.ഉമ്മയും ഉപ്പയും എന്നെ തുരുതുരാ ഉമ്മ വെച്ചു ,താത്തയും കാക്കയും കുറച്ചു കഴിഞ്ഞ് എന്നെ കാണാൻ വന്നു , അപ്പോഴും ഞാൻ കരഞ്ഞു,പോരാടി ജയിച്ചു വന്നതല്ലേ ,,നല്ല വിശപ്പുണ്ടായിരുന്നു .കരയുമ്പോയെല്ലാം ഉമ്മ നല്ല മധുരമുള്ള അമ്മിഞ്ഞപ്പാൽ തന്ന് കൊണ്ടിരുന്നു "ഹൊ ""എന്തൊരു രുചിയായിരുന്നെന്നോ,,അങ്ങിനെ ആ അമ്മിഞ്ഞപ്പാൽ നുണഞ്ഞ് നുണഞ്ഞ് ഞാൻ വളർന്നു ... എന്നെ സ്നേഹിക്കാൻ വേണ്ടി എന്റെ ഉപ്പയും ഉമ്മയും താത്തയും കാക്കയും എല്ലാം മത്സരിച്ചു.... ഒരുപാട് സ്നേഹ ലാളനങ്ങൾക്കിടയിൽ ഒരു കുട്ടി കുറുമ്പിയായി ഞാൻ വളർന്നു . ഇവർ എന്നെ അന്ന് ഒഴിവാക്കാൻ ശ്രമിച്ച കാര്യമൊക്കെ ഞാൻ അങ്ങോട്ട് മറന്നു.എന്നോടാരും പറഞ്ഞാതുമില്ല .
എനിക്ക് നാല് വയസ്സായപ്പോ കേരള മണ്ണിലെത്തി.പിന്നെ ഇവിടെ തുടർന്നെന്റെ പ്രയാണം.എനിക്ക് ഒരുപാട് ഇഷ്ട്ടായി ..ഉമ്മ പറഞ്ഞു ഇനി മുതൽ നമ്മള്‍ ഇവിടെയാണെന്നും ..എനിക്ക് സന്തോഷമായി ,അത്രയും പ്രകൃതി രമണീയമായ സ്ഥലം ഞാൻ മുൻപ് കണ്ടിട്ടില്ലായിരുന്നു .പോരാത്തതിന് ഒത്തിരി കൂട്ടുകാരെയും കളിക്കാൻ കിട്ടി.അങ്ങിനെ കളിച്ചും ചിരിച്ചും കുറുമ്പ് കാട്ടിയുമൊക്കെ വീട്ടിലെ ഓമന മകളായി തന്നെ ഞാൻ വളർന്നു.ഒരു വാഴക്കാളി ആയത് കൊണ്ട്തന്നെ തത്തന്റേം കാകന്റേം സ്നേഹം ഒക്കെ അങ്ങട്ട് കുറഞ്ഞു ട്ടോ .എങ്കിലും നല്ല രാസത്തിലൊക്കെ അങ്ങ് വലുതായി .
ഒരു പത്താം ക്ലാസ് ഒക്കെ കഴിഞ്ഞപ്പോൾ തുടങ്ങിയില്ലേ പഠിപ്പിക്കൽ ,വേറെയൊന്നുമല്ലട്ടോ "അടുക്കളപ്പണി ".നമ്മളെ നാട്ടിൽ പീന്നെ അങ്ങിനെയാ പെൺപിള്ളേരെ ഒരു പത്താം ക്ലാസ് കഴിഞ്ഞാ അങ്ങ് കല്യാണം കഴിച്ചു വിടും ,ചെക്കന്റെ വീട്ടിൽ വേലക്കാരി ആവാനുള്ള പ്രാക്ടീസ് അതുകൊണ്ട് ആദ്യമേ അങ്ങ് കൊടുത്തു തുടങ്ങും."അടിച്ചു വരുക,തുടക്കുക പാത്രം കഴുകുക ,ഭക്ഷണം ഉണ്ടാക്കുക ,തിരുമ്പുക, തുടങ്ങി സകലതിനുമുള്ള പ്രാക്ടീസ്.എന്തൊരു നാട്ടിലാ ഞാൻ വന്നെത്തിയതെന്ന് നോക്കിയേ ഏതായാലും ഒരു പ്ലസ് ടു വരെ ഉപ്പ പിടിച്ചു കെട്ടിക്കാതെ വീട്ടിൽ പിടിച്ചു നിന്നു . എനിക്ക് പഠിക്കണം എന്ന് കുറെ വാശി പിടിച്ചെങ്കിലും ഒടുവിൽ എന്റെ കല്ല്യാണവുമുറപ്പിച്ചു.
ഉപ്പ പിടിവാശിക്കാരൻ ആയത്കൊണ്ട്തന്നെ കീഴടങ്ങുകയല്ലാതെ വേറെ വഴിയില്ലായിരുന്നു .സങ്കടത്തിന്റെ നാളുകൾ പെണ്ണുകാണൽ പോലുമില്ലാതെ കല്യാണമുറപ്പിച്ചു. വെറും ഫോട്ടോ കണ്ട് കൊണ്ട് ,അങ്ങിനെയിരിക്കെ ചെറുക്കൻ ഒരു ദിവസം ഫോൺ വിളിച്ചു ,,മ്ം ചെറുതായിട്ട് ഒരു സന്തോഷം ഒക്കെ തോന്നിയെനിക്ക് .പിന്നീടങ്ങോട്ട് എന്നും ഫോൺ വിളിയായി ഞാൻ എല്ലാം മറന്നു .ഇതുവരെ കാണാത്ത ഞങ്ങൾ ഒരു ആറു മാസം അടിപൊളിയായി പ്രണയിച്ചു നടന്നു .ഞാൻ എല്ലാം മറന്നു ,അവനെ കാണാൻ കാത്തിരുന്നു ,അങ്ങിനെ കല്ല്യാണം കഴിക്കാൻ അവൻ വന്നു .ഏതൊരു പെണ്ണിനേയും പോലെ നൂറു നൂറു സ്വപ്നങ്ങളാൽ ഞാനും എന്റെ പുതിയ ജീവിതത്തിലേക്ക് കാലെടുത്തു വെച്ചു .
നല്ല പേടി ഉണ്ടായിരുന്നു വീട്ടുകാരെ ഒക്കെ ആലോചിക്കുമ്പോൾ ,,എങ്കിലും എന്റെ ചെക്കനെ ആലോചിക്കുമ്പോൾ സന്തോഷവുമായിരുന്നു .വീട്ടുകാരൊന്നും വലിയ കുഴപ്പമില്ലായിരുന്നു ..എങ്കിലും നമ്മളെ നാട്ടുനടപ്പ് പോലെ ചെറിയ ഒരു വേലക്കാരിയായി ഞാനും മാറി തുടങ്ങി .പ്രവാസി ആയത്കൊണ്ട് ഒരു മാസം നിന്ന് കെട്ട്യോനും തിരിച്ചു പോയി ..വിരഹം അതികഠിനമാണെന്ന് തിരിച്ചറിഞ്ഞ നാളുകൾ ..പതിയെ എല്ലാത്തിനോടും അഡ്ജസ്റ്റ് ചെയ്യാൻ ഞാൻ പഠിച്ചു ..നല്ലൊരു മരുമകളായി ..എന്നു വെച്ചാൽ വീട്ടിലെ ജോലിക്കൊരാളായി ,,അത്ര തന്നെ .ഫോൺ ഏക ആശ്വാസമായി .
വീട്ടിൽ ഇടക്കിടക്ക് പോയി നിക്കുമ്പോൾ ഒന്നും ചെയ്യാത്ത മടിച്ചിയുമായി,പഠിക്കാൻ വിടില്ല എന്ന് അമ്മോശൻ പറഞ്ഞത് കൊണ്ട് തന്നെ ആ സ്വപ്നവും പതിയെ മറന്നു ..തന്റെ ഇണയെ കാത്തിരിക്കുന്ന വ്യാഴാമ്പലിനെ പോലെ പ്രവാസിയായ ഭർത്താവിനെയും കാത്തിരിക്കും ,ഇടക്കുള്ള അവന്റെ വരവ് മരുഭൂമിയിലെ മഴ പോലെ എന്നിലെ ഓരോ നാഡികളെയും സന്തോഷ പൂർണ്ണമാക്കും അങ്ങിനെ വർഷങ്ങൾ കടന്നു പോയി ,ഞാൻ രണ്ട് പൊന്നോമനകൾക്ക് ജന്മം നൽകി , എങ്കിലും ജീവിതം എന്നും ഒരു പോലെ തന്നെ.
അതിലിടക്കാണ് എന്നെ ഒഴിവാക്കാൻ ശ്രമിച്ച കഥയൊക്കെ ഉമ്മ പറഞ്ഞത് .പത്രത്തിൽ ഭ്രൂണഹത്യയെ കുറിച് ഒരു വാർത്ത കണ്ടപ്പോൾ .എനിക്ക് അപ്പോൾ ഉണ്ടായ ഫീലിംഗ് എന്താണെന്ന് എനിക്കറിഞ്ഞൂടാ.... അത്രയും കാലം എനിക്ക് സങ്കടം വേണ്ട എന്ന് കരുതി പറയാതിരുന്നതാവണം ഒരുപക്ഷെ
അങ്ങിനെ നാളുകൾ കഴിഞ്ഞു കഴിഞ്ഞു കൊണ്ടിരിക്കുന്നു. അറിയില്ല എന്തിനായിരുന്നാവോ അന്ന് അത്രേം സമരം ചെയ്ത് ഇങ്ങോട്ട് പോന്നതെന്ന് .. ഓരോ മനുഷ്യരുടെയും ജീവിതത്തിന് ഒരു ലക്ഷ്യം ഉണ്ടെന്നല്ലേ . അപ്പൊ തീർച്ചയായും എനിക്ക് മാത്രം ചെയ്യാനായിട്ടുള്ള എന്തോ ഒന്ന് ഈ ഭൂമിയിൽ ഉണ്ടെന്നുള്ള വിശ്വാസത്തിൽ ഞാൻ മുന്നോട്ട് പോയി .
അതിലിടക്കാണ് കൊറോണയുടെ കടന്ന് വരവ് ,എല്ലാവർക്കും നഷ്ട്ടമായിരുന്നെങ്കിൽ എനിക്ക് ഇരട്ടി ലാഭമായിരുന്നു കൊറോണ തന്നത് . ഓൺലൈൻ ക്ലാസ്സുകളുടെ കാലം .എല്ലാവരും പഠിക്കാൻ തുടങ്ങി .ഞാനും ഒരുപാട് ചിന്തിച്ചു .ഒരുപാട് കഴിവുകളുള്ള എനിക്ക് എന്നിലെ ഏത് കഴിവിൽ ആണ് എന്റെ ഭാവി എന്ന് കണ്ടെത്താൻ പ്രയാസമായി .അങ്ങനെയിരിക്കെയാണ് ഫോണിൽ ഒരു സൈക്കോളജി ഡിഗ്രി പരസ്സ്യം കണ്ടത് ,ഒന്നല്ല രണ്ട് ലഡു പൊട്ടി അന്ന് ..ഹ ഹ അടുപ്പിലെ മീൻ ചെറുതായൊന്നു കരിഞ്ഞു , സ്വാഭാവികം ,പണ്ടേ സൈക്കോളജിയിൽ ഒരു കണ്ണുണ്ടായിരുന്നു ,,പിന്നെ ആ സുവർണ്ണാവസരം ഞാൻ ആർക്കും വിട്ട് കൊടുത്തില്ല ഭർത്താവിനോട് മാത്രം സമ്മതോം ചോദിച്ചു ആരും അറിയാതെ ഞാൻ പഠിക്കാൻ തുടങ്ങി.
മനഃശ്ശാസ്ത്രം ഒരു ഇഷ്ട്ട വിഷയം ആയത്കൊണ്ട് തന്നെ അസ്സൽ മാർക്കോടെ ആരും അറിയാതെ ഡിഗ്രി നേടിയെടുത്തു .ഒടുക്കത്തെ സന്തോഷമായിരുന്നന്നെനിക്ക്.അടുക്കളയുടെ നാലു ചുവരുകൾക്കുള്ളിൽ നിന്ന് നെയ്‌ത് കൂട്ടിയ സ്വപ്നങ്ങൾക്കുള്ള ആദ്യ അംഗീകാരം അന്നെനിക്ക് കിട്ടി .പിന്നീടങ്ങോട്ട് ഉറച്ച ലക്ഷ്യങ്ങളുമായി എന്റെ ഭാവി എന്താണെന്ന് എന്റെ മനസ്സിനെ പറഞ്ഞു ഞാൻ പഠിപ്പിച്ചു കൊടുത്തു.ഉറച്ച വിശ്വാസവുമായി മുന്നോട്ട് പോയി .
ചെറിയ മോളെ സ്കൂളിൽ ചേർത്തിയപ്പോൾ ഞാനും വീണ്ടും ബുക്കും പേനയും ബാഗുമൊക്കെയായി അങ്ങിറങ്ങി ..എന്റെ സ്വപ്നങ്ങളുടെ ലോകത്തേക്ക് .വീട്ടുകാരും കൂടെ നിന്നു .അങ്ങിനെ ബിരുദങ്ങളും കൈപ്പിടിയിലാക്കി . വീട്ടുകാർക്കൊക്കെ അന്ന് ഞാൻ പഠിക്കാൻ പോകുന്നതൊരഭിമാനമായി മാറി .
അങ്ങിനെ എന്റെ ലക്ഷ്യങ്ങളുടെ ആദ്യ പടിയെന്നോണം ഞാൻ ഞങ്ങൾടെ നാട്ടിൽ തന്നെ കൗൺസെല്ലെർ ആയി തുടക്കം കുറിച്ചു ..സങ്കടപ്പെടുന്ന മനസ്സുകൾക്ക് സാന്ത്വനമേകാൻ പ്രത്യേക കഴിവുള്ളത്കൊണ്ട്തന്നെ ഞാൻ അവിടെയും തിളക്കമാർന്ന വിജയം കാഴ്ച വെച്ചു .
ഒപ്പം തന്നെ ഒരു കരിയർ ഗെയ്‌ഡൻസ് കോച്ച് കൂടെയായി,ലക്ഷ കണക്കിനാളുകൾക്ക് ജീവിതമാർഗവും ലക്ഷ്യവും പറഞ്ഞു കൊടുക്കുന്ന ഒരു അടിപൊളി ട്രെയ്നറും കോച്ചും ഒക്കെയാണിന്ന് ഞാൻ , അത് മാത്രമല്ല സൈക്കോളജിയുമായി ബന്ധപ്പെട്ട് ഒരുപാട് രചനകളെഴുതിയ ഒരെഴുത്തുകാരി കൂടിയാണ് ഞാൻ ..എന്നെ അന്ന് ഒഴിവാക്കാൻ നോക്കിയ എന്റെ ഉമ്മയും ഉപ്പയും ഇന്നെന്നെ ഓർത്തു അഭിമാനിക്കുന്നു .
ജീവിത ലക്ഷ്യമെന്തെന്നറിയാതെ ജീവിതം തീർന്നു എന്ന് കരുതി ജീവിച്ച ഒരു വ്യക്തിയായിരുന്ന എനിക്ക് ഇത്രയും ഉയരങ്ങളിലെത്താമെങ്കിൽ ആർക്കാണ് തന്റെ ലക്ഷ്യങ്ങളിലെത്താൻ കഴിയാത്തത് ,സ്വപ്നം കാണണം നാം ,,അത് ഏത് സാഹചര്യത്തിലായാലും ഏത് അഴുക്കുചാലിൽ കിടന്നയാകിടന്നായാലും ,ചെറ്റക്കുടിലിലായാലും , നിങ്ങൾക്കെന്ത് വേണമോ അല്ലെങ്കിൽ നിങ്ങൾക്കാരായി തീരണോ , അത് അതേപടി നിങ്ങളുടെ മനസ്സിനെ പഠിപ്പിക്കണം നിങ്ങൾ ..പിന്നെ നിങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്കുള്ള വഴി ഒരിക്കലും വിദൂരമാവില്ല.
അപ്പൊ സുഹൃത്തുക്കളെ ഇന്നെനിക്കറിയാം അന്ന് എന്തിനാ അത്രേം പോരാടി ഞാൻ ഈ ഭൂമിയിലോട്ട് വന്നതെന്ന് ..നിങ്ങളും ഏകദേശം എന്നെ പോലെ പോരാടി വന്നവർ തന്നെ അല്ലെ,അപ്പൊ നിങ്ങൾക്കും കാണുമൊരു ലക്ഷ്യം ,,വേഗം അതിലോട്ടുള്ള പ്രയാണം തുടങ്ങിക്കോളൂട്ടോ.......😊
By Naseeba

Comments