ഋതുഭേതങ്ങൾ
By Tulasi Chembakam
എന്നിൽ മിന്നി മാറുന്ന
മനോഭാവങ്ങളെപ്പോൽ,
സ്വരൂപമവൾ മാറ്റിടുമ്പോൾ
ഋതുക്കളായെന്നിലവ
സമ്മാനമായതണഞ്ഞിടുന്നു.
പുനരുജ്ജീവനത്തിൻ
വേളയിതിൽ
പ്രകൃതിയൊന്നാകെ
പൂത്തുലയുന്ന വസന്തമായും .
ആദിത്യ കിരണങ്ങളോ
ജ്വലനമേറ്റി സ്വർണ്ണ പ്രഭ -
ചൊരിയും മധുര ഫലങ്ങളാൽ
സമൃദ്ധമായൊരീ ഗ്രീഷ്മമായും.
മഴ മുത്തുക്കൾ പെയ്തിറങ്ങി
മണ്ണിൽ മാദകഗന്ധം
പരത്തും മനോഹര
വർഷ ഋതുവായും .
മേഘങ്ങൾ നീങ്ങി വെയിൽ
പമ്മി നോക്കുമാ -
ഋതുവോ നീലാകാശം നിറയുന്ന
ശരത്കാലമായും ,
ഇത്തിരി മഞ്ഞും പിന്നെ
ഇടിവെട്ടിപെയ്യും
തുലാമഴയുമായി പ്രണയം
ചൊരിയും ഹേമന്തമായും ,
മഞ്ഞ് പെയ്തിറങ്ങി
കുളിരു കോരി
ചില്ലകൾ ഇലകൾ
പൊഴിച്ചു പിണങ്ങി നിൽക്കുന്ന
ശിശിര നാളായും ,
ഋതുഭേദങ്ങൾ
വിതറിയെനിക്കൊരു
സമ്മാനമൊരുക്കുന്നു പ്രകൃതി.
By Tulasi Chembakam

Comments