അമ്മ ഒരു തേന്മഴ
- Hashtag Kalakar
- Apr 17, 2024
- 1 min read
Updated: Jul 19, 2025
By Suseela Jayasimhan

നിസ്സാര ജോലികൾ ചെയ്തടുക്കള റാണിയാകും
നിനക്കെന്തുകൊണ്ടു കാര്യങ്ങൾ ഭംഗിയായി
ചെയ്തുകൂടെന്നാരാഞ്ഞ
ഭർത്താവിനൊടവൾ മിണ്ടിയില്ലൊരക്ഷരം മറുപടിയായ്
സ്വയമോർത്ത്നോക്കി തനിയ്ക്കിവിടെയെന്തു പണിയെന്നവൾ
പിന്നെ കണ്ടെത്തി താനൊരു ശംബളമില്ലാ ജോലിക്കാരി
എങ്കിലും തോന്നിയവൾക്കഭിമാനമതിൽ
താനൊരമ്മയല്ലേയമ്മയ്ക്കു പകരമമ്മ മാത്രം
ഭർത്താവിൻ ശിശ്രൂഷ മുറപോലെ ചെയ്യണം
വവളർത്തണം മക്കളേയുമുത്തമപൗരന്മാരായ്
ഇല്ലങ്ങ്കിൽ വളർത്തു ദോഷമമ്മയ്ക്ക് മാത്രമാകും
പിറന്ന നാൾതൊട്ട് തുറന്ന മനസ്സുമായ്
സ്നേഹത്തിൻ നിറകുടമാകണം ത്യാഗത്തിൻ പ്രതീകമാകണം
കൈമൈ മറന്നു ചെയ്യണം സേവനങ്ങളുത്തമ സ്ത്രീരത്നമാകുവാൻ
അമ്മതന്നുത്തരവാദിത്വമെത്ര വലുതെന്നോർക്കണം
വളർത്തൂദോഷമെന്ന പേരുദോഷമെന്നുമമ്മയ്ക്ക് മാത്രമവകാശപ്പട്ടത്
പഠിച്ചു മടുത്തുറക്കം തൂങ്ങും വേളകളിൽ കൂട്ടിരുന്നമ്മ ചൊല്ലിയ കഥകളാസ്വദിച്ച്
അമ്മയാക്കുഞ്ഞു കഥകളിലൊളിപ്പിച്ചൊരു
കർമ്മത്തിൻ മർമ്മമറിഞ്ഞവർ
വളർന്നുത്തമ പൗരന്മാരായെങ്കിലും
ഒഴിയുന്നില്ലമ്മയ്ക്ക് സംഘർഷങ്ങളെന്തെന്നാൽ
കാക്കണമവരെയിനിയും യൗവനത്തിലാഘാതമാകും
അപകടക്കെണികളിൽ നിന്നുമമ്മയ്ക്ക്
മാത്രമെളുപ്പമെന്തെന്നാൽ
അമ്മയറിയുന്നെപ്പോഴും മുൻകൂട്ടിയാച്ചതിക്കുഴികൾ
കാരണം അമ്മ വായിയ്ക്കുന്നു വരികൾക്കിടയിലൂടെ
അവർതൻ കഥകൾക്കുള്ളിലൊളിഞ്ഞിര്യ്ക്കും
ശരിതെറ്റുകൾ
തീരുത്തന്നവരെയവർപോലുമറിയാതെ
കയ്പറിയാതിരിയ്ക്കാൻ മധുരത്തിൽ
പൊതിഞ്ഞു നൽകും മരുന്നുപോലെ
സ്നേഹവാത്സല്ല്യങ്ങളാൽ പൊതിഞ്ഞുപദേശങ്ങളാൽ
തിരുത്തുന്നൂയവരെയെന്നുമമ്മ പിന്നെ നയിക്കുന്നു
കുഞ്ഞാടുകളെപ്പോലെ
വളരുവാനുത്തമ പൗരന്മാരായ്.
അമ്മയ്ക്കുമാത്രമായുള്ളൊരീ ക്ഷമയും സഹനശക്തിയും
സ്നേഹവും കാരുണ്യവും മറ്റെവിടെ നാം കണ്ടെത്തും
ഒരു കുഞ്ഞിനെ വളർത്തിയതിനെയൊരൂ മണിമുത്താക്കി
മാറ്റിയൊരു ചിപ്പിയ്ക്കുള്ളിലെ ചിമിഴായ് കാത്തു വയ്ക്കുവാനീ
അമ്മതൻ സ്നേഹവും കാരുണ്യവും ഒപ്പമുണ്ടാകണം
അതെന്നുമൊരു കവചമായവർക്കൊപ്പമുണ്ടാകണം
അച്ഛനൊരു കോട്ടമതിലായി സംരക്ഷണത്തിൻ പരിചയായ്
മാറുംബോൾ
സ്നേഹത്തണലായ് മാറുമമ്മയെന്നും
കാറ്റിലും കോളിലുംപ്പെട്ടുഴലുന്ന തോണിയ്ക്ക്
മാടിവിളിയ്ക്കും കരയാണമ്മ
മഴയിലും വെയിലിലും മറയായ് മാറുന്നൊരു
വൻമരമാണമ്മ
എത്രവളർന്നാലുമൊരുദിനമെത്തുവാനാത്തണലിൽ
കൊതിയ്ക്കുന്നു നമ്മളെന്നും
ആ സ്നേഹത്തണലിലുറങ്ങണം കുളിർ കറ്റേറ്റു രസിയ്ക്കണം
നിഴലായിത്തണലായി താങ്ങായി നമ്മെ കാക്കുമാ സ്നേഹത്തിൻ
മൂല്യമറിയണം നമ്മളെന്നും
അമ്മയ്ക്കു മാത്രമായീശ്വരൽ നൽകിയൊരകഷയപാത്രമീ
സ്നേഹമെന്നും
നുകരൂ ആവോളം പാനം ചൊയ്തു തൃപ്തരാകൂ
വേറെയില്ലൊരൂ സ്നേഹം ലഭിയ്ക്കുവാൻ
നിങ്ങൾക്കിതിലും വലുതായൊന്നും
സ്നേഹമാണമ്മ ത്യാഗമാണമ്മ
സർവ്വം സഹയുമീയമ്മ തന്നെ
ആദ്യ ഗുരുവായ്ക്കണ്ടാ സത്യത്തെ നമിയ്ക്കുവാനാകണം
നമുക്കെന്നുമെന്നും
എത്ര പുകഴ്ത്തിയാലുമെത്ര വന്ദിച്ചാലും
അമ്മതൻ സ്നേഹത്തിൻ പ്രതിഫലമാകുമോ
പകർന്നുകിട്ടിയ സ്നേഹവും മുകർന്നു നിറഞ്ഞ
വാത്സല്ല്യവും
മറക്കുമോ നമ്മളവരെത്തള്ളുമോ
വൃദ്ധ സദനത്തിലേയ്ക്ക്
രാപാർക്കാനിടവരുത്തമോയവർക്ക്
അന്യർ തൻ ഗൃഹങ്ങളിൽ
തള്ളുമോ അവശരായ് അശരണരായ്
അവെര തെരുവിലേയ്ക്ക്
നീട്ടുമോ ഭിക്ഷാ പാത്രമവരന്യർ തൻ
മുന്നിലേയ്ക്കൊരു നേരത്തെ ഭക്ഷണത്തിനായ്
ഒരുമാത്രയോർക്കണമവർ നൽകിയ ചിലമാത്രകൾ
സ്നേഹത്തിൻ തൻമാത്രകൾ
തൊട്ടിലാട്ടിയവർ, പാട്ടുപാടിയുറക്കിയവർ,
ഊട്ടിയുദരം നിറച്ചവർ
മുട്ടിലിഴഞ്ഞ നേരത്ത് കൈയിലുയർത്തി
നടക്കാൻ പഠിപ്പിച്ചവർ
തിരിച്ചു മോഹിയ്ക്കാതെ സ്നേഹിച്ചവർ
മറന്നിടല്ലെയാ സ്നേഹ സമുദ്രത്തെ
അണച്ചിടല്ലേയാ ജീവിത പ്രകാശത്തെ
അനുവദിയ്ക്കതിനെയൊരു മൺചിരാതായ്
ജ്വലിയ്ക്കുവാനെന്നും നമ്മൾതൻ ജീവിതത്തിൽ
ആ സ്നേഹസമുദ്രത്തിൽ മുങ്ങി നമ്മൾ
തർപ്പണം ചെയ്യണമവർക്കായി
അതുകണ്ടുവളരണം നമ്മൾതൻ മക്കളും
അതുമാത്രമാണാക്കുഞ്ഞോമനകൾക്കായ്
കാത്തു വെയ്ക്കാനുള്ള പൈതൃകം നമുക്കെന്നും.
By Suseela Jayasimhan

Comments