മലാല
- Hashtag Kalakar
- Dec 11, 2025
- 1 min read
By Noorjahan Basheer
അറിവുനേടുവാനേറെ
യാശിച്ചവൾ മലാല
അതിനായക്ഷരങ്ങളെ കൂട്ടുപിടിച്ചൊരുപെൺകൊടി
മുല്ലപ്പൂവിൻ നേർത്ത സുഗന്ധം
പരത്തിയ നിഷ്കളങ്കയാം ബാലിക.
വിദ്യാഭ്യാസം കൊടിയ തെറ്റായ് കരുതിയ തീവ്രവാദികൾതൻ വിലക്കുകളെല്ലാംമറികടന്നു പള്ളിക്കൂടത്തിൽപോയൊരു പെൺകുരുന്ന്.
ക്രൂരരാം താലിബാനികൾ
തൻവെടിയേറ്റ് പിടഞ്ഞപ്പോൾ
ചുറ്റുംനിറഞ്ഞത്
ഒഴുകിപ്പരന്ന
ചുടുചോരയുടെ മണം.
ഉയിർത്തെഴുന്നേറ്റു വീണ്ടുമവൾ
ജീവിതത്തിൻ പച്ചപ്പിലേക്ക്
കുർത്ത മുള്ളുകൾക്കിടയിലെ
റോസാപുഷ്പ്പത്തിൻ
സുഗന്ധവുമായ്.
സാമൂഹ്യസേവനത്തിന്നുത്തമ
മാതൃകയായവൾ, പുരസ്കാര-
ങ്ങളാലാദരണീയ.
പെൺകുട്ടികൾതൻ
വിദ്യാഭ്യാസത്തിന്നായ്
പൊരുതിയവീരപുത്രി.
ധീരതയുടെയും
സമാധാനത്തിന്റെയും
ധൈര്യത്തിന്റെയും
പ്രതീകമായവൾ.
ആമ്പൽപുവുപോലെ
നിർമലമായൊരു
മനസ്സിന്നുടമയാം
മാലാഖപ്പെൺകൊടി,
തുളസിക്കതിരിൻവിശുദ്ധിയുള്ള
നിൻ നന്മനിറഞ്ഞ യാത്രാവഴിയിലെയിളം
കാറ്റിനുപോലും തുളസിയുടെ
പരിശുദ്ധമാം നറുമണം.
By Noorjahan Basheer

Comments