കവിത
By Tulasi Chembakam
ഇന്നലെ
വൃത്തമെന്ന തോതിലൊതുക്കി വാർക്കുമാ -
പദ്യങ്ങളെ താളത്തോടടുക്കി തമ്മിലിണക്കി
പദ പവിഴങ്ങളെ കോർത്തിണക്കി നവവധുവെ -
പോൽ അണിയിച്ചു നിർത്തീടുമീ പൊൻ കാവ്യം.
ഇന്ന്
ഗദ്യരൂപമൊന്നു പല വരികളായ് വെട്ടിയൊതുക്കി
മൃദു ലളിത പരിചിത സ്വരങ്ങളാലൊരുക്കി
അഭിനവ ഭാവനയാൽ ഭംഗിയേറ്റി, മേടയൊരുക്കി
ചിതറുന്ന ചിന്തുകളെ ചാലിക്കുമീ -നവ കാവ്യം.
നാളെ
അടയാള വാക്യങ്ങളനവധി നിരത്തി
അർത്ഥമറിയാതങ്കലാപ്പിൽ കുരുക്കി
ഭാഷയും ലിപിയും അതിരുകളല്ലാതാക്കി
വരികളില്ലാതെ വരകളാൽ ചാരുതയേകുമോ പുതുകാവ്യം ?
ഉദാ :-
ഇന്നലെ -പ്രസൂനമതിൽ മകരന്ദം നുക-
രാനണയും ഭ്രമരം പോൽ ....
ഇന്ന് - പൂവിൽ തേൻ നുകരുമൊരു
കരിവണ്ടിനെ പോൽ .....
നാളെ -🌺🌺🍯🍯🐞🐞
🎶🎶🎶🎶🎶🎶🎶🎶🎶🎶
By Tulasi Chembakam

Comments