അമ്മ
- Hashtag Kalakar
- 2 hours ago
- 1 min read
By Deepa Santosh
അന്ധകാര ചക്രവ്യൂഹത്തിനുള്ളിൽ
സർവ്വവും തന്നെന്നെ സൃഷ്ടിച്ചു...
ജീവസ്സും തേജസ്സും ചൊരിഞ്ഞു പൂര്‍ണയായി പോഷിപ്പിച്ചു...
തീവ്രവേദന തൻ രോദനത്തോടെ
എനിക്കു സ്വാഗതമരുളി...
മാറിൻ പാനപാത്രത്തിലെ
ക്ഷീരമാവോളം പകർന്നുനൽകി...
എൻ വളർച്ചയുടെ പടവുകൾ
ത്യാഗാർപ്പണത്താൽ ആസ്വദിച്ചു...
പിച്ചവയ്ക്കാനും കുണുങ്ങിയോടാനും
വീഴ്ചകളിൽ ഗുണപാഠങ്ങളേകിയും
ആനന്ദാശ്രുവാൽ പുളകിതയായ്...
ചുംബനം കൊണ്ടും ആശ്ലേഷം കൊണ്ടും മാതാനുഭൂതിയിൽ നിറഞ്ഞാറാടി...
അക്ഷരങ്ങളെ സഖികളാക്കാനും
അക്കങ്ങളെക്കാൾ കണിശമാകാനും
സഹജീവികൾക്കു തണലാകാനും
നിരാലംബർക്കു ആലംബമാകാനും
നന്മതിന്മകളെ തിരിച്ചറിയാനും
പ്രാപ്തയാക്കി നിർവൃതി നേടി...
എന്നിലെ എന്നെ ഞാനാക്കിയ
ജീവിതവിജയം നേടാൻ പ്രാപ്തയാക്കിയ
ജനനീ.... ജനയിത്രീ.... ജീവദായിനീ....
നിൻകാലടികളിൽ എൻ പ്രണാമം...
അമ്മ...
ഒരു വാക്ക് അല്ല....
ഒരു വികാരം ആണ്...
അവർണനീയം...
അപൂർണം....
അചഞ്ചലം...
അസന്തുലിതം...
അനിർവചനീയം…
By Deepa Santosh

Comments