നീ .......
By Fathima Nakeeba
നിന്റെ അനുരാഗ സാഗരത്തിൽ ഞാനൊന്നു മുങ്ങിയപ്പോ
പ്രണയ വല്ലരികളെന്നെ
തഴുകിയെടുക്കയായിരുന്നു
മോദം തുടിക്കും തരണിതൻ
ഹിരണ്യമാം കിരണങ്ങളിൽ
മുഴുക്കെയും
ഞാൻ കണ്ടത്
നിൻ മിഴികളായിരുന്നു .....
ഇന്ദ്ര ചാപത്തിൻ മനോരമം
തുളുമ്പുന്ന ദളങ്ങളിലും
നീ എന്ന സത്യമായിരുന്നു
തേങ്ങുവാനിരിക്കുന്ന
കാർമുകിലുകളിലും
ഞാൻ കണ്ടത്
നിൻ രോദനമായിരുന്നു !
അന്നെന്റെ മനവും നോവിച്ചിരുന്നു .....
കാർമുകിൽ ഒന്നു വിതുമ്പിയപ്പോ
എന്നിലെ വാടിയ
പൂവൊന്നു വിടർന്നു
അത്നിൻ കുളിരായിരുന്നു
നൂല്പൊട്ടി എങ്ങോ പറന്നകലുന്ന എന്നെ തേടിപ്പിടിച്ച് ചേർത്തു നിർത്തിയതും നിന്നിലെ ബലമായിരുന്നു...
ഇരുട്ടിന്റെ വ്യഗ്രതയിലും
വെളിച്ചത്തിന്റെ വെട്ടത്തിലും
കൂട്ടു നിന്ന നീ എന്ന സത്യത്തെതേടി യായിരുന്നു പിന്നീടെന്റെ യാത്ര ...
നീയെന്നെ വിളിച്ച മൗന സന്ദേശമായിരുന്നുഈ യാത്രയെന്ന് - ഞാനറിഞ്ഞത്
മണ്ണിനെ ചുംബിച്ചു ഞാൻ
By Fathima Nakeeba

Comments