സസ്നേഹം
By Maimoonath K
അറിയുന്നുണ്ടോ നീ നിന്നെയോർക്കത്തൊരു നിമിഷവും എന്നെ പിരിയില്ല എന്നത്
ഓരോ കഥയിലും ഓരോ കവിതയിലും നിൻമുഖം മാത്രമെൻ മുന്നിൽ തെളയുന്നു
നിലാവിൻ പുഞ്ചിരി നിൻ മൃദുമന്ദഹാസമായ് എന്നെ പൽകുന്നു
ഇളം തെന്നലെന്നെത്തലോടുമ്പോൾ അനുഭവിക്കുന്നു ഞാൻ നിൻ ഗന്ധവും സ്പർശവും
ഓരോ മഴത്തുള്ളിയും നിന്റെ നിലക്കാത്ത മൊഴികളായ് എന്നിൽ പെയ്തിറങ്ങുന്നു
ഓരോ വാക്കിലും നോക്കിലും നിന്റെ ദിവ്യമാം പ്രണയം അനുഭവിച്ചിരുന്നു ഞാൻ
പറയുകയോമനേ ഇത്രവേഗം മടുപ്പനുഭവപ്പെട്ടുവോ നിനക്ക്
By Maimoonath K

Comments