top of page

സംവരണം

Dec 6, 2022
1 min read

By Asiya S


അവർ സമരത്തിലാണ്

ഒട്ടിയ വയറും പിച്ചകാശു-

മായി അച്ഛൻ വരാറു-

ണ്ടായിരുന്നു,ഇനിയില്ല


ഒച്ചയില്ലാത്ത മൂലയിലാണ്

ഞാനപ്പോൾ മുന്നിലേത്

ചിലർക്ക് മാത്രമുള്ളതാണ്

കാലങ്ങളായി





ഞാനും സമരത്തിലാണ്

കിനാവ് കണ്ടൊരു കലാല-

യമാണ്

വട്ടത്തിൽ കുറുകനെ

വരച്ചൊരു ഒപ്പിട്ടാണ് കയറി

യത് , തിരിച്ചിറങ്ങുമ്പോഴും

ഒപ്പ് മാത്രമാണ് ബാക്കി

തീർപ്പ് എന്റെതാണല്ലോ


വെയിസ്റ്റ് കോരി മടു

ത്തൊരു തച്ചാനെ അറിയാം

എത്ര തേടിയിട്ടും കിട്ടിയ

പണിയിതുമാത്രം


ഇന്നവരിൽ പലരും

നമുക്കായ് മാറ്റിവെച്ച ഇടങ്ങ

ളിലാണ്, അഴികളെണ്ണാൻ

ഭാഗ്യം ചിലർക്ക് മാത്രമാണല്ലോ

അമ്മ ഒറ്റക്കാണ്

അമ്മയും സമരത്തിലാണ്.


By Asiya S





Recent Posts

See All
Mirrored Truth

By Rufaida Manzoor I stood beside the silent lake, With eyes that felt no urge to break. My hair fell low in shadows deep, The waters...

 
 
 
My Antidote

By Anveeksha Reddy You fill my books with your ink, seeping into the pages bright and brilliant The words etched into the cracks of it,...

 
 
 
Avarice

By Anveeksha Reddy You tear my skin and pick on my bones I label it as gluttony for you Churning and shattering the remains of my...

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page