top of page

ശേഷിപ്പ് (About War)

Dec 6, 2022
1 min read

By Asiya S


ഇന്നലെ തെരുവിൽ ഞാനൊരു

കുഞ്ഞിനെ കണ്ടു, ക്ഷീണിച്ചു

ദേഹമാകെ ചെളി പുരണ്ടൊരു

തെമ്മാടി ചെക്കൻ


എന്റെ സ്ഥിരം നടവഴികളിൽ

അവനൊപ്പം വന്നു, ഒരു

നോട്ടത്തിൽ ആ ബാല്യത്തിന്റെ

നഷ്ട യാത്രകൾ അവന്റെ ഇളം

മുഖത്താകെ തെളിഞ്ഞു

അല്ല ഇത് ദാരിദ്ര്യത്തിന്റെ

ശേഷിപ്പല്ല പ്രളയത്തിന്റേതും അല്ല

പിന്നെ? ആർക്കറിയാം.


അവൻ പതുക്കെ വഴി മാറി

നടന്നകന്നു എന്നിൽ നിന്നും

അവനെന്താണ് വേണ്ടിയിരുന്നത്.





ഇന്ന് ഞാൻ അവനെ തേടിയിറങ്ങി

ആകെ ചെളി നിറഞ്ഞ ആ തെരുവിൽ

എനിക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടായിരുന്നു

ആ ബാല്യം എന്റെ കൈ പിടിച്ചവൻ കൊണ്ടുപോയത് തിരികെ കിട്ടാൻ സാധിക്കാത്ത

നഷ്ടങ്ങളെ കാഴ്ച വെക്കാനായിരുന്നു


ഒരു കലാപം തീർത്ത മുറിവാണത്

ഒരു യുദ്ധത്തിന്റെ ശേഷിപ്പാണവൻ

അവൻ എന്നിൽ തേടിയത്

കരുതലിന്റെ ഇടമാണ്

നിങ്ങളുടെ വെറുപ്പിന്റെ ശാസ്ത്ര

ങ്ങളെല്ലാം ബാക്കി വെക്കുന്നത്

ഇവരെയാണ്

സ്നേഹിക്കപ്പെടാൻ ആരുമില്ലാത്ത

തെരുവിന്റെ കുട്ടികൾ


നാളെയും അവൻ അവിടെ ഉണ്ടാകും

ഞാനവനെ തേടിയും

ഞങ്ങളുടെ മുറിവുകൾക്കോരേ

വേദനയാണ് ഒരേ ആഴമാണ്


By Asiya S




Recent Posts

See All
Mirrored Truth

By Rufaida Manzoor I stood beside the silent lake, With eyes that felt no urge to break. My hair fell low in shadows deep, The waters...

 
 
 
My Antidote

By Anveeksha Reddy You fill my books with your ink, seeping into the pages bright and brilliant The words etched into the cracks of it,...

 
 
 
Avarice

By Anveeksha Reddy You tear my skin and pick on my bones I label it as gluttony for you Churning and shattering the remains of my...

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page