വായനയുടെ പ്രാധാന്യം
- Hashtag Kalakar
- Dec 11
- 1 min read
By Noorjahan Basheer
വായന ഒരു ശീലമാക്കാൻ നമുക്ക് ഓരോരുത്തർക്കും കഴിയണം. അതിലുടെ പുതിയ അറിവിന്റെ വാതായനങ്ങൾ നമുക്ക് മുമ്പിൽ തുറക്കപ്പെടും.
വായനയുടെ ലോകത്തേക്ക് നമ്മെ കൈപിടിച്ചു നടത്തിയ പി. എൻ പണിക്കരുടെ സ്മരണാർത്ഥം ദേശീയ വായനാ ദിനമായി ജൂൺ 19 നാമെല്ലാം ആചരിക്കുമ്പോൾ വായനയെക്കുറിച്ചും അതിന്റ ആവശ്യകതയെക്കുറിച്ചുമെല്ലാം നാം അറിഞ്ഞിരിക്കേണ്ടത് വളരെ ആവശ്യമാണ്. നമ്മിൽ നല്ല ചിന്തകൾ വളരുവാനും, മനസ്സ് വിശാലമാകുവാനും വായന ഗുണം ചെയ്യും.
അറിവില്ലായ്മ പലഅന്ധവിശ്വാസങ്ങളിലേക്കും, അനാചാരങ്ങളിലേക്കും നമ്മെ കൊണ്ടെത്തിക്കുമെന്നകാര്യത്തിൽ ഒരുസംശയവുമില്ല. ഒരാളുടെ വ്യക്തിത്വ വികാസത്തിന് വായന വളരെ ഉപരിക്കും.
അഞ്ജതയാകുന്ന കൂരിരുൾ നമ്മിൽനിന്ന് അകന്നുപോയി അവിടം വിഞ്ജാനത്തിന്റെ നിറ ദീപം തെളിയണമെങ്കിൽ തീർച്ചയായും നല്ല വായനയിലൂടെ മാത്രമേ അത് സാധ്യമാകു. വായനക്കായി പുസ്തകങ്ങൾ തിരഞ്ഞെടുക്കുന്നതിലും ശ്രദ്ധ പുലർത്തുവാൻ നമുക്ക് കഴിയണം. കുഞ്ഞുങ്ങൾക്ക് വളരെ ചെറുപ്പം മുതൽത്തന്നെ കൊച്ചു കഥളിലൂടെയും, മഹാത്മാരുടെ ചരിത്രപുസ്തകങ്ങൾ പരിചയപ്പെടുത്തിയും വായനയിലേക്ക് രക്ഷിതാക്കൾ അവരിൽ താല്പര്യമുണ്ടാക്കണം
നമ്മെ വായനയുടെ ലോകത്തേക്ക് കൊണ്ടുവന്ന മഹാനായ പി. എൻ പണിക്കരുടെ വാക്കുകൾ ഈ വായനാദിനത്തിൽ ഒന്ന് ഓർത്തുവെയ്ക്കാം.
"വായിച്ചു വളരൂ
ചിന്തിച്ചു വിവേകം നേടൂ "
എന്നാണ് അദ്ദേഹം പറഞ്ഞത്.
അതുകൊണ്ട് തന്നെ അറിവിന്റെ നിറകുടങ്ങളായി നമുക്ക് മാറാം. അങ്ങിനെ നല്ലൊരു സമൂഹത്തെ കെട്ടിപ്പടുക്കുവാനായി ശ്രമിക്കാം.
By Noorjahan Basheer

Comments