മനസ്സിന്റെ താഴ്‌വാരം
- Hashtag Kalakar
- Oct 16
- 1 min read
By Sruthy Rajesh
മനസ്സിന്റെ അടിത്തട്ടിൽ എരിയുന്നു എന്തോ
മനസ്സിന്റെ മുകൾതട്ടിൽ പുകയുന്നു എന്തോ
താഴ്‌വാരത്തിന് വസന്തങ്ങൾ പൂത്തുലയുന്നുവോ
അവ മനസ്സിൻറെ ഏകാന്തതക്ക് കുളിർ കൊള്ളിക്കുന്നുവോ
താഴ്‌വാരങ്ങളിൽ വാരങ്ങൾ പൂക്കുന്നു
വാരങ്ങളിൽ പുഷ്പങ്ങൾ പൂക്കുന്നു
മനസിന്റെ കോണിൽ അവ മന്ദഹസിക്കുന്നു
മനസ്സിന്റെ കണ്ണാടിയായി പൂക്കൾ മാറുന്നു
താഴ്‌വാരത്തിന് കുറുകെ ഒഴുകുന്ന പുഴ പോൽ ഇന്ന് എൻ മനസ്സിന്റെ നൊമ്പരം അണപൊട്ടുന്നുവോ
ആ നൊമ്പരത്തിൽ അലിയുന്ന ഓർമ്മകൾ ഞാൻ നീരാവിയായി മാറ്റുന്നുവോ
മലകൾ തൻ നടുക്കിൽ ഒഴുകുന്ന പുഴ പോൽ ഞെരുങ്ങുന്ന മനസ്സ്
എങ്ങോട്ടെന്നില്ലാതെ ദിശ അറിയാതെ ഒഴുകുന്നുവോ
By Sruthy Rajesh

Comments