മൊബൈൽ ഫോൺ
By Avanija Jayakumar
എന്തിനുമേതിനും ഫോണ് വേണം
മൊബൈൽ ഫോണ് വേണം
കൂട്ടാനും കുറക്കാനും ഗുണിക്കാനും ഹരിക്കാനും
അതിനപ്പുറം ചെയ്യാനും ഫോണ് വേണം
തോട്ടിൽ കിടക്കുന്ന കുഞ്ഞിന് വേണം ഫോൺ
കട്ടിലിൽ കിടപ്പായ മുത്തശ്ശനും വേണം
അമ്മക്ക് വേണം അച്ഛന് വേണം
നാടായ നാട്ടുകാർക്കൊക്കെ വേണം
റേഷൻ വാങ്ങണം ഗ്യാസിന്റെ സബ്സിഡി അറിയണം
കറന്റുബിൽ വെള്ളത്തിന് വീടിനും വസ്തുകരങ്ങൾക്കുമൊക്കെയിന്ന് ഫോണ് വേണം
കേബിളും ഇന്റർനെറ്റുമായി വിലസുമ്പോൾ
ഫോട്ടോയൊന്നെടുത്തിൻസ്റ്റയിൽ ആക്കിടേണം
ലൈക്കിനും ഷെയറിനും മാത്രമായ് ജീവിത
ഗെയിമിനും ടിക്ക് ടോക്കിനും സമയമേറേ
പഠിക്കുവാനില്ല ഉറങ്ങുവാനില്ല
ഉണ്ണുവാൻ പോലും സമയമില്ല
ലഹരി തൻ പിന്നാലെ പായും ജനതയെ
തടയുവാനിനിയൊരുമാർഗ്ഗമുണ്ടോ?
By Avanija Jayakumar

Comments