മികച്ചത് ഇവരോ നമ്മളോ
By Naseeba
ദൈവത്തിൻ വികൃതിയിൽ അവന്നവളായും അവൾക്കവനായും
മാറേണ്ടി വന്നു.
തൻ സ്വത്വത്തിനെതിരായുള്ളൊരു ഉടലിനുള്ളിൽ വീർപ്പുമുട്ടിയവർ ജീവിച്ചു...
ജന്മം നൽകിയവൾ പോലുമൊറ്റപ്പെടുത്തി
ആട്ടിയകറ്റിയീ സമൂഹവും
മാറ്റങ്ങൾക്കായി ശ്രമിച്ചുവെങ്കിലും
നപുംസകയെന്നും ശിഖണ്ഡിയെന്നും പറഞ്ഞകറ്റിനിർത്തിയെവിടെയും.
മാന്യമായി ജീവിക്കാനനുവദിക്കാതെ
കളങ്കപ്പെടുത്തീയവരെയെന്നും
ആണും പെണ്ണും കെട്ടവനെന്നുള്ളൊരു പരിഹാസമോർത്ത് പലരും തൻ സ്വത്വം വെളിപ്പെടുത്താനാവാതെയുള്ളിലൊതുക്കീടുന്നിന്നും,
ആൺമനമുള്ളവളായും പെണ്മനമുള്ളവനായും കഴിഞ്ഞീടുന്നു...
ഈ ഭൂവിൽ സൃഷ്ടിക്കപെട്ടതെന്തുമീ പ്രകൃതിക്കനുയോജ്യമായതായിരുന്നുന്നെന്നും....
ഓരോ ജന്മത്തിനും ഓരോ ധർമ്മവുമുണ്ട് -ദൈവത്തിൻ ഈ വികൃതിക്കും.
അകറ്റിനിർത്തേണ്ടതില്ലിവരെ
അവരും നമ്മെ പോലുള്ളൊരു ദൈവ സൃഷ്ട്ടി ...
അവരും അവകാശികളാണീ ഭൂവിൽ....
ചിലപ്പോൾ ദൈവ സൃഷ്ട്ടിയിൽ മികച്ച സൃഷ്ടിയുമാവാം...
ദൈവത്തിൻ മുന്നിൽ എല്ലാവരും
സമന്മാരാണെന്നും.....
പിന്നെന്തിന് ദൈവത്തിൻ നാട്ടിൽ തന്നെയീ അസമത്വം
എല്ലാം തികഞ്ഞവൻ നീയെന്നവൻ പറഞ്ഞുവോ???
ബാഹ്യലങ്കാരങ്ങൾ അവൻ നോക്കാറില്ല,
അവന്റെ നോട്ടം എന്നും നിൻ ഹൃത്തിലോട്ടാവും....... ശുദ്ധമായിരിക്കട്ടെയവിടമെന്നും....
("Men/women/transgender"ആണിന് ആണായും പെണ്ണിന് പെണ്ണായും ജീവിക്കാനുള്ളൊരു അവകാശംപോലെ ട്രാന്സ്ജെന്ഡേഴ്സിന് ട്രാൻസ്ജെന്റർസ് ആയി ജീവിക്കാനുള്ള അവകാശവും ലഭിക്കട്ടെ.... ദൈവം തുല്യാവകാശം നല്കിയിട്ടില്ലേ... പിന്നെന്തിനീ വിവേചനം ....എല്ലാവരും മനുഷ്യർ.. അവരും സ്വാതന്ത്രമായ് ജീവിക്കട്ടെ.....വ്യത്യസ്തതയെ അംഗീകരിക്കാനുള്ളൊരു മനസ്സുണ്ടാവട്ടെഏവർക്കും... )
By Naseeba

Comments