ഭ്രാന്തി
- Hashtag Kalakar
- Dec 20, 2023
- 1 min read
Updated: Jul 28
By Shana Fathima M N
ഭ്രാന്തി....
അതെ നീ എനിക്ക് സമ്മാനിച്ച പേര്
പക്ഷെ, ഇന്ന് എന്നെയത്
മരണത്തെ സ്നേഹിക്കാൻ പഠിപ്പിച്ചു
അത് ഇന്ന് എന്റെ കാലുകളിൽ
ചെങ്ങലകളാൽ ബന്ധിച്ചു…
ഇരുട്ടാൽ നിറഞ്ഞ മുറികളിൽ
അവർ എന്നെ അടച്ചു…
സന്തോഷത്താൽ ഉള്ള് നിറഞ്ഞ്
ചിരിച്ചിരുന്ന ഞാൻ ഇപ്പൊ
സങ്കടത്തിൽ അട്ടഹസിക്കാൻ പഠിച്ചു…
കണ്മഷി എഴുതിയിരുന്നു എൻ കണ്ണുകൾ
ഇപ്പൊ കണ്ണുനീരാൽ വറ്റി വരണ്ടു…
വളകളണിഞ്ഞ കൈകളിൽ ഇപ്പൊ
ചെങ്ങലകളാൽ ഇറുകി…
പല നിറങ്ങളാൽ നിറഞ്ഞ് നിന്ന
എൻ ലോകം ഇരുട്ടറയിൽ ഒതുങ്ങി…
അന്ന് നീ നിൻ ജീവനെടുത്തപ്പോ
എനിക്ക് നഷ്ടമായത് എൻ
മനസായിരുന്നു..
എന്നും മോചനമില്ലാത്ത ബന്ധനങ്ങളാൽ
ഞാൻ തളക്കപ്പെട്ടു....
അതെ ഇന്ന് ഈ ലോകം എന്നെ വിളിക്കുന്നു
ഭ്രാന്തി എന്ന്......
By Shana Fathima M N

Comments