top of page

പതിനാലാം രാവുകളുടെ ഓർമ്മപ്പുസ്തകം - By Irshad Kodakkanchery

13 minutes ago
3 min read

Written By: Irshad Kodakkanchery

Category: Romance & Drama

Competition: Global Poetry and Creative Writing Competition 2026

Irshad Kodakkanchery brings forth an evocative piece titled "പതിനാലാം രാവുകളുടെ ഓർമ്മപ്പുസ്തകം" in the category of Romance & Drama for the Global Poetry and Creative Writing Competition 2026. This competition serves as a platform celebrating the essence of storytelling and creative expression globally. Irshad's submission, written in Malayalam, explores the poignant theme of love and separation, weaving a tapestry of emotions that resonate deeply with readers.

About the Work

Irshad Kodakkanchery's "പതിനാലാം രാവുകളുടെ ഓർമ്മപ്പുസ്തകം" beautifully captures the essence of longing and the silent communication of love. The narrative unfolds against the backdrop of a cold night, under the silvery moonlight. The piece is imbued with a sense of nostalgia and emotional depth, reflecting on the unspoken bond between lovers. The imagery of moonlight and waiting adds layers to the narrative, making it a profound exploration of love's enduring promise.

പതിനാലാം രാവുകളുടെ ഓർമ്മപ്പുസ്തകം

Original Submission by Irshad Kodakkanchery

പതിനാലാം രാവുകളുടെ ഓർമ്മപ്പുസ്തകം

രാത്രിക്ക് ഇപ്പോൾ പഴയതിനേക്കാൾ തണുപ്പാണ്. ആകാശത്ത് നിലാവ് ഒരു വെള്ളിത്തളിക പോലെ വിരിഞ്ഞു നിൽപ്പുണ്ട്. ആ പഴയ മരച്ചുവട്ടിൽ, മരച്ചില്ലകൾക്കിടയിലൂടെ താഴേക്ക് വീഴുന്ന വെളിച്ചത്തുണ്ടുകളെ നോക്കി നീ ഇപ്പോഴും ഇരിക്കുന്നുണ്ടാവും... എനിക്കറിയാം.

നമുക്കിടയിൽ ഒരു യാത്രമൊഴിയുടെ ആവശ്യമില്ല, പ്രിയേ... ഇതിനെ ഒരു വിടവാങ്ങലായി നീ കാണുകയും അരുത്. 'ഹായ്' എന്ന സൗഹൃദത്തിനും 'ബൈ' എന്ന വേർപിരിയലിനും ഇടയിൽ തട്ടിത്തകർന്നു വീഴുന്ന ഒരു ചില്ലുശില്പമല്ല നമ്മൾ കെട്ടിപ്പടുത്ത പ്രണയം. വാക്കുകൾ തോറ്റുപോകുന്നിടത്ത്, ആഴമുള്ള മൗനം കൊണ്ട് ഹൃദയങ്ങൾ തമ്മിൽ സംസാരിക്കാൻ കഴിഞ്ഞു എന്നതാണല്ലോ നമ്മുടെ ബന്ധത്തിന്റെ ഏറ്റവും വലിയ വിജയം.

നീ എന്നും എന്നെ നോക്കിയിരിക്കാറുണ്ട്. നിന്റെ മിഴികളിൽ പതിയുന്ന എന്റെ പ്രതിരൂപത്തിന്, എന്നെക്കാൾ ജീവനും തിളക്കവുമുണ്ടെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. "ഇന്ന് ഞാൻ വരാം..." എന്ന് ഓരോ തവണയും പറഞ്ഞ് നിന്നെ പറ്റിക്കുന്നത് എന്റെയൊരു ശീലമായിരുന്നു. നീ അത് വിശ്വസിക്കും, വഴിക്കണ്ണുകളോടെ എനിക്കായി കാത്തിരിക്കും. ഒടുവിൽ വരാതിരുന്നുകൊണ്ട് നിന്റെ കൺകോണിലെ കാത്തിരിപ്പിന്റെ ആ തിരിനാളം ഞാൻ തന്നെ തല്ലിക്കെടുത്തും. എന്നിട്ടും... വഞ്ചിക്കപ്പെടുകയാണെന്ന് അറിഞ്ഞിട്ടും, ഒരു തരിമ്പ് പരിഭവം പോലും കാട്ടാതെ നീ എന്നെ നോക്കി പുഞ്ചിരിച്ചു. ആ നിശബ്ദത എന്നെ അത്ഭുതപ്പെടുത്തുകയായിരുന്നില്ല, മറിച്ച് എന്നിലെ സ്വാർത്ഥതയെ തോൽപ്പിക്കുകയായിരുന്നു.

ഓർമ്മയുണ്ടോ... അപൂർവ്വമായി ഞാൻ നിന്റെ അരികിലേക്ക് നടന്നു വരുമ്പോൾ, നിന്റെ നെഞ്ചിടിപ്പിന് ഒരു പ്രത്യേക താളമായിരുന്നു. ആ നെഞ്ചിടിപ്പിന്റെ വേഗതയിൽ എനിക്ക് വായിച്ചെടുക്കാമായിരുന്നു, ആ ഒരു നിമിഷത്തിനായി നീ എത്രമാത്രം ദാഹിച്ചിരുന്നുവെന്ന്! രാത്രിയുടെ അന്ത്യയാമങ്ങളിൽ, ആകാശത്തെ പൂനിലാവിലേക്ക് നോക്കി നീ പണ്ട് മന്ത്രിച്ച വാക്കുകൾ ഇന്നും എന്റെ കാതുകളിൽ അലയടിക്കുന്നുണ്ട്:

"ഈ പൂർണ്ണചന്ദ്രനെ ഇനി ഇതുപോലെ കാണണമെങ്കിൽ നമ്മൾ ഇനിയും പതിനാല് ദിനങ്ങൾ കാത്തിരിക്കണം..."

ആ കാത്തിരിപ്പിലായിരുന്നു നിന്റെ പ്രണയം മുഴുവൻ ഒളിഞ്ഞിരുന്നത്. ആ പൂർണ്ണനിലാവിന്റെ വെളിച്ചമാണ് നിന്റെ ജീവിതത്തിലെ ഏക ഊർജ്ജമെന്ന് എന്നെ ബോധ്യപ്പെടുത്താൻ നീ ഒത്തിരി ശ്രമിച്ചു. അന്ന് ഞാൻ അത് വലിയ കാര്യമാക്കിയില്ല. എന്നാൽ ഇന്ന്, ഈ ഇരുട്ടിൽ നിൽക്കുമ്പോൾ ഞാനത് തിരിച്ചറിയുന്നു.

നമ്മുടെ കഥയിൽ ഇന്ന് ഈ കാത്തിരിപ്പിന് എന്തെങ്കിലും അർത്ഥമുണ്ടോ? എനിക്കറിയില്ല. എങ്കിലും, അവസാനമായി 'ഞാൻ പോയി വരാം' എന്ന് മന്ത്രിച്ചപ്പോൾ അത് നീ കേട്ടത് നിന്റെ കാതുകൾ കൊണ്ടല്ല, നിന്റെ ഹൃദയം കൊണ്ടായിരുന്നുവെന്ന് നിന്റെ നനഞ്ഞ കണ്ണുകൾ സാക്ഷ്യം തരുന്നു. നിന്റെ ജീവിതം ഒരു പുസ്തകമാണെങ്കിൽ, കാത്തിരിപ്പാണ് അതിന്റെ ഓരോ അധ്യായവും.

ആ മരച്ചുവട്ടിൽ, ഓരോ നിലാവും വന്നു മായുന്ന ദിനങ്ങൾ എണ്ണി എണ്ണി നീ ഇന്നും എനിക്കായി കാത്തിരിക്കുന്നുണ്ടാവാം. വിടചൊല്ലി അകലാൻ എൻ മനസ്സ് മടിക്കുന്നു. എന്റെ പാതി ജീവൻ അവിടെ നിന്റെ അരികിൽ ഉപേക്ഷിച്ചാണ് ഞാൻ മടങ്ങുന്നത്. പ്രാണൻ വെടിഞ്ഞു പോകുന്നവന് ഇനി എന്ത് യാത്രമൊഴിയാണ് നൽകാനുള്ളത്?

എങ്കിലും പ്രിയേ... നിന്റെ ഓർമ്മകളുടെ സുഗന്ധത്തിലേക്ക് ഞാൻ എന്നെത്തന്നെ ചേർത്തു വെക്കുന്നു. വിട...

About the Competition

The Global Poetry and Creative Writing Competition 2026 by Hashtag Kalakar is a distinguished event celebrating literary talent from around the world. It invites participants to express their creativity and share their unique voices through poetry and creative writing. This competition is a tribute to the power of words and the beauty of diverse storytelling traditions.

Thank you, Irshad Kodakkanchery, for sharing your heartfelt piece "പതിനാലാം രാവുകളുടെ ഓർമ്മപ്പുസ്തകം" with us in the Global Poetry and Creative Writing Competition 2026. Your work has beautifully captured the complexities of love and memory, leaving a lasting impression. We appreciate your contribution to this celebration of literary artistry.

About Hashtag Kalakar

Hashtag Kalakar is a creative platform dedicated to providing artists, writers, singers and other creative talents with opportunities to showcase their work and reach wider audiences through competitions, features and creative initiatives.

 
 
 

Recent Posts

See All

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page