പ്രണയം പ്രണയിനി - By Anju A S
Written By: Anju A S
Category: Malayalam poetry
Competition: Poetry and Creative Writing Competition 2026
In the captivating world of Malayalam poetry, Anju A S presents "പ്രണയം പ്രണയിനി," a poignant piece submitted to the Poetry and Creative Writing Competition 2026. This elegant poem delves into the depths of love and emotion, seamlessly intertwining with the beauty of the Malayalam language. Anju's work invites readers to explore the themes of sacrifice, emotional resonance, and the enduring power of heartfelt expression.
About the Work
"പ്രണയം പ്രണയിനി" is a Malayalam poem that envelops readers in its tender exploration of love's multifaceted nature. The poet crafts a tapestry of emotion, weaving together themes of longing, sacrifice, and the transformative power of language. The imagery is rich and evocative, reflecting the complexities of human relationships and the enduring impact of love and emotion on the human heart.
പ്രണയം പ്രണയിനി
Original Submission by Anju A S
പ്രണയം, പ്രണയിനി
ഇമ്പം തുളുമ്പുന്ന
മലയാളഭാഷയെ
പുളകമണിയിച്ച പൊൻ പദങ്ങൾ
"പ്രണയം പ്രണയനി"
അതിലൂറും മാധുര്യം പാനം ചെയ്താവോളം
പിറവിയെടുത്തു നൽ കവിതകളും
പ്രണയങ്ങൾ മൊട്ടിട്ടു ഹൃദയത്തിൽ രോമാഞ്ചം പരിശുദ്ധ സ്നേഹത്തിൻ പൊൻതിളക്കം
വിരഹവും കണ്ണീരും ഇടകലർന്നെങ്കിലും
പ്രേമത്തിൻ സംഗീതം ഇമ്പമായി
വന്നുഭവിച്ചീടും വല്ലായ്മകളെല്ലാം സഹനത്തിനാലെന്നും ഉരുകി മാറി
ത്യാഗത്തിൻ ശാന്തിയാൽ മറികടന്നോരോരോ ഹൃദയം നുറുങ്ങും പരിഭവങ്ങൾ
കാലത്തിൻ മാറ്റത്താൽ മാറിപ്പോയിന്നിതാ
കുളിരേകും വാക്കുകൾ
"പ്രണയം പ്രണയിനി"
"കാതടപ്പിക്കുന്ന വാർത്തയുമായെന്നും മുന്നിൽ നിരക്കുന്ന അക്ഷരങ്ങൾ
"പ്രണയം പ്രണയിനി"
കമിതാക്കൾ തന്നുടെ ചെയ്തികളോരോന്നും മൂല്യച്യുതികളിൽ മുങ്ങിടുന്നു
ശാസ്ത്രത്തിൻ നേട്ടത്തിൽ ആർജിച്ചതൊക്കെയും നിർജീവമാകുന്നു കർമ്മങ്ങളിൽ
താളപ്പിഴകൾ തൻ അപശ്രുതി നാദത്താൽ ചിതറിത്തെറിക്കുന്നു അന്തരംഗം
സ്വാർത്ഥ മോഹങ്ങളാൽ പായുന്ന ജന്മങ്ങൾ രാക്ഷസ ഭാവങ്ങൾ കൈക്കൊള്ളുന്നു
ഈവണ്ണമിങ്ങനെ
കാടത്തമേറുമ്പോൾ കാണുന്നു ഭാഷയിൽ ദുഖാർത്ഥരായ്
ആ പദങ്ങൾ
"പ്രണയം പ്രണയിനി"
About the Competition
The Poetry and Creative Writing Competition 2026 by Hashtag Kalakar celebrates the essence of literary expression, providing a platform for writers and poets to showcase their unique voices. This prestigious event honors creativity and originality, embracing diverse themes and styles across various categories, including poetry, short stories, essays, and more.
We extend our heartfelt thanks to Anju A S for sharing "പ്രണയം പ്രണയിനി" with us in the Poetry and Creative Writing Competition 2026. Your contribution enriches our understanding of love and language. We appreciate your dedication and creativity, and we look forward to seeing your future endeavors in the world of poetry.
About Hashtag Kalakar
Hashtag Kalakar is a creative platform dedicated to providing artists, writers, singers and other creative talents with opportunities to showcase their work and reach wider audiences through competitions, features and creative initiatives.




Comments