പ്രണയം
By Avanija Jayakumar
പുലര്കാലത്തു പുൽക്കൊടിത്തുമ്പിലിറ്റുന്ന
പുതുമഞ്ഞു കണം പോലേ
പിഞ്ചുപൈതലിൻ മോണകാട്ടിയുള്ള
പാൽമണം തുളുമ്പുന്ന പുഞ്ചിരിപോലെ
എന്തിനേറെ പറയുന്നു
വാക്കുകളാൽ വർണ്ണിക്കാൻ കഴിയാത്ത
ഒരു മായികാനുഭൂതി
പ്രണയം
പ്രണയം വൃദ്ധനെ കൗമാരക്കാരനാക്കുന്നു
നിറങ്ങളില്ലാത്ത സ്വപ്നങ്ങൾക്ക്
മായിക വർണ്ണങ്ങൾ ചാർത്തുന്നു
ദുഷ്ടനെ ശിഷ്ടനാക്കാനും
മണ്ടനെപ്പോലും മഹാകവിയാക്കാനും
പ്രണയത്തിനുള്ളകഴിവ്മറ്റൊന്നിനുമില്ല
By Avanija Jayakumar

Comments