നന്മ മരങ്ങൾ പൂക്കട്ടെ
By Naseeba
ദുർഗന്ധം വമിക്കുമൊരു മരമുണ്ടായിരുന്നൊരു നാട്ടിൽ
നാട്ടുകാർക്കെല്ലാം ശല്യമായിരുന്നാമരത്തെ
അതിൻ ദുർഗുണം ചൊല്ലി ചൊല്ലി കൊല്ലുമായിരുന്നവർ..
മരം തന്നെത്താൻ നിലം പതിക്കുമായിരുന്നു....
ദുർഗുണം കേൾപ്പുമൊരു മർത്യനും ഇതുതാൻ ഗതി
അതിനാൽ നിൻ ചങ്ങാതിയോടും സഖിയോടും മക്കളോടുമെല്ലാം നല്ലത് ചൊല്ലി കേൾപിക്കുവിൻ
ആദ്യം അവർതൻ നന്മകളെ വാഴ്ത്തി പിന്നെ
ഗുണദോഷിക്കുവിൻ
നന്മയുള്ളൊരു ജീവിതത്തിനായി......
തന്നെ താൻ നല്ലത് ചൊല്ലി നീ നിന്നെയും നന്മയുള്ളവനാക്കുവിൻ.....
നീ നിന്നെ കുറിച്ച് കേൾക്കുന്നതെന്തുവോ അത് നിൻ മനവും ഗ്രഹിച്ചീടുന്നു.....
അത് നിന്നിലെ നിന്നെ സൃഷ്ട്ടിച്ചീടുന്നു........
By Naseeba

Comments