തൂലികാന്ത്യം
By Murshitha K
വിയർപ്പും ചോരയും ഒഴുക്കി
സ്വതന്ത്രമായൊരീ നാടിന്ന്,
മൂക്കുപൊടി കയറ്റുന്നപോൽ
വോട്ടുവാരിയവരുടെ പക്കൽ!
ഇന്ന് മൂക്കുചീറ്റുന്നപോൽ
ആട്ടിയകറ്റുന്നു അവർ!
മഷി ഒലിച്ചിറങ്ങിയ പേനകൾ മൊത്തം
കുത്തനെ നിറുത്തി വെച്ചു വേഗം.
നിന്നു കുഴഞ്ഞ തൂലിക എപ്പോഴോ
ചെരിഞ്ഞറിയാതെയല്പം മഷി ചൊരിഞ്ഞു, തുറുങ്കിലായി!
മറ്റു ചില പേനകൾ
മർദ്ദം സഹിക്കാതെ പൊട്ടിത്തെറിച്ചു, തൂക്കുകയറിലായി;
തോക്കിൻ മുനയുടെ മുന്നിലായി!
By Murshitha K

Comments