top of page

തി രുവോ ണതി മി ർപ്പ്

Updated: Oct 2, 2024

By Jinesh K V



ഞാ ൻ യു പി സ്കൂളി ൽ പഠി ക്കുന്ന സമയത്ത്, ആ കാ ലഘട്ടത്തി ൽ ആഘോ ഷി ച്ചി രുന്ന

ഓണമാ യി രുന്നു ഏറ്റവും ആനന്ദവും ആവേ ശവും നി റഞ്ഞത്.വീ ട്ടി ൽ ഞങ്ങൾ എന്നും രാ വി ലെ

പൂക്കളമൊ രുക്കും .അത്തം മുതൽക്കേ നല്ല താ ല്പര്യ ത്തോ ടെ ഞാ നും അമ്മയും പൂക്കളമൊ രുക്കുമാ യി രുന്നു.

ചെ മ്പരത്തി , ഓണപ്പൂ, തുളസി , കാ ട്ടുമല്ലി , കൃഷ്ണകി രീ ടം എന്നി വയയൊ ക്കെ യാ ണ് സ്ഥി രം പൂക്കൾ. ഉത്രാ ടം

വരെ വീ ട്ടി ലുള്ള പൂക്കളെ ടുത്ത് പൂക്കളമി ടുകയും , ഉത്രാ ടത്തി നും തി രുവോ ണത്തി നും പൂക്കളം

ഗം ഭീ രമാ ക്കുന്നതി ന് പൂക്കൾ ശേ ഖരി ക്കുന്നതി നാ യി തറവാ ട്ടി ലും പോ കും .ഇത്തരം കാ ര്യ ങ്ങൾ

ചെ യ്യുന്നതി ൽ എനി ക്ക് വളരെ താ ല്പര്യ മാ ണ്. തി രുവോ ണത്തി ന് ഞങ്ങൾ മി ക്കപ്പോ ഴും അമ്മവീ ട്ടി ൽ

പോ യി ഓണം ആഘോ ഷി ക്കുന്നതാ ണ് പതി വ്. അതുകൊ ണ്ട് ഉത്രാ ടത്തി ന് തന്നെ സദ്യ ഉണ്ടാ ക്കി

തറവാ ട്ടി ലെ വല്യ മ്മയെ യും അടുത്ത അയൽപക്കക്കാരെയും വി ളി ക്കും .ഓണത്തി ന് അടുപ്പമുള്ളവരെ

ക്ഷണി ക്കാ ൻ പോ കുന്ന പണി യും എന്റേ ത് തന്നെ യാ ണ്.അവർ ഒരു മുസ്ലിം കുടും ബമാ ണ്. അവരുടെ

റം സാ ൻ, പെ രുന്നാ ൾ പരി പാ ടി കൾക്ക് ഞങ്ങളെ യും ഓണമാ കുമ്പോ ൾ ഞങ്ങൾ തി രി ച്ചും വി ളി ക്കും .

പറഞ്ഞ് വരുമ്പോ ൾ ഓണത്തി ൽ നി ന്നും വലി യ വി ദൂരമല്ല റം സാ ൻ.. റം സാ ൻ ആയാ ൽ അവരുടെ

വീ ട്ടി ലും ഭയങ്കര ബഹളം ആയി രി ക്കും ..അവർ തലേ ദി വസമോ അതി നും കുറച്ച് ദി വസങ്ങൾക്ക്‌ മുന്നെ യോ

ആയി രി ക്കും വി ളി ക്കുക.. റം സാ ൻ ദി നം വന്ന് കഴി ഞ്ഞാ ൽ അന്ന് രാ വി ലെ എഴുന്നേ ൽക്കു മ്പോൾ

ചി ന്തി ക്കും ഇന്ന് അടി പൊ ളി യാ ണല്ലോ .. എന്നി ട്ട് ആ വീ ട്ടി ലെ താ ത്തയുടെ കൈ കൊ ണ്ടുണ്ടാ ക്കി യ

ബി രി യാ ണി യും സലാ ഡും കഴി ക്കാ ൻ വേ ണ്ടി ഉച്ചവരെ കാ ത്തുനി ൽക്കു കയായിരിക്കും ഞാ ൻ..

ഉച്ചയാ യി ട്ട് വേ ണം പോ കാ ൻ.. അതി നാ ദ്യം വീ ട്ടുക്കാ ർ ഒരുങ്ങണം .. അങ്ങനെ ഒരുങ്ങി ഉഷാ റാ യി

വീ ട്ടുക്കാ രും കുറച്ച് നാ ണത്തോ ടെ ഞാ നും അവരുടെ ഉമ്മറത്തേ ക്ക് എന്തെ ന്നി ല്ലാ തെ കയറി ചെ ല്ലുന്നു..

അവർ ഞങ്ങളെ സ്വാ ഗതം ചെ യ്യുന്നു.. അതും ഇതും അങ്ങനെ പലതും കുറച്ച് കാ ര്യ ങ്ങൾ അങ്ങനെ

സം സാ രി ച്ചി രി ക്കുന്നു..അവർ കഴി ക്കാ ൻ വി ളി ക്കാ ൻ കാ ത്തി രി ക്കുകയാ ണ് ഞാ ൻ.. അങ്ങനെ അവർ

വി ളി ക്കുന്നു..ബഹുമാ നത്തോ ടെ കസേ രയി ൽ ചെ ന്നി രി ക്കുന്നു.. അവർ വി ളമ്പുന്നു.. ഏലക്കയുടെ യും

ഗ്രാ മ്പൂവി ന്റെ യും നല്ല മണവും സ്വാ ദും ഉള്ള ബി രി യാ ണി .. കൂടെ തണുത്ത സലാ ഡും .. പി ന്നെ മധുരവും

പുളി യും കൂടി ചേ ർന്ന ഈന്തപ്പഴം അച്ചാ റും കൂടെ യാ കുമ്പോ ൾ വല്ലാ ത്തൊ രു അനുഭൂതി യാ യി രുന്നു..

അവരുടെ സ്നേ ഹം തന്നെ ആ വി ഭവങ്ങളി ൽ ഉണ്ടാ യി രുന്നു.. ആദ്യ മാ ദ്യം വീ ട്ടി ൽ കൊ ണ്ട്

തരുന്നതാ യി രുന്നു പതി വ്.. അതെ .. അന്നേ ദി വസം ഉണ്ടാ ക്കി യതെ ല്ലാം കൂടുതൽ വരുമ്പോ ൾ, ബാ ക്കി

ഉണ്ടാ കുന്ന ബി രി യാ ണി യോ പത്തി രി യോ മറ്റു വി ഭവങ്ങൾ കൊ ടുത്തയക്കുന്ന പതി വാ യി രുന്നു അവർക്ക്..

ഒരു ദി വസം അങ്ങനൊ രു പെ രുന്നാ ളി ന് അവി ടെ യുള്ള കാ ക്കു രാ ത്രി ആയപ്പോ ൾ കുറച്ച് പാ ത്രങ്ങളി ൽ

ഓരോ വി ഭവങ്ങൾ അങ്ങനെ കൊ ണ്ട് തന്നു.. രാ ത്രി സമയമല്ലേ , ഞാ ൻ

പഠി ച്ചുകൊ ണ്ടി രി ക്കുകയാ യി രുന്നു.. പുറത്ത് ബൈ ക്കി ന്റെ ശബ്ദം കേ ട്ട് ഒന്നെ ഴുന്നേ റ്റു പോ യി നോ ക്കി ..

പാ ത്രങ്ങൾ ആയി ട്ടുള്ള ആ കാ ക്കുവി ന്റെ വരവ് കണ്ടതും ഉറക്കമെ ല്ലാം പോ യി .. പഠി ത്തത്തി ന്റെ

ആവേ ശവും കൂടി എന്ന് വേ ണം പറയാ ൻ.. എന്താ യാ ലും അങ്ങനെ തുടങ്ങി യ ഒരു ബന്ധമാ ണത്.

ക്ഷണി ച്ചവരെ ല്ലാം വന്നാ ൽ അവരെ സ്വാ ഗതം ചെ യ്യുന്നത് അച്ഛൻ ആണെ ങ്കി ലും , സദ്യ വി ളമ്പുന്ന

കാ ര്യ ത്തി ൽ താ ല്പര്യ പൂർവ്വം ചെ റി യ കറി കളൊ ക്കെ ഞാ നാ ണ് വി ളമ്പാ റ്. ചി ലതൊ ക്കെ ഞാ ൻ

ഉണ്ടാ ക്കുകയും ചെ യ്യാ റുണ്ട്. ബാ ക്കി സദ്യ വട്ടകാ ര്യ ങ്ങളെ ല്ലാം അമ്മ തന്നെ ചെ യ്യും . അച്ഛനും ഇതി ലൊ ക്കെ


വളരെ പങ്കുണ്ട്. പി ന്നെ ഏട്ടനും . എല്ലാ പരി പാ ടി കളും കഴി ഞ്ഞാ ൽ കുറച്ച് തമാ ശകളും , വി ശേ ഷങ്ങളും

പറഞ്ഞവി ടി രി ക്കും .

തി രുവോ ണത്തി ന് രാ വി ലെ പൂക്കളം ഗം ഭീ രമാ യി ഒരുക്കും . എന്നി ട്ട് ചടപടെ ഒരുങ്ങി അമ്മവീ ട്ടി ൽ

പോ കും . അവി ടെ മറ്റെ ല്ലാ കുടുബാം ഗങ്ങളും ഒന്നി ച്ച് തി രുവോ ണം കെ ങ്കേ മം ആക്കും . കസി ൻസിനെ

കാ ണുന്നതും അവരുടെ കൂടെ ഓടി ചാ ടി കളി ച്ചർമാദിക്കു ന്നതിലാണ്‌ എന്റെ ആവേ ശവും ആനന്ദവും .

ഒന്ന് ക്ഷീ ണം വരാ നാ വുമ്പോ ഴേ ക്കും അടുക്കളയി ൽ നി ന്ന് ഓരോ രുത്തരുടെ യും ഓമനപ്പേ രുകൾ

വി ളി ക്കാ ൻ തുടങ്ങും .എല്ലാ വരും മടി ച്ച് പതി യെ ഒന്നി ന് പി റകെ ഒന്നാ യി അടുക്കളയി ലേ ക്ക് പോ കും .

മേ ശമേ ൽ വച്ചി രി ക്കുന്ന വാ ഴയി ലയി ൽ വലി യതേ ത് എന്ന് നോ ക്കി അവി ടെ ഇരി ക്കാ ൻ നോ ക്കുമ്പോ ൾ

ആയി രി ക്കും കൂട്ടത്തി ൽ ആരെ ങ്കി ലും അവി ടെ കേ റി ഇരി ക്കുന്നത്. മി ക്കവാ റും അത് പെ ങ്ങളുമാ രാ കും .

എന്നേ ക്കാ ൾ പ്രാ യം കുറവാ യത് കൊ ണ്ട് തർക്കിച്ചാലും കാ ര്യ മി ല്ല. എന്നി രുന്നാ ലും ഓരോ വി ഭവങ്ങൾ

വി ളമ്പുമ്പോ ൾ എനി ക്ക് കൂടുതൽ വി ളമ്പും അത് പോ ലെ എന്റെ സമപ്രാ യക്കാ രനാ യ

അനന്തരവന്മാ ർക്കും .എങ്കിലും എനി ക്കുള്ള അത്ര ഉണ്ടാ കി ല്ല.പെ ങ്ങളുമാ രും അധി കം കഴി ക്കാ ത്ത

കൂട്ടത്തി ലാ ണ്. എല്ലാ വരും പെ ട്ടെ ന്ന് കഴി ച്ച് എഴുന്നേ ൽക്കും . എന്റെ യും പെ ങ്ങളുമാ രുടെ യും പതുക്കയെ

കഴി ച്ചു കഴി യുകയുള്ളൂ. എന്റേ ത് കഴി ഞ്ഞാ ലും ചി ലപ്പോ ൾ അവരുടേ ത് കഴി യി ല്ല.അവർക്കൊക്കെ

സം സാ രത്തി ലാ യി രി ക്കും ശ്രദ്ധ.പ്രധാ ന പ്രശ്നമെ ന്തെ ന്നാ ൽ അവരി ൽ ഒരാ ൾക്ക് കഴി ക്കുമ്പോ ൾ

എപ്പോ ഴും ഒരു തുണ വേ ണമെ ന്നതാ ണ്. എനി ക്കത് നി ർബന്ധമില്ല. എന്നാ ൽ അവസാ നം കഴി ച്ച്

കഴി യുന്നത് എന്റേ താ യി രി ക്കും . അതി ന് കാ രണം പെ ങ്ങളാ ണ്. ഞാ ൻ കഴി ച്ച് കഴി ഞ്ഞ് അവൾക്ക്

തുണയി ല്ലാ തെ വന്നാ ൽ എനി ക്ക് കുറച്ച് ചോ റും കൂടി വി ളമ്പട്ടെ എന്ന് അമ്മയോ ചെ റി യമ്മയോ

ചോ ദി ക്കുകയും വി ളമ്പുകയും ഒപ്പം കഴി യും . അവളുടെ കഴി യാ റാ യാ ൽ എന്നോ ട് വേ ഗം കഴി ക്കാ ൻ

പറയും .അത് വക വയ്ക്കാ തെ ഞാ ൻ പതുക്കെ കഴി ക്കും .അല്ലെ ങ്കി ൽ വയറുനി റഞ്ഞ് ഛർദ്ദിക്കാൻ വന്നാ ൽ

മതി യാ ക്കും . ഇതി നൊ ന്നും അനുവദി ക്കാ തെ ഞാ ൻ പെ ട്ടെ ന്ന് എഴുന്നേ ൽക്കാൻ നോ ക്കി യാ ൽ അവളും

മതി യാ ക്കി എഴുന്നേ ൽക്കും . ഇതി ന്റെ യൊ ക്കെ പ്രധാ ന കാ രണം മതി യാ ക്കി പോ ന്ന

അർമാദിപ്പിനോടു ള്ള ആവേ ശമാ ണ്.വല്ല കണ്ണുപൊ ത്തി കളി യോ , പന്ത് കളി യോ , കാ ക്കക്കുയി ലോ

അങ്ങനെ വല്ലതും ആയി രി ക്കും .. എന്ന് വച്ചാ ലും പകുതി വച്ച് നി ർത്തിപോയതിന്റെ തി ടുക്കമാ ണ് ആ

കാ ണുന്നത്. അവരുടെ വേ ഗം കാ രണം പരമാ വധി വേ ഗത്തി ൽ ഞാ നും കഴി ക്കുമെ ങ്കി ലും എല്ലാം

ആസ്വ ദി ച്ചുമാ ത്രമേ കഴി ക്കൂ..

ഇതി നൊ ക്കെ പുറമെ ബന്ധുക്കളുടെ വക കി ട്ടുന്ന ഓണക്കോ ടി യും ഓണക്കോ ളുകളും കൂടി യാ കുമ്പോ ൾ

തൃപ്തി യാ യി .ഓണക്കോ ടി കൾ അവരുടെ ഇഷ്ടാ നുസരണമാ യത് കൊ ണ്ട് എനി ക്ക് ഇഷ്ടപ്പെ ടാ തെ വന്ന

സന്ദർഭങ്ങൾ ഉണ്ടാ യി ട്ടുണ്ട്.എന്നാ ൽ ചി ലപ്പോ ളൊ ക്കെ ഞാ ൻ പ്രതീ ക്ഷി ക്കുന്നതി നേ ക്കാ ൾ

ഗം ഭീ രമാ യി രി ക്കും . എന്നി രുന്നാ ലും ഞാ ൻ പ്രതീ ക്ഷി ക്കാ റി ല്ല. അച്ഛൻ ഓണക്കോ ടി

എടുത്തുതരും .അതി ട്ടാ കും അമ്മവീ ട്ടി ൽ പോ കുന്നത്. എന്നാ ൽ ബന്ധുക്കാ ർ തരുന്നത് ഞാ ൻ ഇടാ ത്ത

ശൈ ലി യി ൽ ഉള്ളതാ യി രി ക്കും . ജീ ൻസ്, മുഴുവൻകയ്യു ള്ള ബനി യൻ എന്നി വ.അതുകൊ ണ്ട്

അതൊ ക്കെ മറ്റുള്ള കസി ൻസ് എടുക്കും .ഷർട്ടിനു ള്ള തുണി യാ ണ് അവർ തരി ക.കൂടെ

സാ രി ,ചുരി ദാ ർ,ഉടു പ്പ് തുടങ്ങി യവയൊ ക്കെ അമ്മ, ചെ റി യമ്മ, പെ ങ്ങളുമാ ർ എന്നി വർക്കും .എല്ലാ വരും

എല്ലാ വർക്കും കഴി യുന്ന പോ ലെ ഓണക്കോ ടി എടുത്തുകൊ ടുക്കും .

വി രുന്നി ന് പോ കുന്നതി ന് മുമ്പ് തി രുവോ ണതലേ ന്ന് ഒരു സി നി മ കാ ണാ ൻ പോ കുന്നത്

പതി വാ ണ് . ഓണക്കാ ലത്ത് പുതി യ സി നി മകളുടെ റി ലീ സ് ഉണ്ടാ കുമല്ലോ . അത് മറ്റൊ രു ഓളം ..

എന്താ യാ ലും ആ പത്തു ദി വസങ്ങൾ ആ വർഷം മുഴുവനും ആവേ ശം കൊ ള്ളി ക്കുന്ന തരത്തി ൽ

അർമാദിച്ചു കാ ണും .സ്കൂൾ തുറന്ന് ക്ലാ സ്സി ൽ വരുമ്പോ ൾ സുഹൃത്തുക്കളെ കാ ണുമെ ങ്കി ലും


സന്തോ ഷത്തി ലുപരി യാ യി ഒരു അലസത കാ ണുന്നത് പതി വാ ണ്. പ്രത്യേ കം എന്റെ ... ആനന്ദവും

ആവേ ശവും ഇവി ടെ തീ രുന്നി ല്ല. ആ കാ ലഘട്ടം മൊ ത്തം അങ്ങനെ ആണ്...


By Jinesh K V



Recent Posts

See All
A Laundry Room Mystery”

By Jhanvi Latheesh Detective Sam never imagined their first case would involve socks. Especially not left socks. But here we were. The scene: a bedroom floor littered with an army of single right soc

 
 
 
Abyssal Light Part 3: Wake

By Drishti Dattatreya Rao Outside the ward, the hospital continued its quiet chaos – unaware that, inside one of its rooms, something had begun to change.  The nurse ran towards the front desk, narrow

 
 
 
Abyssal Light Part 2: Colours

By Drishti Dattatreya Rao Bright warm orange – the colour of my alarm. That’s the colour I wake up to.  I open my eyes. The silly tune no longer carries its silliness anymore. I turn off my alarm, str

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page