ചതുരംഗം
By Tulasi Chembakam
ജനന മരണങ്ങൾക്കിടയിലെ ജയഭേ -
രിക്കായുള്ളൊരാ തീവ്ര തൃഷ്ണയെ,
ചതുരംഗക്കളത്തിലെ അടരാടുമാ
കരുക്കൾ പോൽ കണ്ടു ചൊല്ലിടട്ടെ!
ചതുർ -അംഗങ്ങളെന്നാലീ
പോർനിലത്തിൽ
ഗജം അശ്വം രഥം കാലാൾ എന്നിവരാൽ അക്ഷൗഹിണിയൊന്നൊരു-
ക്കിയീ സേനകൾ,
യുദ്ധ വിന്യാസം ചെയ്തു പോരാടി ജയിപ്പാനുള്ള
വിശേഷ വിനോദ മൊന്നായി ഗണിച്ചീടാം.
ബാല്യ കൗമാര യൗവ്വന വാർദ്ധക്യമെന്നീ നാലു
ദശകളാലും കർത്തവ്യങ്ങൾ കൊണ്ടാടി ,ലാഭ , ലക്ഷ്യ, നഷ്ടമെന്ന സേനയൊന്നൊരുക്കി , പട വെട്ടി പോകുന്നൊരീ കുരുക്ഷേത്രത്തിൽ പലതിനോടും .
മനസ്സിലെ മോഹങ്ങളുടെ കറുത്ത കരുക്കളും
ബുദ്ധിയിലെ ചിന്തയുടെ വെളുത്ത കരുക്കളും
തമ്മിൽ അടരാടി അരങ്ങിതു കൊഴുക്കുമ്പോൾ ,
മനസ്സാക്ഷിയെന്നൊരാ രാജനെ കാത്തിടാം
കണ്ഠത്തിൽ വാൾ മുനയതു ഏൽക്കാതെ .
ആയുസ്സിൻ ചതുരംഗ കളത്തിൽ ആരുമേ ..
അലസ്സരായ് തുടരാതെ അങ്കം നടത്തി ജയിക്കൂ,
അഘോരമാം അധർമ്മത്തിനു മനീതിക്കുമെതിരെ ,
കമ്പമൊട്ടും കുറയാതെ കളം നിറഞ്ഞാടി തന്നെ.
🌟🌟🌟🌟🌟🌟
By Tulasi Chembakam

Comments