കൂടണയാതെ
By Tulasi
പേരാലൊന്നിന്റെ പരിഭവം കേട്ടുമടുത്തു ഞാൻ.
പരന്നൊഴുകുന്ന ചില്ലകൾ പൊടുന്നനെയൊരു-
നാൾ, മഴുവിന്റെ ചുംബനത്താൽ മണ്ണിലറ്റു വീണു
അതിലേറെ ശോക, മതിൽ കൂടുകൂട്ടിയ ഇണ -
കുരുവികളുടെ, അഭയം തേടുന്നൊരുശോക കഥ
പണ്ടൊരു മഴനാളിൽ;
ഇടമില്ലാതലഞ്ഞവർ പലനാളും പല വഴിക്കായ്,
ഒടുവിൽ കണ്ട,തുരുത്താത്തായിരുന്നീ വടവൃക്ഷം
ആദ്യത്തെ കൺമണിയെ വിരിയിച്ചെടുക്കാനിരു-
വരും സല്ലപിച്ചങ്ങനെയയിരിക്കവേ…
പാതമേലോടുന്നശകടമതിനുവഴിയൊരുക്കാനായ്, പാതിയും വെട്ടി മുറിച്ചിട്ടു പാപികൾ.
പിന്നെയുമാശിച്ചുകരുതിയിരുന്നവർ;കുരുവികൾ
രണ്ടാമൂഴത്തിനായ് .
അന്നേരമതിലേപായുംവൈദ്യുതകമ്പികൾക്കായി, മുറിക്കുന്നു പിന്നെയും കൊമ്പുകൾ പലതും .
ഇടമൊന്നു,മാറ്റിയതിൽ മറു കൂടൊരുക്കാൻ
നോറ്റിരിക്കവേ ; പിന്നെയു,മതാ പിടഞ്ഞു വീഴുന്നു മരത്തിൻ പാതി മണ്ണിലേയ്ക്ക് ;
അയൽപക്കമിരുവരും കരിയിലകണ്ടു പേടിച്ചാവാം ശിഖിരങ്ങളാകെ അരിഞ്ഞിടുന്നു !
ജലപാതയൊരുക്കാനായവളുടെ
തായ്വേരു,മറുക്കയാൽ, വൈകാതെയൊരു നാൾ
ക്ഷീണിച്ചു ക്ഷയിച്ചു നിലം പൊത്തി,യീ മഹാവൃക്ഷം പതിയെ …
പേരാലൊന്നിതാ പന പോലെ നിൽക്കുന്നു
പാവം, കഥയെന്തെന്നറിയാതെ കണ്ണീരിലാഴുന്നു.
കുരുവികൾക്കൊപ്പമൊരു നൂറു കിളികളും
അണ്ണാനും പിന്നെ,യീ വടവൃക്ഷത്തെ
പെരുവഴിയമ്പലമായ് കൊണ്ട് , പറക്കുന്നൊരായിരം പക്ഷിവൃന്തങ്ങളും ദിക്കും ദിശയുമറിയാതെ അഭയാർത്ഥികളായ് പലായനം ചെയ്യുന്നു.
ജന്മഗേഹം വിട്ടക,ന്നഗതിയായ് അലയുമാ ഇണക്കുരു വികളുമവരുടെ അമ്മ മരത്തിൻ
ശാപ മോക്ഷത്തിനായ് ,
കണ്ണീർ പൊഴിച്ചു പറന്നകലുന്നു.
By Tulasi

Comments