ഓർമ്മക്കൂടാരം
By Avanija Jayakumar
കിളിമകൾ പാടുന്ന പാട്ടിൽ ഞാൻ കേട്ടൂ
കേരളമണ്ണിന്റെ ഈരടികൾ
സുന്ദര സുരഭില സ്വപ്നമീ ഭൂമിയിൽ
വന്നുദിച്ചൊരു സൂര്യനെപ്പോൽ
പെയ്തൊഴിയുന്നൊരീ പൂമഴച്ചാറ്റലിൽ
മിന്നിമായുന്നിതെൻ തിരുവോണ നാൾ
ഓർമ്മകൾ ഊഞ്ഞാലാടുമീ മാവിന്റെ
തുഞ്ചത്തിരുന്നൊരു കൂടുകൂട്ടാം
ഓർമ്മകൾ കൊണ്ടൊരു കൊച്ചുകൊട്ടാരമായ്
മാറിക്കിൽ ഓലകൾ മെടഞ്ഞെടുക്കാം
തുഴയില്ലാതൊടുന്ന കുഞ്ഞോടം കണക്കേ
പായുമീ മനസ്സിനെ പിടിച്ചുകെട്ടാം
നിനവിന്റെ മാരിവിൽ കൊട്ടാരക്കെട്ടിൽ പിടിച്ചു കെട്ടാം
The Palace of Memories
I heard a song of a little bird
Songs of the land of Kerala
Like a rising sun,
It’s a beautiful dreamy earth
My Onam days are flashing
In a falling shower of flowers
Let’s build a nest at the end of this Mango Tree
In which my dreams are playing a swing
A small palace filled with my memories
Like a boat running without an oar
Tie the running mind
Tie up in the rainbow palace of memories
By Avanija Jayakumar

Comments