ഒരു വിഷു കൈനീട്ടം - By Anju A S
Written By: Anju A S
Category: Malayalam Poetry
Competition: Poetry and Creative Writing Competition 2026
In the esteemed Poetry and Creative Writing Competition 2026, Anju A S presents "ഒരു വിഷു കൈനീട്ടം," a Malayalam poem resonating with the cultural vibrancy and traditional essence of the Vishu festival. This work, beautifully steeped in cultural heritage, showcases the participant's passion and talent in weaving together language and tradition.
About the Work
"ഒരു വിഷു കൈനീട്ടം" is a tapestry of rich cultural imagery and emotions, celebrating the auspicious festival of Vishu. With a narrative that vividly portrays the rituals and joy associated with this occasion, the poem invites readers to experience the warmth and community spirit. Anju A S employs a lyrical style that enhances the poem's emotional depth and cultural resonance.
ഒരു വിഷു കൈനീട്ടം
Original Submission by Anju A S
ഒരു വിഷുക്കൈനീട്ടം
മന്ദിരമുയർന്നതാ
ചന്ദനവർണ്ണത്തിൽ
വിദ്യാഭവനിന്റെ പൂമുഖത്തായ്
മെല്ലെയാണെങ്കിലു
മോരോപടവിലും
തച്ചന്റെ മതിഗുണ
മൊന്നാമതായി
പണിയെല്ലാം
പൂർത്തിയായ്
ജീവൻതുടിപ്പുമായ്
മകുടത്തിൽ
ശ്രീയെഴുംപൊട്ടുമായി
വാതായനങ്ങൾ തുറക്കുമാവെൺപകൽ
വന്നെത്തി
മീനത്തിൽഭരണിനാളിൽ
ഈദിനമുത്സവമാകീ
ടുവാനായി
രാവേറെപണിതുനാം ആനന്ദത്താൽ
ഗണപതിഹോമത്തിൻ ഗന്ധത്താലന്നത്തെ
സൂര്യോദയംതന്നെ
ധന്യമായി
ഏകത്വഭാവത്താൽ ഏകാഗ്രചിത്തരായി
വിദ്യാഭവനിന്റെ
സാരഥികൾ
ബഹുവർണ്ണചിത്രത്തിൻ ഉടയാടകളുമായി
അങ്കണാമധ്യത്തിൽ വന്നണഞ്ഞു
സുസ്മേര വദനത്താൽ ഉത്സാഹഭരിതരായി
വേറിട്ടകർമ്മത്തെ സ്വീകരിച്ചു
മധ്യാന വേളയിൽ സമ്പുഷ്ടമായൊരാ
അന്നദാനസദ്യ നീങ്ങിടുമ്പോൾ
കർത്തവ്യ നിരതരായി ശ്രദ്ധയോടങ്ങനെ
അനുപമ നിർവൃതി അനുഭവിച്ചു
വിദ്യാധനത്തിനായി ഹരിശ്രീകുറിച്ചതിൻ
വിഘ്നങ്ങൾ തീണ്ടാതിരിക്കുവാനായി
നിലവിളക്കിൻചാരെപൂമെ ത്തയാൽത്തന്നെ
വിഘ്നേശ്വരനെ അലങ്കരിച്ചു
അതിഥിയായെത്തിയ ചങ്ങാതിമാരെല്ലാം
ആഥിത്യം സ്വീകരിച്ചുപവിഷ്ടരായി
മുഖ്യരാംഅതിഥികൾ
സുസ്മേര വദനത്താൽ
സേനതൻ മധ്യത്തിലാഗതരായി
ഏഴുതിരിയിട്ട പൊൻവിളക്കിൻപ്രഭ
ഉയരത്തിലങ്ങനെ തെളിയിച്ചപ്പോൾ
നല്ലൊരുനാളതൻപുത്തൻ പ്രതീക്ഷയിൽ
ഉള്ളംകുളിർന്നു സദസ്യരെല്ലാം
പിന്നെയാവേദിയിൽ നിന്നുയർന്നങ്ങനെ
ജ്ഞാനസമ്പൂർണ്ണമാം വാഗ്ധോരണി
പുകൾപെറ്റനർത്തകർ വിസ്മയചുവടുമായി
കുളിർമഴപെയ്യിച്ചു
വേദിയാകെ
ലാളിത്യമേറുന്നസ്വരരാഗ ഗംഗയാൽ
സംഗീതസാന്ദ്രമായ് അന്തരംഗം
ഒടുവിലാവേദിയിൽ ആദരണീയരായി
വിദ്യാഭവനിന്റെ സാരഥികൾ
ജ്വലിച്ചിരുന്നപ്പഴും പൊൻവിളക്കിൻതിരി
പുത്തനുണർവോടെ പൊൻപ്രഭയിൽ
ചാരുതയേറുമീ വിഷുക്കൈനീട്ടത്തിൻ
കാരണഭൂതരായ് തീർന്നോർക്കെല്ലാം
നേരുന്നുമനതാരിൽ മംഗളം
മംഗളം
ആയുരാരോഗ്യത്തിൻ സൗഖ്യങ്ങളും.
About the Competition
The Poetry and Creative Writing Competition 2026 by Hashtag Kalakar is a prestigious platform for writers and poets to showcase their creativity and storytelling prowess. This event celebrates literary excellence, offering participants the opportunity to present their works to a broader audience and engage in a vibrant community of fellow creatives.
We extend our heartfelt thanks to Anju A S for their captivating contribution, "ഒരു വിഷു കൈനീട്ടം," in the Poetry and Creative Writing Competition 2026. Your work enriches the cultural tapestry of this event, and we are delighted to share your poetic vision with our audience.
About Hashtag Kalakar
Hashtag Kalakar is a creative platform dedicated to providing artists, writers, singers and other creative talents with opportunities to showcase their work and reach wider audiences through competitions, features and creative initiatives.




Comments