എന്റെ മാലാഖ
By Naseeba
കുഞ്ഞിക്കാലിൽ നിറയെ കിലുക്കമുള്ള പാദസരം ഇട്ട് വീട് മുഴുവൻ തന്റെ സാന്നിദ്യം അറിയിച്ചു നടക്കുന്ന പൊന്നോമനയാണ് എന്റെ മാലാഖ,അവളുടെ കുഞ്ഞരിപ്പല്ലുകളും കിളിക്കൊഞ്ചലും എത്ര മനോഹരമാണെന്നോ ,ഞാനെന്ന അമ്മയെ എന്നേക്കാൾ നന്നായി അനുകരിക്കാൻ അവൾക്കറിയാം,,എന്റെ മകന്റെ (അവളുടെ ചേട്ടന്റെ )രണ്ടാനമ്മയാണവൾ,വീട്ടിലെ ആർക്കും അവളുടെ സഹായസ്ഥം എപ്പോഴും ലഭ്യമാണ്. ആരുടെ ദേഷ്യവും ശമിപ്പിക്കാൻ കൂടി കഴിവുള്ളവളാണവൾ,ഓരോ നിമിഷവും അവൾ അറിയാതെ തന്നെ അവൾ ചുറ്റുമുള്ളവർക്കായ് സന്തോഷത്തിന്റെ മാന്ത്രിക വലയം തീർത്തുകൊണ്ടിരിക്കുന്നു,എനിക്കായ് ദൈവം ഭൂമിയിലേക്കയച്ച മാലാഖയാണോ ഇവളെന്ന് പലപ്പോഴും തോന്നിപ്പോകുന്നെനിക്ക് ,ഭൂമിയിൽ നമുക്കായ് ദൈവം തരുന്ന ഒരു വലിയ അനുഗ്രഹമല്ലേ പെൺകുഞ്ഞുങ്ങൾ ?മാലാഖമാർ
By Naseeba

Comments