top of page

ഇന്നത്തെ ഉണ്ണികൾ - By Sunil Mattakkara

21 minutes ago
2 min read

Written By: sunil mattakkara

Category: poetry

Competition: Poetry and Creative Writing Competition 2026

In a world where traditions and modernity often collide, Sunil Mattakkara brings forth "ഇന്നത്തെ ഉണ്ണികൾ," a poignant Malayalam poem. Featured in the Poetry category of the Poetry and Creative Writing Competition 2026 on Hashtag Kalakar, this work delves into the evolving landscape of childhood against the backdrop of cultural shifts. Sunil's work offers a meaningful reflection on the changes that time and society impose on familial and cultural connections.

About the Work

Sunil Mattakkara's "ഇന്നത്തെ ഉണ്ണികൾ" captures a sense of nostalgia and loss as it examines the transformations in childhood experiences. Through vivid imagery and emotive language, the poem explores themes of disconnect and longing in a rapidly changing world. It reflects on the absence of traditional family bonds and the impact of modern lifestyles on the younger generation, evoking a deep sense of contemplation.

malayalam poetry

Original Submission by sunil mattakkara

ഇന്നത്തെ ഉണ്ണികൾ #

ഇന്നത്തെ ഉണ്ണികൾക്ക് ഉണ്ണുവാൻ

ഉരുളകൾ വേണ്ട ,നറു നെയ്യ് വേണ്ട

പപ്പടം വേണ്ട ,ഉരുളകൾ ഉരുട്ടുവാൻ

മുത്തശ്ശിക്കൈകളിന്നു കഥകളിൽ മാത്രം

കാക്കയും പൂച്ചയും കണ്ടുണ്ണുവാൻ

ഒക്കത്തിരിന്നു കുറുമ്പുകൾ കാട്ടുന്ന

ഉണ്ണികൾ ഇന്നെവിടെ ?മുത്തശ്ശിക്കഥകൾ

കേട്ടു വളരുവാൻ ഭാഗ്യമില്ലാത്തവർ,

അമ്മമാരില്ല കുഞ്ഞിനെ ഓമനിക്കാൻ

പകരമായി ആയകൾ കൈയ്യടക്കി

ആയമ്മമാർ നൽകുന്ന അന്നം ഭുജിച്ചു

മാതൃസ്നേഹം നഷ്ടമായി പോയവർ

രാപ്പകൽ ഭേദമില്ലാതെയുള്ള ജോലിയും

പിന്നെ ,പണത്തിനായി നെട്ടോട്ടവും

കുഞ്ഞുങ്ങളോ , വാടകക്കെടുക്കുന്ന

മാതൃകരങ്ങളിൽ, അല്ലെങ്കിൽ പകൽക്കൂടുകളിൽ

പിച്ചവെപ്പിക്കുവാൻ അപ്പൂപ്പന്മാരില്ല

പിച്ച നടക്കേണ്ട ഉണ്ണികളിന്നു വട്ടം തിരിയുന്ന

ചക്രം പിടിപ്പിച്ച കുട്ടയിൽ നടന്നു പഠിക്കുന്നു

വീഴില്ല മുട്ടിലെ തൊലിയുരിയില്ല അതുമാത്രമാണ്

വേണ്ടത് അച്ഛനുമമ്മക്കും , സമയമവർക്കമൂല്യം

മക്കളെ നോക്കി കളയുവാനില്ലപോലും,

മാന്യത നേടണം ,ഡംഭു കാട്ടണം സമാജത്തിൽ

ഇങ്ങനെയുള്ള കാലത്തു മറക്കുന്നുണ്ണികളേ

ഈ ഉണ്ണികൾ വളർന്നുന്നതന്മാരായാൽ

കടമകൾ മറക്കുന്നുവെന്നാരോട് ചൊല്ലും

അവരോടു ചെയ്ത കർമ്മത്തിൻ പ്രതി

കർമ്മമല്ലാതെന്തവർ തിരികെ തരേണം

മുലപാലിന്റെ ചൂരറിയാത്തവർ

അമ്മതൻ മാറിലെ ചൂടറിയാത്തവർ

മുത്തശ്ശിക്കഥകൾ കേട്ടുവളരാത്തവർ

അപ്പൂപ്പൻകൂടെ ആന കളിക്കാത്തവർ

മണ്ണിന്റെ നിറമെന്ത്, മണമെന്ത് , ഗുണമെന്തെ

ന്നറിയാത്തവർ ,ബന്ധമെന്നറിയാത്തവർ

ബന്ധനങ്ങൾ മാത്രം കണ്ടു വളർന്നവർ

സമൂഹത്തിനെന്തു നന്മ ചെയ്യുവാൻ പോകുന്നു

എന്ന ചോദ്യം ബാക്കിയായിവിടെ നിൽക്കുന്നു

അറിയാതെയവരുടെ മനസിന്റെ കോണിൽ

മുളക്കുന്ന അരാജകത്വത്തിൻ വിത്തുകൾ

പണമാണ് വലുതെന്നു ചിന്തയും,അതുണ്ടാക്കുവാൻ

പല മാർഗ്ഗവും സ്വീകരിച്ചുപോകുന്നവർ

മായാവിയും ,ലുട്ടാപ്പിയും ,അമർ ചിത്ര കഥയും

കാണാത്തവർ , ടോമും ജെറിയും കണ്ടു കാലം കഴിച്ചു

പാഠ്യ വിഷയങ്ങൾ തത്തയെപ്പോലെ പഠിച്ചുച്ചരിക്കും

പരന്ന വായനകൾ പാതാള ലോകം പൂകി

അറിവുകൾ കൂടി സ്വയബോധമെവിടെയോ നഷ്ടമായി

മറ്റുള്ളവർ പറയുന്നതെന്തും സത്യമെന്നവർ

കരുതി വാരിവലിച്ചങ്ങു വിഴുങ്ങുന്നു .

കാലം കൈചൂണ്ടുന്നു മാതാപിതാക്കളെ

നിങ്ങളിതിനുത്തരം നൽകിയേ മതിയാവൂ

നിങ്ങളുടെ കുഞ്ഞിനെ ഇങ്ങനെ യാക്കിയതിൽ

നിങ്ങളാണുത്തര വാദികൾ ,നിങ്ങൾ മാത്രം .

രചന:- സുനിൽ മറ്റക്കര

About the Competition

The Poetry and Creative Writing Competition 2026 by Hashtag Kalakar is a celebration of literary excellence and creativity. It invites poets and writers from diverse backgrounds to share their unique voices and perspectives. This platform fosters a vibrant community of artists dedicated to the exploration and expression of the human experience through the written word.

We extend our heartfelt gratitude to Sunil Mattakkara for sharing "ഇന്നത്തെ ഉണ്ണികൾ" with us. Your contribution to the Poetry and Creative Writing Competition 2026 enriches our understanding of cultural evolution and its impact on childhood. Thank you for your poignant reflections and for being part of this literary journey.

About Hashtag Kalakar

Hashtag Kalakar is a creative platform dedicated to providing artists, writers, singers and other creative talents with opportunities to showcase their work and reach wider audiences through competitions, features and creative initiatives.

 
 
 

Recent Posts

See All
A Soul Confiscated - By Rishika Gupta

Written By: Rishika Gupta Category: Short Story Competition: Poetry and Creative Writing Competition 2026 In her short story "A Soul Confiscated," Rishika Gupta invites readers to explore the complex

 
 
 
Dispossession - By Purna Padmaja

Written By: Purna Padmaja Category: Poetry Competition: Poetry and Creative Writing Competition 2026 In the imaginative and deeply resonant world of poetry, Purna Padmaja emerges with her captivating

 
 
 
A New Version Of Me - By Purna Padmaja

Written By: Purna Padmaja Category: Poetry Competition: Poetry and Creative Writing Competition 2026 Purna Padmaja presents "A New Version Of Me" in the Poetry category of the esteemed Poetry and Cre

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page