ഇനി എന്ന് കാണും നമ്മൾ
- Hashtag Kalakar
- Dec 20, 2023
- 1 min read
Updated: Jul 28
By Shana Fathima M N
എന്നും മനസിനുള്ളിൽ വിങ്ങലായി
നിറഞ്ഞു നിൽക്കും നിൻ ഓർമ്മകൾ...
ഓർക്കാതെ ഓർക്കും നിൻ മുഖം
കാണാതെ കാണുന്ന നിൻ മിഴികൾ
പറയാതെ പറഞ്ഞ പ്രണയം
അറിയാതെ കണ്ട സ്വപ്നങ്ങൾ
എല്ലാം ബാക്കിയാക്കി നീ മറ്റൊരു
ലോകത്തേക്ക് പോയപ്പോഴും
നിന്നെ ഒരു നോക്ക് കാണാൻ
ഞാൻ ഇവിടെ കാത്തിരിക്കുന്നു
ഇനി എന്ന് കാണും നമ്മൾ......
By Shana Fathima M N

Comments