അർദ്ധ മധുര കാവ്യം
By Naseeba
ഇന്നു ഞാൻ തിരിച്ചറിഞ്ഞീടുന്നാ
കാവ്യത്തിൻ മധുരിമ
എത്രയോ നാളുകളായോരോ താളുകൾ
ഞാൻ മറിച്ചീടുന്നെങ്കിലും
പിറകിലൊട്ടൊന്ന് കണ്ണോടിക്കവേ
കണ്ടു ഞാനിന്നാ ജീവിതമെന്നൊരാ
അർദ്ധമധുര കാവ്യത്തെ,
കണ്ണീരിൽ കുതിർന്നോരോ താളിനുമിപ്പുറം
തേൻകിനിയും പൂക്കളുള്ളോരോ താളുകൾ,
അസൂയയാൽ വട്ടമിട്ടു പറക്കുന്ന ചിത്രശലഭങ്ങളും ,
വരും താളുകൾ തുറക്കാനായ് ആവേശത്തോടെ
കാത്തിരിക്കുന്നിന്ന് ഞാൻ
ജീവിതമാം മഹാകാവ്യത്തിന് താളുകൾ
മുഴുവനായ് തുറക്കാതെ പോയവരെത്ര മൂഢന്മാർ ,വർണ്ണശബളമാമെത്രയെത്ര
താളുകളാണവൻ കാണാതെ പോയത് ,
നഷ്ടം ! കഷ്ടം ! നഷ്ടം !
By Naseeba

Comments