top of page

അമരം (About Honour Killings)

Dec 6, 2022
1 min read

By Asiya S


പ്രേമവീര്യം കെടാത്ത നെഞ്ചുകളുമായാ

വഴി ഇരച്ചെത്തിയതിവിടെയാണോ പ്രാണനായോരച്ഛനെയന്നവർ ചോരയിലാഴ്ത്തിയതിവിടെയാണെന്ന തെന്റെയുള്ളം പൊള്ളിക്കുന്നു


മാവിനെച്ചുറ്റിയലിയുന്ന ആലിന്റെ

വള്ളികൾ നിൻ നീർതടത്തെമായ്ക്കട്ടെ

ഈ കാടും മലയുമവരുടേതായ്കൊള്ളട്ടെ

ശുദ്ധിയുടെ കാലാളുകൾ തേടിവരുംനേരം

പ്രണയത്തിൻ ചിറകുകളേന്തി പറക്കാം


ഒടുവിലവർ ജയിച്ചു ഞാനെന്റെയ

ച്ഛനെയും തോൽപിച്ചു ഇനിയൊരു കാലം വരാനുണ്ട് പ്രിയതമേ അവിടെ നാം പോയ വിടവുകളവരന്വർത്ഥമാക്കും അന്നടിയാൻ

മാരെ തേടുന്നവരെയാരു കേൾക്കാൻ





അന്ന് നാം ദാഹമകറ്റും പാടം കയ്യേറും

തല്ലിയോടിച്ച തമ്പ്രാക്കന്മാർ നോക്കി

നിൽക്കെ നമ്മുടെ കുഞ്ഞുങ്ങൾ ഗമയേറ്റി

നടന്നകലും നാമിരിക്കുന്ന മണ്ണിലവർ

ആരവങ്ങളോടെ ഹൃദയം കൈമാറും


പൂവണിഞ്ഞ സ്വർഗ്ഗത്തിലേക്കൊരുവട്ടം

തിരികെയെത്താൻ മേലെനാംകൊതിക്കും

ഉയരെയുയരെ തല്ലിച്ചതഞ്ഞൊരായിരം

വദനങ്ങൾ ചിരിതൂകും ഒരായിരംനക്ഷത്ര ങ്ങളെ നോക്കിയവർ നയിച്ചവരെ സ്മരിക്കും


സ്വപ്നത്തിൻ മാധുര്യമേറിക്കഴിഞ്ഞാൽ

മരണത്തിൻ വേദനയുമമൃതമാണിന്ന്

ആൽമരച്ചുവട്ടിലാരുടേതുമല്ലാത്ത മണ്ണിൽ

രണ്ട് മനുജരെക്കൂടിയാ മൃഗങ്ങൾ

എരിതീയിൽ നിന്നുമുയരേപ്പടർത്തി


കാലമേറെയായിവർ കാത്തിരിപ്പൂമേലെ

കൊന്നവർ വീണ്ടും കൊല്ലുന്നു കൊല്ലി-

ച്ചതിന്നാളിക്കത്തുന്നു എവിടെയാനാമൊ-

ന്നിച്ചു തീർത്തകിനാക്കളെന്നവർ സഫലമാ

ക്കുമാമരമാം രണ്ടാം സ്വാതന്ത്ര്യം!


By Asiya S




Recent Posts

See All
Mirrored Truth

By Rufaida Manzoor I stood beside the silent lake, With eyes that felt no urge to break. My hair fell low in shadows deep, The waters...

 
 
 
My Antidote

By Anveeksha Reddy You fill my books with your ink, seeping into the pages bright and brilliant The words etched into the cracks of it,...

 
 
 
Avarice

By Anveeksha Reddy You tear my skin and pick on my bones I label it as gluttony for you Churning and shattering the remains of my...

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page