top of page

അമ്മയിലെ പരിണാമം

Dec 29, 2022
1 min read

By Naseeba


ഞാനില്ലാത്തൊരു ജീവിതം അന്നവൻക്ക് ചിന്തിക്കുവാനാകില്ലായിരുന്നു

എന്നെ നഷ്ടപ്പെടുമോ എന്നോർത്തു ഒരുപാട് കരഞ്ഞിട്ടുണ്ട് അവൻ

അമ്മയ്ക്കൊപ്പം എന്നെയും മരിപ്പിക്കണേയെന്നവൻ പ്രാര്ഥിച്ചിരുന്നൊരിക്കൽ

എന്റെ കൂടെയല്ലാതെ ഉറങ്ങില്ലായിരുന്നവൻ

എന്തിനുമെപ്പോഴും ഞാൻ വേണമായിരുന്നു

പതിയേ പതിയേ അവൻ വലുതായി



എന്റെ കരവലയത്തിൽ നിന്നും അവൻ പറക്കാൻ തുടങ്ങിയ പുതിയ കൂട്ടായ് ഇണയായി കുഞ്ഞുങ്ങളായി...

ഇന്ന് ഞാൻ അന്യയായ്

അവനൊരു ഭാരമായ്

ഞാൻ മാത്രമായിരുന്നവന്റെ ലോകത്തിൽ ഇന്നവനിക്കെന്നെ വേണ്ട പോലും

അന്ന് മുറുകെ പിടിച്ചിരുന്നോരാ കൈകൾ ഇന്ന് തീർത്തും അഴച്ചിരിക്കുന്നു...

എന്നെപോലെ കുറെ വൃദ്ധർ ഉള്ളൊരു വീടിനു മുന്നിലെത്തിയിരിക്കുന്നു.....

അവൻ പോവുകയാണ് പോലും.... ഇടക്ക് വരാമെന്ന് പറഞ്ഞു........


By Naseeba



Recent Posts

See All
Mirrored Truth

By Rufaida Manzoor I stood beside the silent lake, With eyes that felt no urge to break. My hair fell low in shadows deep, The waters...

 
 
 
My Antidote

By Anveeksha Reddy You fill my books with your ink, seeping into the pages bright and brilliant The words etched into the cracks of it,...

 
 
 
Avarice

By Anveeksha Reddy You tear my skin and pick on my bones I label it as gluttony for you Churning and shattering the remains of my...

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page