top of page

അമ്മേ വസുന്ധരേ - By Anju A S

3 hours ago
4 min read

Written By: Anju A S

Category: Kadha Prasangam

Competition: Poetry and Creative Writing Competition 2026

In her evocative piece "അമ്മേ വസുന്ധരേ," Anju A S presents a compelling Kadha Prasangam narrative. Submitted to the Poetry and Creative Writing Competition 2026, the work delves into humanity's often forgotten connection to the natural elements. Through the lens of Malayalam literature, Anju explores the pressing need for environmental awareness and the consequences of human actions on our planet.

About the Work

"അമ്മേ വസുന്ധരേ" is a poignant exploration of nature's resilience and humanity's negligence. Anju's narrative uses vivid imagery and a reflective tone to question the path of human progress and its impact on the Earth. Through a dialogue with Mother Earth, the piece urges for a return to harmony and respect for nature's delicate balance.

അമ്മേ വസുന്ധരേ

Original Submission by Anju A S

കഥാപ്രസംഗം — അമ്മേ.. വസുന്ധരേ..

(ഗുരൂർ ബ്രഹ്മ

ഗുരൂർ വിഷ്ണു

ഗുരൂർ ദേവോ മഹേശ്വരാ

ഗുരു സാക്ഷാത് പരബ്രഹ്മ

തസ്മയശ്രീ ഗുരുവേ നമ:

തസ്മയ ശ്രീ ഗുരുവേ നമ:

തസ്മയ ശ്രീ ഗുരുവേ നമ:)

ജലം,ഭൂമി, വായൂ, ആകാശം, അഗ്നി എന്നീ പഞ്ചഭൂതങ്ങളാൽ നിർമ്മിതമാണ് ഈ ഭൂമിയിലെ സകല ജീവജാലങ്ങളും.

പക്ഷേ മനുഷ്യർ,മനുഷ്യർ മാത്രം ഈ യാഥാർത്ഥ്യം പലപ്പോഴും വിസ്മരിക്കുന്നു.

മനുഷ്യഗണത്തിന്റെ ഈ യാത്ര എങ്ങോട്ടാണ്?

ദീർഘവീക്ഷണം ഇല്ലാത്ത സ്വാർത്ഥത നിറഞ്ഞ സുഖം തേടിയുള്ള ഈ യാത്ര.

ചിന്തിക്കൂ.......

പഞ്ചഭൂതങ്ങളിൽ പ്രധാനമായ ഭൂമിയെ രക്ഷിക്കാനായി ഒരു കൂട്ടം പ്രകൃതിസ്നേഹികൾ ഭൂമിക്കായി ഒരു ദിനം ചിട്ടപ്പെടുത്തി.

ഭൗമദിനം.

സംപൂജ്യരായ ഗുരുജനങ്ങളെ പ്രിയപ്പെട്ട കൂട്ടുകാരെ

നിങ്ങൾക്ക് എൻറെ പ്രണാമം.

അതെ നാം അധിവസിക്കുന്ന ഭൂമി ആകട്ടെ ഇന്നത്തെ വിഷയം.

ഒരു കലാരൂപം എന്ന നിലയിൽ ഞാൻ നിങ്ങളുടെ മുന്നിൽ കഥാപ്രസംഗരൂപേണ അവതരിപ്പിക്കുന്നു

അമ്മേ.... വസുന്ധരേ..,.

ഭൂമി വാത്സല്യനിധിയായ മാതാവ്.

താൻ സൃഷ്ടിച്ച മക്കളെല്ലാം അതീവ സംതൃപ്തിയാൽ സന്തോഷത്താൽ തൻറെ മടിത്തട്ടിൽ നിലകൊള്ളണം എന്ന് ആഗ്രഹിക്കുന്ന പുണ്യാത്മാവ്.

(മക്കളാം സർവ്വരും ശാന്തിയാൽ എന്നെന്നും

ഈ മടിത്തട്ടിൽ ഉണർന്നിടുമ്പോൾ

കേൾക്കുന്നു സാന്ത്വനം ജനനിയാം ഭൂമിതൻ കരുണതൻ സംഗീതം സാന്ദ്രമായി.)

ഇതാ നല്ലൊരു സായംസന്ധ്യ .

അതാ നോക്കൂ.

അസ്തമയ സൂര്യൻറെ ചെങ്കതിരുകളുടെ സൗന്ദര്യം നുകർന്ന് കൂടണയുന്ന പറവകൾ. സന്ധ്യയെ വരവേൽക്കാനായി സമസ്ത ജീവജാലങ്ങളും ഒരുങ്ങുന്നു

പകൽ വിടവാങ്ങി

സന്ധ്യയെ വരവേൽക്കാനായി സമസ്ത ജീവജാലങ്ങളും ഒരുങ്ങുന്നു .

പക്ഷേ നോക്കൂ..

ഒരു കൂട്ടം മനുഷ്യർ.

ആ നഗരവീഥിയിൽ എന്തൊക്കെയോ ഒരുക്കങ്ങൾ നടത്തുകയാണ് അവർ.

എന്താണ് അവരവിടെ ചെയ്യുന്നത്?

ഏയ് എന്താ അത്?

ഓ എന്താ അവിടെ?

ഭൗമദിനം.

എന്തിനാ അങ്ങനെ?

(ജനനിയാം ധരണിയെ സ്മരണയിൽ ഉണർത്തുവാൻ

നന്മയാൽ നാമ്പിട്ടു ഭൗമദിനം

പൃഥ്വിതൻസ്പന്ദനം കരുതലോടെന്നെന്നും

കാത്തിടാൻ എന്നോണം ആ സുദിനം)

അക്കൂട്ടത്തിൽ ഒരാൾ മാത്രം വ്യത്യസ്തനാണ്.

ഈ മനുഷ്യരുടെ ചെയ്തികളെ ഒരു അത്ഭുത കാഴ്ച പോലെ അയാൾ കാണുന്നു.

ആരാണ് അയാൾ?

മണ്ണിൻറെ മണമുള്ള കലപ്പയേന്തിയ ഒരു കർഷകൻ.

ഭൗമദിനത്തിലേക്ക് വേണ്ടി മാത്രം ഒരുക്കങ്ങൾ നടത്തുന്ന കൂട്ടുകാരെ നിശിതമായി വിമർശിക്കുകയാണ് അയാൾ .

അയാളുടെ സ്വരം ഇതാ ഉയർന്നു കേൾക്കുന്നു.

ഭൂമിയുടെ ജീവൻറെ തുടിപ്പിനാധാരമായ സർവ്വജീവജാലങ്ങൾക്കും അത്യന്താപേക്ഷിതമായ ജലാശയങ്ങളെ നിങ്ങൾ മാലിന്യ കൂമ്പാരങ്ങൾ ആക്കി.

നിങ്ങളുടെ സ്വാർത്ഥത നിറഞ്ഞ സുഖം തേടിയുള്ള യാത്രയിൽ കാടുകളെല്ലാം നാടുകളായി മാറിയില്ലേ?

പിന്നീടത് നഗരങ്ങൾ ആക്കി മാറ്റിയില്ലേ?

കാട്ടുപക്ഷിയുടെ കളകള നാദങ്ങൾ എവിടെ?

കാട്ട് ചോലയുടെ ചിലമ്പൊലി ശബ്ദം എവിടെ?

ഭൗമദിന തിടുക്കങ്ങൾ ആ ശബ്ദത്തെ അലിയി ച്ചലിയിച്ചില്ലാതെ ആക്കി.

ഇതാ ജനനി ചോദിക്കുന്നു.

കിട്ടിയോ മാനവ നീ തേടിയ സുഖം?

(തെളിനീരിൻ ഉറവകൾ വറ്റിക്കിടക്കുന്നു

അമൃതേകും അരുവികൾ മാലിന്യം പേറുന്നു.

ശോഷിച്ചു നേർത്തുപോയി ആരണ്യകങ്ങളും.

മാന്തിയെടുത്തൊരാ മലനിരക്കൂട്ടവും.)

എവിടെ എന്തിന് എന്നറിയാതെ ഓടിക്കൊണ്ടേയിരിക്കുന്ന കുറേ മനുഷ്യർ.

ഈ ഭൂമുഖത്തെ സർവ്വ ജീവജാലങ്ങളും അത്ഭുതത്തോടെ മനുഷ്യരെ നോക്കുന്നു.

എന്തേ ......

ഇവർ മാത്രം ഇങ്ങനെ.

നമ്മെക്കാളും വിവേകശാലകൾ അല്ലേ ഇവർ.?

വരുംനാളുകളെ പറ്റി ഇവർ ഒന്നും ചിന്തിക്കുന്നേ ഇല്ല.

തികഞ്ഞ ഉത്കണ്ഠ കു ലരായി അവർ ചോദിക്കുന്നു.

ഹേ മനുഷ്യാ

നമ്മുടെ മാതാവ് ദിനംപ്രതി നിന്നെ ഉപദേശിക്കുന്നില്ലേ?

ശാസിക്കുന്നില്ല?

ഒരു നിമിഷം കാതോർക്കു ചിന്തിക്കൂ.....

(സ്വാർത്ഥലാഭത്താലെ പായുന്ന മാനവാ

തെല്ലൊന്നു വേഗം കുറയ്ക്കൂ മടിയാതെ

ഭൂമിതൻ രോദനം മെല്ലെ അറിയൂ നീ

ഉണരട്ടെ നിന്നുള്ളിൽ സ്നേഹദീപം)

സഹനത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമാണ് ഓരോ മാതാവും .

ഭൂമാതാവിന്റെ നേർക്കുള്ള മനുഷ്യരുടെ ക്രൂരമായ കടന്നുകയറ്റം ആ അമ്മയെ തളർത്തിക്കളഞ്ഞു.

മാതാവിനേൽക്കുന്ന ഓരോ ക്ഷതവും മക്കളായ തന്നിലേക്ക് തന്നെയാണെന്ന് ചിന്തിക്കാൻ വിവേകമില്ലാത്ത മനുഷ്യർക്ക് സാധിക്കുന്നില്ലല്ലോ.

പഞ്ചേന്ദ്രിയങ്ങളുടെ ആനന്ദത്തിനായി സഹജീവകളുടെ കണ്ണീർ കണ്ടില്ലെന്ന് നടിക്കാൻ എങ്ങനെ ഇവർക്ക് സാധിക്കുന്നു?

നിലനിൽപ്പിനായി മാത്രം മറ്റു ജീവികൾ പ്രകൃതിയുമായി പൊരുതുമ്പോൾ....

(പണ്ഡിതരായുള്ള മാനവ മക്കൾ തൻ

ചിന്താരഹിതമാം ചെയ്തികൾ ഓരോന്നും

മാറ്റപ്പെടുത്തുന്നു ഭൂമിതൻ സംഗീതം

താളപ്പിഴകളും അപസ്വരവും.)

ഹേ മനുഷ്യാ.... പ്രകൃതിയിലേക്ക് നോക്കൂ

നമുക്ക് കാണാം പങ്കുവയ്ക്കലിന്റെ മാധുര്യം.

ഭൂമാതാവിന്റെ വിഭവങ്ങൾ വളരെ പരിമിതമായി മാത്രം ഉപയോഗിക്കുന്ന അമ്മയുടെ മറ്റുമക്കൾ.

വർഷത്തിൽ ഒരു ദിനം മാത്രമല്ല നിത്യേന അവർ പ്രകൃതിയുമായി ഒത്തുചേരുന്നു.

ഭൂമാതാവിൻറെ സന്തോഷത്തിനായി അവർ കാത്തിരിക്കുന്നു.

ഒരു കാര്യം തീർച്ചയാണ്.

ഭൂമിയുടെ രോദനം തിരിച്ചറിയേണ്ട സമയം കഴിഞ്ഞിരിക്കുന്നു.

നാംമാത്രമല്ല ഇവിടെ ഉള്ളത് എന്ന സത്യം ഓർമ്മിക്കുക .

(ഭൂമിതൻ വാത്സല്യ ഭാജനമായുള്ള ജീവൻറെ മുത്തുകൾ വേറുണ്ട് മണ്ണിതിൽ.

കാത്കൂർപ്പിച്ചവനിൽക്കുന്നു എന്നെന്നും

ശുദ്ധ സംഗീതത്തിൻ ഈണത്തിനായി .)

ജനനി ഈശ്വരന്റെ അത്ഭുത സൃഷ്ടിയാണ്.

സ്നേഹപുരുസരമായ ശാസനയും ഉപദേശവും ആണ് അവളുടെ ആയുധം.

നിരന്തരം ശ്രമിച്ചിട്ടും മാറ്റത്തിന് വിമുഖത കാട്ടിയ മനുഷ്യ മക്കളെ ഒന്നു മാറ്റിയെടുക്കാൻ അമ്മ പ്രയോഗിച്ച ഉപായം മറന്നുവോ നിങ്ങൾ.?

പ്രളയയത്തിന്റെയും ചുഴലിക്കാറ്റിന്റെയും രൂപത്തിൽ ഒന്ന് ആഞ്ഞടിച്ച് ആ കാലഘട്ടം

മറന്നുവോ നിങ്ങൾ.

കൊറോണയോ

ഇന്നും വിസ്മയം തോന്നുന്ന പ്രതിഭാസം.

അത് മനുഷ്യസൃഷ്ടിയോ?

ഭൂമാതാവിന് ഒന്ന് ശുദ്ധമാകാൻ മറ്റു മക്കളെ ആശ്വസിപ്പിക്കാൻ സ്വയം തിരഞ്ഞെടുത്ത ഒരു ചൂരൽ പ്രയോഗം തന്നെയായിരുന്നുവോ അവയെല്ലാം.

ഇനിയെങ്കിലും നമുക്ക് വിവേകത്തോടെ ചിന്തിക്കാം

(ജനനിയാം ധരണിക്ക് അഹിതമായി തീർന്നോരു

മാനുഷ ചെയ്തികൾ തീർന്നിടട്ടെ

നിഷ്ഫലമാകട്ടെ നിഷ്ഠൂരക്രിയകൾ അസ്തമിക്കട്ടെ ആ ചിന്തകളും)

നമ്മുടെ ചിന്തകളിലും ചെയ്തികളിലും നിയന്ത്രണം വരുത്താം

സ്വാർത്ഥതകൾ കൈവിടാം.

അടുത്ത് നിൽക്കുന്ന സഹജീവികളെ കാണാൻ സമയം കണ്ടെത്താം

പഞ്ചഭൂതങ്ങളെ അറിയാൻ

പാഠങ്ങൾ പഠിക്കാൻ തയ്യാറാകാം .

നമുക്ക് കൽപ്പിച്ചരുളിയ വിഭവങ്ങൾ ചൂഷണം ചെയ്യാതിരിക്കാം.

അങ്ങനെ

(അമ്മതൻ താരാട്ടുപാട്ടിന്റെ ശ്രുതി ചേർത്ത് മന്ദഹാസത്തോടെ മൂളി ഇടുമ്പോൾ

പുലരുന്ന നാളകൾ ഒന്നൊന്നായി മാറിയിടും

ധരണിതൻ വാസരം ഭൗമദിനം)

വൈകിട്ടില്ല കൂട്ടരേ വൈകിയിട്ടില്ല

(വന്ദനം വന്ദനം ഭൂമാതാ

വന്ദനം വന്ദനം ഭൂമാതാ

വായു ആകാശവും അഗ്നി ജലവും ആയി. പഞ്ചഭൂതങ്ങളെ വന്ദനം വന്ദനം വന്ദനം വന്ദനം)

അമ്മേ.. വസുന്ധരേ..

About the Competition

The Poetry and Creative Writing Competition 2026 by Hashtag Kalakar celebrates diverse voices and creative expressions. It provides a platform for writers to showcase their work, encouraging a rich tapestry of themes and styles. Participants explore broad topics, contributing to a vibrant literary community.

Thank you, Anju A S, for sharing your insightful piece "അമ്മേ വസുന്ധരേ" with us in the Poetry and Creative Writing Competition 2026. Your contribution adds a valuable perspective on the urgent need for environmental consciousness.

About Hashtag Kalakar

Hashtag Kalakar is a creative platform dedicated to providing artists, writers, singers and other creative talents with opportunities to showcase their work and reach wider audiences through competitions, features and creative initiatives.

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page