top of page

അദ്രി കോപം - By Sunil Mattakkara

21 minutes ago
2 min read

Written By: sunil mattakkara

Category: poetry

Competition: Poetry and Creative Writing Competition 2026

Explore the evocative Malayalam poem "അദ്രി കോപം" by Sunil Mattakkara, a significant entry in the Poetry category for the Poetry and Creative Writing Competition 2026, hosted by Hashtag Kalakar. This piece brings to life the majestic Sahyadri ranges, capturing their beauty and the destructive consequences of human interference.

About the Work

Sunil Mattakkara's "അദ്രി കോപം" delves into the theme of environmental degradation, portraying the anger of the majestic Sahyadri mountains. The poem uses vivid imagery to illustrate the exploitation of nature and its dire consequences. With a tone of lament and urgency, it calls for awareness and conservation to prevent irreversible damage.

malayalam poetry

Original Submission by sunil mattakkara

അദ്രി കോപം #

പശ്ചിമ ദേശത്തിന്റെ കാവലായി

കോട്ടത്തീർത്തു കരുത്തുകാട്ടി

തല ഉയർത്തിനിൽക്കും സഹ്യാചലം

ഗുർജ്ജര ദേശം തുടങ്ങി

മഹാരാഷ്ട്ര ,ഗോപദേശം ,മൈസൂരും ,

മലയാളനാടും പിന്നെ തമിഴകം വരെ

വാനോളമുയർന്നു നിൽപ്പൂ

തുമ്പിക്കരമുയർത്തി നിൽക്കും

ഹസ്തിയെപ്പോലെ ,ഹിമം ചൂടിയ

ഹിമവാൻ കഴിഞ്ഞാലീ മണ്ണിലെ

കരുത്തൻ ഹരിതശോഭയേറും

സഹ്യനത്രെ ,മഴക്കാടുകൾ നിറഞ്ഞു

കന്യാവനങ്ങളുടെ പറുദീസയായിരുന്നീ

മലനിരകൾ ,പലവിധ ജന്തുക്കളും

ബഹുവിധ സസ്യലലാദികളും

പക്ഷികൾ മുതൽ കടുവയും ,

സിംഹമല്ലാത്ത സിംഹവാലനും

വരയാടുകളും മലമുഴക്കികളും

നിറഞ്ഞൊരപൂർവ്വ കാമിനി,

എണ്ണമറ്റ വാഹിനികളും

ജന്മമേകിയ ശൈല സുന്ദരി

ദേശങ്ങളോളം കുടിനീരു നൽകുന്ന

സഹ്യാദ്രി നിരകൾ, കാവേരിയും

കൃഷ്ണയും ഗോദാവരിയും ,പമ്പയും

ചാലിയാറും പെരിയാറും പിന്നെ

നിളയും പിറന്നതിവിടെയല്ലോ

പൈതൃകമേറും ഈ മലനിരകളിൽ

എണ്ണിയാലൊടുങ്ങാത്ത ഔഷധ

സഞ്ചയങ്ങളും ഗന്ധപുഷ്പങ്ങളും

നിറഞ്ഞു നിൽപ്പൂ ,മൂല്യമേറും പല ധാതുക്കളും

അചലഗർഭത്തിൽ വസിക്കുന്നു ,

അദ്രിയിന്നന്തമില്ലാത്ത ചൂഷണമേറ്റു

കോപാന്ധയായി ജ്വലിക്കുന്നു

ഗിരി നിരകൾ ഇളകി തുടങ്ങി ചിലയിടങ്ങളിൽ ,

അങ്ങിങ്ങു ഉദരം പിളർന്നു ഉദകം

തിരമാലയായി അലറിവിളിച്ചു

മഹിയുടെ മാറു തകർത്തെത്തുന്നു ,

തടുക്കുവാനാവാത്ത ശക്തിയായി

മനുജന്റെ ആലയം ,അവന്റെ ഉഴവുകൾ

ഇവ തച്ചുടക്കുന്നു എന്നിട്ടു അവൻ

ഇതൊന്നുമറിയാതെ അചല ചിത്തത്തിൽ

കൂർത്തു മൂർത്ത യന്ത്ര ഹസ്തത്താൽ

അതി കഠിനമാം പ്രഹര മേൽപ്പിക്കുന്നു

ഇരിക്കുന്ന വൃക്ഷ ശാഖയാണ് ഞാൻ

മുറിക്കുന്നതെന്ന് അറിയാത്ത മൂഡനോ

അതോ ലോഭമോഹത്തിന്റെ ദാസനോ

മണ്ണിന്റെ കരുത്തായ കഠിനമാം

ശിലകളെ തുരക്കുന്ന യന്ത്രങ്ങളെ

കൊണ്ടു തുരന്നും പിളർത്തിയും

ഉഗ്ര നാശം വരുത്തുന്നു

അതിമോഹികൾ ,ശിലാ വ്യാപാരികൾ ,

മണ്ണിനും ,മരത്തിനും മോചനമേതും ഇല്ല ,

പീഡനങ്ങൾ പലവിധം ചെയ്യുന്നവർ,

കനകം വിളയിക്കുവാൻ നിലമൊരുക്കി ,

നിണമൊഴുക്കി ,വിയർപ്പൊഴുക്കി ,

പടവെട്ടി പലതിനോടും പലപ്പോഴും ,

നേടിയതൊക്കെ ഒരു രാത്രിയിൽ

ഒരു പെയ്ത്തിൽ ഒലിച്ചുപോകുന്ന

കാഴ്ചകൾ ,ഒടുക്കം ,മണ്ണിൽ പുതഞ്ഞു

പോകുന്നവരുടെ അന്ത്യം അതി ദാരുണം

പീഡകർ പിന്നെയും പിന്നെയും

ധരണിശുദ്ധിയെ കാർന്നെടുത്തു

മലയും, അടിവാരവും അവർ ആഴത്തിൽ

മാന്തിപ്പൊളിച്ചു തൃഷ്ണയെ കെടുത്തുന്നു ,

കൊല്ലാതെ കൊല്ലുന്നു വസുന്ധരയെ ,

അരങ്ങിലിലൊരിക്കലും വരാത്ത,

തിരശീലകൾക്കു പിന്നിലായി ചരട്

വലിക്കുന്നവർ സൃഗാല ബുദ്ധികൾ

പഞ്ചഭൂതങ്ങളിൽ ഒന്നായ ഈ മണ്ണിന്റെ

ഹരിതകമ്പളങ്ങൾ ചീന്തിയെടുത്തു,

കാവലായി നിൽക്കുന്ന വിടപിയുടെ കട പിഴുതു

അടവിയുടെ ചരമഗീതം പാടി തിമിർക്കുന്നു

അഴൽ ഒടുങ്ങാത്ത പ്രകൃതി സംഹാര-

താണ്ഡവമാടുന്നു ,അറിവുകെട്ടവർ ,അല്പന്മാർ

പണ്ഡിത വാക്യം കേൾക്കാതെ സഹ്യന്റെ

ചരമത്തിനായി കാത്തിരിക്കുന്നു ,അത്

അവനവന്റെ മരണഹേതു ആയിടുമെന്നറിയാതെ ,

വരും തലമുറക്കായി കാത്തുവെക്കേണ്ട

അമൂല്യമാം ഈ മണ്ണിനെ കൊല്ലാതെ കൊല്ലരുതേ ,

മഹീധരം ഒന്നിളകിയാൽ തീരുന്നതേയുള്ളീ ഭുവനം

വിനാശകാരികൾ ദുരന്തങ്ങളെ ആഘോഷമാക്കി

രസിക്കുന്നു ,അരുതരുത് പരിഹാസമരുത്

പൊലിയുന്ന ജീവന്നു നഷ്‍ടം കൊടുത്തു ഉപഹാസമരുത്

പ്രളയത്തിൽ പ്രാണൻ വെടിഞ്ഞ സാധുക്കളെ .

രചന -സുനിൽ മറ്റക്കര

About the Competition

The Poetry and Creative Writing Competition 2026 by Hashtag Kalakar is a celebration of literary talent, providing a platform for writers and poets to showcase their creativity. It embraces diversity in thought and expression, encouraging participants from all around the world to contribute their unique voices.

Thank you, Sunil Mattakkara, for your poignant poem "അദ്രി കോപം" submitted to the Poetry and Creative Writing Competition 2026. Your work contributes to raising awareness about the vital issue of environmental conservation.

About Hashtag Kalakar

Hashtag Kalakar is a creative platform dedicated to providing artists, writers, singers and other creative talents with opportunities to showcase their work and reach wider audiences through competitions, features and creative initiatives.

 
 
 

Recent Posts

See All
A Soul Confiscated - By Rishika Gupta

Written By: Rishika Gupta Category: Short Story Competition: Poetry and Creative Writing Competition 2026 In her short story "A Soul Confiscated," Rishika Gupta invites readers to explore the complex

 
 
 
Dispossession - By Purna Padmaja

Written By: Purna Padmaja Category: Poetry Competition: Poetry and Creative Writing Competition 2026 In the imaginative and deeply resonant world of poetry, Purna Padmaja emerges with her captivating

 
 
 
A New Version Of Me - By Purna Padmaja

Written By: Purna Padmaja Category: Poetry Competition: Poetry and Creative Writing Competition 2026 Purna Padmaja presents "A New Version Of Me" in the Poetry category of the esteemed Poetry and Cre

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page